Indian
മണിപ്പൂരില്‍ വൈദ്യുത പോസ്റ്റുകളും ജിഐ പൈപ്പുകളും ആയുധങ്ങളാക്കി മാറ്റുന്നെന്ന് റിപ്പോര്‍ട്ട്. പിഴുതെടുത്ത പോസ്റ്റുകളും മറ്റും ഉപയോ?ഗിച്ച് നിര്‍മ്മിച്ച തോക്കുകളുടെ ശേഖരം സുരക്ഷാ സേന പിടിച്ചെടുത്തു ജനങ്ങള്‍ മോഷ്ടിച്ച, പൊലീസ് സേനയുടെ ആയുധങ്ങള്‍ വീണ്ടെടുക്കാനുള്ള തെരച്ചിലിനിടെയാണ് കൈകൊണ്ട് നിര്‍മ്മിച്ച ആയുധശേഖരം കണ്ടെത്തിയത്. ഈ തോക്കുകള്‍ കൂടാതെ എകെ റൈഫിളുകളും ഇന്‍സാസ് റൈഫിളുകളും മലനിരകളില്‍ നിന്നുളള സംഘത്തിന്റെ ആയുധപുരയില്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തെക്കന്‍ മണിപ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ മലയോര സമുദായത്തിലെ ആളുകള്‍ പരമ്പരാഗതമായി ആയുധം നിര്‍മ്മിക്കാന്‍ കഴിവുള്ളവരാണെന്നും പറയപ്പെടുന്നു. സമീപപ്രദേശമായ ചുരാചന്ദ്പൂര്‍ ജില്ലയിലെ വിദൂര ഗ്രാമങ്ങളില്‍ അടുത്തിടെ ചില വൈദ്യുത തൂണുകള്‍ കാണാതാവുകയും ജലവിതരണ പൈപ്പുകള്‍
ഡോക്ടറുടെ അപ്പോയിന്‍മെന്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവതി. മുംബൈ സ്വദേശിയാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ (ബികെസി) ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണ് ചെമ്പൂരിലെ ആശുപത്രിയില്‍ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ നോക്കി ചതിയില്‍ പെട്ടത്. ഓണ്‍ലൈനില്‍ കിട്ടിയ വിവരം വിശ്വസിച്ച്
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ മധ്യവയസ്‌കയെ വെടിവച്ചുകൊന്നു. നാഗ സ്ത്രീയായ മാരിം ലൂസിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മുഖം വികൃതമാക്കിയിട്ടുണ്ട്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിലാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഭവം ഇംഫാലില്‍ നടക്കുന്നത്. പ്രതികള്‍ക്കായി സമീപ പ്രദേശങ്ങളിലും വീടുകളിലും പൊലീസ് പരിശോധന
സുഹൃത്തുക്കളുമായി നടത്തിയ മോമോസ് തീറ്റ മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ബിപിന്‍ കുമാര്‍ പാസ്വാന്‍ (25) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവാവിന്റെ പിതാവ് ആരോപിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു പാസ്വാന്‍. വ്യാഴാഴ്ച കടയില്‍ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളുമായി ഒത്തുകൂടി. പാസ്വാനും
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മഴ ഇനിയും തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകും. നിലവില്‍ ഡല്‍ഹിയും പ്രദേശങ്ങളും വെള്ളക്കെട്ട് നേരിടുകയാണ്. അതിനിടെ മഴ തുടര്‍ന്നാല്‍ പ്രളയം തീവ്രമാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം തന്നെ സ്ഥിതി ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ നടുറോഡില്‍ വെച്ച് നൊന്തുപെറ്റ അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍, തെലങ്കാനയിലാണ് നടുക്കുന്ന സംഭവം. സന്തോഷ് എന്ന യുവാവാണ് അമ്മ പത്മമ്മയെ പരസ്യമായി തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. നാഗര്‍കുര്‍ണൂലിലെ ഒരു തെരുവില്‍ വെച്ചായിരുന്നു സംഭവം. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ
ഫ്രാന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. റഫാലാണ് നരേന്ദ്ര മോദിക്ക് ബാസ്റ്റില്‍ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. മണിപ്പൂര്‍ കത്തുന്നു, യൂറോപ്യന്‍ പാര്‍ലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചര്‍ച്ച ചെയ്യുന്നു.
9 മാസം പ്രായമുള്ള പുലിയെ ബൈക്കിന്റെ പിന്നില്‍ കെട്ടി യുവാവ് വനം വകുപ്പ് ഓഫീസിലെത്തിച്ചു. ഹസന്‍ ജില്ലയില്‍ ബഗിവാലൂ ഗ്രാമത്തിലെ മുത്തു എന്ന യുവാവാണ് പുലിയെ വനം വകുപ്പ് ഓഫീസിലെത്തിച്ചത്. ഫാമില്‍ വച്ച് പുലി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് പുലിയെ പിടിച്ചുകെട്ടിയതെന്ന് മുത്തു പറഞ്ഞു. പുലിയുടെ കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയാണ് മുത്തു വനം വകുപ്പിനെ
രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം ബംഗാളി കുടിയേറ്റക്കാരായ മിയ മുസ്ലീങ്ങളാണെന്ന വംശീയാധിക്ഷേപവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ. ഗ്രാമീണ മേഖലയില്‍ പച്ചക്കറിക്കു വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരില്‍ ഭൂരിഭാഗവും മിയകളാണെന്നാണ് അദേഹത്തിന്റെ വാദം. അസമുകാരില്‍നിന്ന് മിയ മുസ്ലീങ്ങള്‍ വന്‍ വിലയാണ്