Indian
ഭാര്യ പാക്‌സിതാനില്‍ പോയ സംഭവത്തില്‍ പ്രതികരണവുമായി അഞ്ജുവിന്റെ ഭര്‍ത്താവും രംഗത്ത്. 'അവള്‍ എന്തിനാണ് ലാഹോറില്‍ പോയതെന്ന് എനിക്കറിയില്ലായിരുന്നു. വിസയും മറ്റും അവള്‍ എങ്ങനെ ഒപ്പിച്ചെടുത്തെന്നും എനിക്കറിയില്ല. ഭാര്യയുടെ ഫോണ്‍ പരിശോധിക്കുന്ന കൂട്ടത്തിലല്ല ഞാന്‍. അതുകൊണ്ട് അവളുടെ ഫോണിലെ മെസേജുകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. സീമ ഹൈദറിന്റെ കേസുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാ രേഖകളും കൈയ്യില്‍ കരുതിയാണ് അവള്‍ ലാഹോറിലേക്ക് പോയിരിക്കുന്നത്. 23 ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നായിരുന്നു അവള്‍ എന്നെ അറിയിച്ചത്. അവള്‍ തിരിച്ചെത്തിയാല്‍ അവളോടൊപ്പം താമസിക്കണമോ എന്ന് ഇനി എന്റെ മക്കള്‍ തീരുമാനിക്കും. ഇതാദ്യമായിട്ടാണ് അവള്‍ എന്നെ അറിയിക്കാതെ എവിടെയെങ്കിലും പോയത്. ഇത് വഞ്ചനയാണ്. ഞാന്‍ അവളുടെ മാതാപിതാക്കളെ വിളിച്ച് തുടര്‍നടപടികള്‍
ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ യുവതി അഞ്ജുവും നസ്‌റുള്ളയുമായുള്ള വിവാഹം കഴിഞ്ഞിട്ടില്ലെന്ന് സ്ഥിരീകരണം. അഞ്ജുവുമായുള്ള വിവാഹം നടന്നിട്ടില്ലെന്ന് നസ്‌റുള്ള സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുമായും ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ പഖ്തൂന്‍ഖ്വ സ്വദേശിയായ ഫേസ്ബുക്ക് സുഹൃത്ത്
ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിക്കാന്‍ ഇന്ത്യ വിട്ട രാജസ്ഥാന്‍ സ്വദേശിയായ യുവതിയെ തള്ളിപ്പറഞ്ഞ് കുടുംബം. പാക് സ്വദേശിയായ നസ്‌റുല്ലയെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ അഞ്!ജുവിനെയാണ് അവളുടെ പിതാവ് തള്ളിപ്പറഞ്ഞിരിക്കുന്നത്. കാമുകന്‍ നസ്‌റുല്ലയെ കാണാന്‍ മാത്രമാണ് താന്‍ പാകിസ്ഥാനിലെത്തിയതെന്നായിരുന്നു അഞ്!ജു ആദ്യം അറിയിച്ചത്.
പ്രതിപക്ഷ സഖ്യം 'ഇന്ത്യ' യെ കടന്നാക്രമിച്ച് നരേന്ദ്രമോദി. ഭീകര സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്ത്യന്‍ മുജാഹിദിന്‍ എന്നിവര്‍ 'ഇന്ത്യ' എന്ന് ഉപയോഗിച്ചു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും ഇന്ത്യ എന്നുണ്ട്. ഇതിന് സമാനമാണ് പ്രതിപക്ഷ മുന്നണിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ദിശാ ബോധമില്ലാത്ത പ്രതിപക്ഷത്തെ രാജ്യം മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെന്നും
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയേയും ഭാര്യയുടെ മാതാപിതാക്കളേയും കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒമ്പതു മാസം പ്രായമുള്ള മകനൊപ്പമാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. സംഘമിത്ര ഘോഷ് എന്ന യുവതി അവരുടെ മാതാപിതാക്കളായ ജുനു ഘോഷ്, സന്ദീപ് ഘോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുന്ന സമയത്ത് സംഘമിക്രയുടെ കാസിരംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന
കൊറിയന്‍ പൗരന് രസീതില്ലാതെ പിഴ ചുമത്തിയതിന് ഡല്‍ഹി പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഗതാഗത നിയമം ലംഘിച്ചെന്ന പേരിലാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. എന്നാല്‍ പൊലീസുകാരന്‍ രസീത് നല്‍കിയിരുന്നില്ല. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ മഹേഷ് ചന്ദ് എന്ന പൊലീസുകാരന്‍ ട്രാഫിക് നിയമ ലംഘനത്തിന് 5000 രൂപ നല്‍കണമെന്ന് കൊറിയക്കാരനോട്
മണിപ്പൂരില്‍ നിന്ന് വീണ്ടും കൂട്ടബലാത്സംഗ വാര്‍ത്തകള്‍ പുറത്ത് വരുന്നു. പതിനെട്ടുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മെയ് 15നാണ് സംഭവം നടന്നതെന്നാണ് വിവരം. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ നാഗാലാന്റില്‍ ചികിത്സയിലാണ്. ബലാത്സംഗത്തിന് വിട്ടുകൊടുത്തത് സ്ത്രീകളുടെ സംഘമാണെന്നാണ് സൂചന. അതിനിടെ മണിപ്പൂരിലെ നരനായാട്ടില്‍ രാജ്യം വിറങ്ങലിക്കുമ്പോഴും രാജിവയ്ക്കില്ലെന്ന്
രണ്ടു കുക്കി യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സം ചെയ്ത ഹീനകൃത്യം പുറംലോകം അറിഞ്ഞതിന് ശേഷവും കുറ്റകൃത്യങ്ങള്‍ മണിപ്പൂരില്‍ ആവര്‍ത്തിക്കുകയാണ്. സങ്കല്‍പിക്കാനാകാത്ത ക്രൂരതയുടെ കൂടുതല്‍ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കാക്ചിംഗ് ജില്ലയിലെ സെറോ ഗ്രാമത്തില്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് സായുധ സംഘം തീവെച്ചുകൊന്നതായി
രാഷ്ട്രീയക്കാരിയായ ഭാര്യയെ കല്ലുകൊണ്ടടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. രാജസ്ഥാനി മാതാ കാ തന്നിലാണ് സംഭവം.രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ മഹിള്‍ മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റ് സുമനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രമേഷ് ബെനിവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹത്തിനരികെ രാത്രി മുഴുവന്‍ വാതില്‍ അകത്ത് നിന്ന് പൂട്ടി