Indian
വേര്‍പിരിഞ്ഞ ശേഷം മുന്‍ഭാര്യയ്ക്ക് ജീവനാംശത്തിനൊപ്പം വളര്‍ത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക കൂടി നല്‍കണമെന്ന് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. വളര്‍ത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക ഈടാക്കരുതെന്നാവശ്യപ്പെട്ട് വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഉണ്ടാകുന്ന വൈകാരിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ നായ്ക്കളെ പരിപാലിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. 1986ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഇവര്‍ക്ക് 2 പെണ്‍മക്കളുണ്ടെങ്കിലും വിദേശത്താണ്. തനിക്ക് ജീവിക്കാനാവശ്യമായ തുകയും അടിസ്ഥാന സൗകര്യവും ഒരുക്കാമെന്ന വാക്ക് ഭര്‍ത്താവ് പാലിച്ചില്ലെന്നും ഗാര്‍ഹിക പീഡനം
കുട്ടികളില്ലത്തതിന്റെ പേരില്‍ നിരന്തരം കളിയാക്കിയ അയല്‍ക്കാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാന ജില്ലയിലെ താബ്രിയിലാണ് സംഭവം. താബ്ര സ്വദേശികളായ സുരീന്ദര്‍ കൗര്‍ (70), ഭര്‍ത്താവ് ചമന്‍ ലാല്‍(75), ഭര്‍തൃമാതാവ് സൂര്‍ജിത്(90) എന്നിവരെയാണ് അയല്‍ക്കാരനായ റോബിന്‍ എന്ന യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ്
മധ്യപ്രദേശില്‍ ആദിവാസി തൊഴിലാളിയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസിലെ ഇര. പ്രാഥമിക അന്വേഷണത്തില്‍ താന്‍ അധികാരികളോട് കള്ളം പറഞ്ഞെന്നുവെന്നാണ് ഇരയായ ദഷ്മത് റാവത്ത് പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ഒരാള്‍ ആദിവാസി തൊഴിലാളിയുടെ മേല്‍ മൂത്രമൊഴിക്കുന്ന വീഡിയോ
വൃഷണം മുറിച്ചനിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി രക്തംവാര്‍ന്ന് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ദീക്ഷിത് റെഡ്ഡി (20) എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെയാണ് വൃഷണം മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ വിദ്യാര്‍ഥിയായിരുന്ന ദീക്ഷിത് അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു
ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 45 മലയാളി ഡോക്ടര്‍മാര്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചി മെഡിക്കല്‍ കോളജിലെ 27 ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളജിലെ 18 ഡോക്ടര്‍മാരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ അവിടെ നിന്ന് ഇവര്‍ക്ക് പുറപ്പെടാന്‍കഴിയുമെന്നാണ് പ്രതീക്ഷ.ില്ലി കേരള
ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മക്കളെ കിണറ്റിലെറിഞ്ഞ മുപ്പത്തിയഞ്ച് വയസ്സുകാരനായ പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ ഒരു മകന്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ അജ്‌മേറിലാണ് നടുക്കുന്ന സംഭവം. വിജയ് റാവത്ത് എന്ന യുവാവാണ് തന്റെ അഞ്ചും ഒന്‍പതും വയസ്സ് പ്രായമുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞത്. അഞ്ചു വയസ്സുകാരനായ ഹര്‍ഷ്വര്‍ധന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ ഗ്രാമവാസികളാണ്
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയുടെ വീട് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധവുമായി ബ്രാഹ്മിണ്‍ സമാജ്. പ്രതിയുടെ വീട് പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി സംഘടനയുടെ നേതൃത്വത്തില്‍ ധനസമാഹരണ കാമ്പയിന്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സംഘടനയുടെ നേതൃത്വത്തില്‍ കുടുംബത്തിനായി വീട് നിര്‍മിച്ച്
മാട്രിമോണി സൈറ്റുകള്‍ വഴി തട്ടിപ്പ് നടത്തി പതിനഞ്ച് വിവാഹം ചെയ്ത യുവാവ് പിടിയില്‍. ബംഗളുരു കാളിദാസ നഗര്‍ സ്വദേശിയായ കെ.ബി മഹേഷ് (35) ആണ് അറസ്റ്റിലായത്. ഇയാള്‍ ഡോക്ടര്‍, എഞ്ചിനീയര്‍, സിവില്‍ കോണ്‍ട്രാക്ടര്‍ എന്നിങ്ങനെയുള്ള ജോലികള്‍ ചെയ്യുന്നയാളാണെന്ന് കാണിച്ചായിരുന്നു മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരുന്നത്. അവിവാഹിതരായ പ്രായമായ സ്ത്രീകള്‍, വിധവകള്‍
പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനെ തേടി പാകിസ്ഥാനില്‍ നിന്ന് 4 കുട്ടികളുമായി എത്തിയ 27കാരിയുടെ അതിസാഹസിക യാത്രക്ക് ഒടുവില്‍ പര്യവസാനം. രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിനും ജയിലിലായ സീമ ഹൈദറും സച്ചിന്‍ മീണയും ജയില്‍ മോചിതരായി. അതിസാഹസിക പ്രണയ യാത്രക്കൊടുവില്‍ ഇരുവരും ജീവിതത്തില്‍ പുതിയ അധ്യായം കുറിക്കുകയാണ്.