Indian
മണിപ്പൂരിലെ കലാപത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ ആദിവാസി മേഖലയില്‍ ഇന്നു ബന്ദിന് ആഹ്വാനം. ആദിവാസി ഏക്ത മഞ്ച് അടക്കമുള്ള സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിന് കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മണിപ്പൂരിന് പുറമെ മധ്യപ്രദേശിലും ഗുജറാത്തിലും ആദിവാസികളോടുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബന്ദെന്ന് ആദിവാസി നേതാവ് പ്രഫുല്‍ വാസവ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ ക്രൂരബലാല്‍സംഗ കൊലപാതക കേസുകളുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പലതിലും മണിപ്പൂര്‍ പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് തെളിയുകയാണ്. രണ്ട് കൂക്കി യുവതികളെ നഗ്നരായി റോഡിലൂടെ നടത്തി
സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരന്. ദുരഭിമാന കൊലയെന്ന് പോലീസ്. യു.പിയിലെ ബരാബങ്കിയിലാണ് സംഭവം നടന്നത്. പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സഹോദരന് മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്
മെയ് നാലിന് മണിപ്പൂരില്‍ നടന്ന കൂട്ടബലാത്സംഗത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിഞ്ഞിരുന്നില്ലേയെന്ന് കോണ്‍ഗ്രസ്. മൂന്ന് ദിവസം മണിപ്പൂരില്‍ താമസിച്ചിട്ടും ആരും ഇക്കാര്യങ്ങള്‍ പറഞ്ഞു തന്നില്ലേ എന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ചോദിച്ചത്. മെയ് 29ന് മണിപ്പൂരിലെത്തിയ അമിത് ഷാ ജൂണ്‍ രണ്ട് വരെ അവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായും അമിത് ഷാ
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ല്‍ കര്‍ണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. 2024 ഏപ്രിലില്‍ കര്‍ണാടകയില്‍ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ സോണിയ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ജിസി ചന്ദ്രശേഖര്‍,
മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്നരായി ലൈംഗികാതിക്രമം നടത്തിയ പ്രതികളെ പൊലീസ് വിശദമായി ഇന്ന് ചോദ്യം ചെയ്യും. മുഖ്യപ്രതി ഹീരോദാസ് ഉള്‍പ്പെടെ നാല് പേരെയാണ് കോടതി പതിനൊന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വിശദമായി ചോദ്യം ചെയ്താല്‍ ബാക്കിയുള്ള പ്രതികളുടെ വിവരം ലഭിക്കുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍. സമാന രീതിയുള്ള മറ്റേതെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ രാജ്യം ലജ്ജിക്കുകയാണ്. മനുഷ്യത്വരഹിതമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അതിക്രമത്തിന് ഇരയായ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടനാണെന്നതും വേദനാജനകം. സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഈ
രാജസ്ഥാനിലെ നഗൗരില്‍ സഹോദരനെ സ്കൂട്ടറിന്റെ പുറകില്‍ കെട്ടിയിട്ടു വലിച്ചിഴച്ച യുവാവ് പിടിയില്‍. ഹന്സ്രാജ് മേഘ്വാള് (35) ആണ് പിടിയിലായത്. സഹോദരനായ മനോഹര്‍ മേഘ്വാളിനോടായിരുന്നു (45) ക്രൂരത. നഗൗരില്‍ ടൗസര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയും യുവാവിനെ അറസ്റ്റ്
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിന്റെയും വീഡിയോ പുറത്ത്
തിരക്കുള്ള റോഡില്‍ ബൈക്കില്‍ സാഹസിക സ്നേഹപ്രകടനം നടത്തിയ കമിതാക്കള്‍ക്ക് പിഴയിട്ട് പോലീസ്. അപകടമായ രീതിയില്‍ ബൈക്ക് ഓടിച്ചെന്ന് കാണിച്ച് കാമുകികാമുകന്മാരില് നിന്നും 11,000 രൂപ ഡല്‍ഹി പോലീസ് പിഴയീടാക്കുകയായിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുക, ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങ്, അപകടകരമായി വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ