Indian
പ്രണയവിവാഹങ്ങള്‍ക്ക് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. പാട്ടിദാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് ഞായറാഴ്ച മെഹ്‌സാനയില്‍ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പെണ്‍കുട്ടികള്‍ വിവാഹത്തിനായി ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് പഠനം നടത്താന്‍ ആരോഗ്യമന്ത്രി റിഷികേശ് പട്ടേല്‍ തന്നോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അംഗീകാരം നിര്‍ബന്ധമാക്കുന്ന തരത്തില്‍ സംവിധാനമുണ്ടാക്കും. ഭരണഘടന അനുകൂലമാണെങ്കില്‍ ഇത് സംബന്ധിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ ഗുജറാത്ത് സര്‍ക്കാര്‍ മതപരിവര്‍ത്തന നിയമം ഭേദഗതി
സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കോളേജ് കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ വെച്ചുള്ള സ്വകാര്യ
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അവധിക്ക് നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയതായി പരാതി. ജാവേദ് അഹമ്മദ് വാനി (25) എന്ന സൈനികനെയാണ് കാണാതായത്. ലഡാക്കിലാണ് ജാവേദ് അഹമ്മദ് വാനി ജോലി ചെയ്തിരുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സൈനികനെ കാണാതായത്. നാട്ടിലെത്തിയ ജാവേദ് അഹമ്മദ് വാനി പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി ചൗവ്വല്‍ഗാമിലേക്ക് കാറില്‍ പോയിരുന്നു. ഇതിന് ശേഷമാണ് സൈനികനെ
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കണ്ടെത്തി. ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ ഉണ്ടെന്ന് കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഒന്നര മാസം മുമ്പാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24 നാണ് വിവരം പുറത്തറിഞ്ഞത്. ജയ്‌ദേവ് ഘോഷും
മണിപ്പൂരില്‍ കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം ചിത്രീകരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കേസ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. മണിപ്പൂരിന് പുറത്ത് കേസില്‍ വിചാരണ നടത്തണമെന്നും സത്യവാങ് മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍
കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള വാക്കേറ്റത്തിന് പിന്നാലെ ഭാര്യയുടെ കഴുത്ത് അറുത്ത് കൊന്ന് യുവാവ്. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ ബുധനാഴ്ചയാണ് സംഭവം. ഖാലിദ എന്ന സ്ത്രീയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. റഖീബ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നാലെ കുടുംബാംഗങ്ങളുമായി ഒളിവില്‍ പോയത്. സര്‍ദാര്‍ ബസാര്‍ മേഖലയിലെ ശാന്തിപുരം കോളനിയിലായിരുന്നു അതിക്രമം നടന്നത്. 13 വര്‍ഷം
പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ എല്ലാ പ്രതിഷേധ തന്ത്രവും പയറ്റാനൊരുങ്ങി പ്രതിപക്ഷ ഐക്യം. ലോക്‌സഭയിലും രാജ്യസഭയിലുമുള്ള പ്രതിപക്ഷ എംപിമാരോട് ഇന്ന് കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ എത്താനാണ് 'ഇന്ത്യ' മുന്നണി ആവശ്യപ്പെട്ടത്. കറുത്ത ഷര്‍ട്ടോ വസ്ത്രങ്ങളോ ധരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കറുത്ത ബാന്‍ഡ് കയ്യില്‍
ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയിലെ തെരുവുകളില്‍ പട്ടിണി കിടക്കുന്ന നിലയില്‍ കണ്ടെത്തി. ചിക്കാഗോ ഡിട്രോയിഡിലെ ട്രൈന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും തെലങ്കാന മെഡ്ചല്‍ ജില്ലയിലെ മൗല അലി ഈദ്ഗാഹിന് സമീപത്തെ സാദുല്ലാല്‍ നാസര്‍ സ്വദേശിനിയുമായ സെയ്ദ ലുലു മിന്‍ഹാജ് സെയ്ദിയാണ് ഒരു നേരത്തെ ഭക്ഷണത്തിനായി വിദേശ രാജ്യത്ത്
ടോയ്‌ലറ്റില്‍ ഒളിക്യാമറ വെച്ചതിന് മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പിയിലെ ഒരു പാരാമെഡിക്കല്‍ കോളേജിലാണ് സംഭവം. സഹപാഠിയായ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ഉഡുപ്പി കോളേജില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് കാലു സിംഗ് ചൗഹാന്‍ എന്നയാള്‍ക്കെതിരെയും