Indian
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരകളാക്കി പിന്നാലെ നഗ്‌നരാക്കി റോഡിലൂടെ നടത്തി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നിട്ടും മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രി മൗനം ഭജിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. മെയ് നാലിനാണ് കംഗ്‌പോക്പി ജില്ലയില്‍ രണ്ട് സ്ത്രീളെ ഒരും സംഘം യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇരുവരേയും നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടന്‍ തന്നെ അക്രമകാരികളെ പിടികൂടുമെന്നും മണിപ്പൂര്‍ പൊലീസ് ട്വീറ്റ് ചെയ്തു. മെയ് നാലിനാണ് പീഡനം നടന്നത്. 15
കാമുകനെ ഒഴിവാക്കാന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി കാമുകി. പാമ്പാട്ടി പിടിയിലായി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ യുവാവിന്റെ മൃതദേഹം കാറില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് വന്‍ ഗൂഡാലോചന പുറത്ത് വന്നത്. അങ്കിത് ചൌഹാന്‍ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത്
എന്‍ഡിഎ സര്‍ക്കാരിനെതിരെ പൊരുതാനുറച്ച് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് രൂപം നല്‍കിയ സഖ്യത്തിന്റെ പേരിനെ ചൊല്ലി വിവാദം. ഇന്ത്യ എന്ന പേരില്‍ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ചാണ് വാക്‌പോരുകളുടെ തുടക്കം.ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. ട്വിറ്റര്‍ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി.
ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യം പരാജയപ്പെടുമെന്ന് ട്വീറ്റ് ചെയ്ത അധ്യാപകന്‍ വിവാദത്തില്‍. മല്ലേശ്വരം പി.യു കോളജിലെ കന്നട അധ്യാപകന്‍ ഹുലികുണ്ടെ മൂര്‍ത്തിയാണ് ദൗത്യത്തെ പരിഹസിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായത്. രാജ്യത്തിന് അഭിമാനമായ ചാന്ദ്രയാന്‍ ദൗത്യത്തെ രാജ്യത്തിരുന്ന് കൊണ്ട് തന്നെ പരിഹസിച്ചത് അംഗീകരിക്കാനാകില്ലെന്നാണ്
ജമ്മു കാശ്മീര്‍ നിന്നുള്ള വിവാഹ തട്ടിപ്പു വാര്‍ത്തയാണ് പുറത്തുവരുന്നത്.ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ 12 യുവാക്കളും നല്‍കിയ ചിത്രങ്ങള്‍ കണ്ട അമ്പരപ്പിലാണ് പോലീസ്. കാര്യം മറ്റൊന്നുമല്ല 12 യുവാക്കളും നല്‍കിയ ചിത്രത്തില്‍ ഒരേ യുവതിയാണ്. എല്ലാ യുവാക്കളും വിവാഹം കഴിച്ചത് ബ്രോക്കര്‍ മുഖേനയാണ്. വലിയ തുകയാണ് യുവതിക്ക് പലരും നല്‍കിയിരുന്നത്. സ്വര്‍ണാഭാരണങ്ങള്‍
ഭര്‍ത്താവുമൊത്ത് ബീച്ചില്‍ നിന്ന് ഫോട്ടോയെടുക്കിന്നതിനിടെ തിരയില്‍പ്പെട്ട് യുവതി മരിച്ചു. ജ്യോതി സൊനാറെന്ന 27കാരിയാണ് തിരയില്‍പ്പെട്ട് മരിച്ചത്. മുംബൈയിലെ ബാന്ദ്ര ഫോര്‍ട്ടിന് സമീപത്തുളള ബീച്ചിലാണ് സംഭവം. യുവതി ഭര്‍ത്താവ് മുകേഷുമായി പാറക്കെട്ടിലിരുന്ന് ഫോട്ടോയെടുക്കിന്നതിനിടെയാണ് അപകടം. ജൂലൈ ഒന്‍പതിനുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി
ബിഹാറിലെ ഖഗാരിയയില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ യാത്രയയപ്പ് ചടങ്ങില്‍ യുവതിയുടെ അശ്ലീല നൃത്തം അരങ്ങേറിയത് നാണക്കേടാകുന്നു. ബാര്‍ നര്‍ത്തകിയെയാണ് യാത്രയയപ്പ് ചടങ്ങില്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചിരുന്നത്. ഭോജ്പുരി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ജൂലൈ 12 നാണ്
തമിഴ്‌നാട്ടില്‍ മന്ത്രിമാരെ ലക്ഷ്യമിട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എത്തി. ഇത്തവണ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട്ടിലാണ് പരിശോധന. മന്ത്രിയുടെ വീട് ഉള്‍പ്പെടെ സംസ്ഥാനത്ത് ഒന്‍പത് ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.മന്ത്രി കെ പൊന്മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോസ് എന്ന് അഭിസംബോധന ചെയ്‌തെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നേരത്തെ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ വാക്കുകള്‍ ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യയുടെ വാക്കുകള്‍ ലോകം ശ്രദ്ധ നല്‍കുന്നുവെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ യശസ്സ്