Indian

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങി സിദ്ധനായി ആള്‍മാറാട്ടം നടത്തി ജീവിച്ചു ; ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സിദ്ധനായി ആള്‍മാറാട്ടം നടത്തി പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ കൊലയാളി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ചെന്നൈ സ്വദേശി രമേശാണ് ഒന്നര വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായത്. 2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങള്‍ക്ക് ഒപ്പം മേശയുടെ അടിയില്‍ ഒളിപ്പിച്ച് രമേശ് കടന്ന് കളഞ്ഞത്. അമ്മയെ അന്വേഷിച്ച മക്കളോട് അമ്മ പുറത്തുപോയെന്ന് കള്ളം പറഞ്ഞാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട്, പിറ്റേദിവസം വീട്ടിലെത്തിയ വാണിയുടെ അമ്മ നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം വീട്ടിലെ മേശയ്ക്ക് അടിയില്‍ കണ്ടെത്തിയത്. പൊലീസിനെ വെട്ടിച്ച് ഡല്‍ഹിയിലേക്ക് കടന്ന് കളഞ്ഞ രമേശ് പിന്നീട് സിദ്ധന്‍ ചമഞ്ഞാണ് ജീവിച്ചത്. സിദ്ധന്‍ വേഷത്തില്‍ ഡല്‍ഹിയില്‍ അടക്കം ആശ്രമങ്ങളില്‍ തങ്ങിയ പ്രതി, തിരിച്ച് തമിഴ്‌നാട്ടിലേക്ക്

More »

ചോക്ലേറ്റ് നല്‍കി 9 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത 5 പേര്‍ കസ്റ്റഡിയില്‍
ഒമ്പതു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ ജൂലൈ 5നാണ് സംഭവം. 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പിടിയിലായത്. വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റും 10 രൂപയും നല്‍കി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ അഞ്ചാം പ്രതിയുടെ വീട്ടില്‍ കൊണ്ടുപോയശേഷം

More »

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ ഇന്ത്യാരന്‍ ; 7.5 കോടിയുടെ ആസ്തി ; മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ്
ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ ഇന്ത്യാരനെന്ന് റിപ്പോര്‍ട്ട്. മുംബൈ തെരുവുകളില്‍ ഭിക്ഷാടം നടത്തുന്ന ഭാരത് ജെയിന്‍ എന്നയാള്‍ ഇതിനോടകം സമ്പാദിച്ചത് 7.5 കോടിരൂപയാണെന്നും ഭിക്ഷക്കാരില്‍ ഇയാള്‍ക്കാണ് ലോകത്തില്‍ ഏറ്റവുകൂടുതല്‍ ആസ്തിയുള്ളതെന്നുമാണ് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭിക്ഷാടനത്തില്‍ നിന്നും ഏതാണ്ട് അറുപതിനായിരം മുതല്‍ എണ്‍പതിനായിരം രൂപവരെ

More »

ദക്ഷിണേന്ത്യ പിടിക്കാന്‍ മോദിയെത്തുമോ?; തമിഴ് നാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം ശക്തം, തെരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ ജാഗ്രതയുമായി കരുക്കള്‍ നീക്കുകയാണ് ബിജെപി. കര്‍ണാടക കൈവിട്ടതോടെ നഷ്ടമായ ദക്ഷിണേന്ത്യന്‍ കോട്ട ലോക്‌സഭയിലൂടെയെങ്കിലും പിടിച്ചെടുക്കുവാനുള്ള രാഷ്ട്രീയ തന്ത്രമാകും ബിജെപി മെനയുക. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ശ്രമം. അതില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരാണ് ഇപ്പോള്‍

More »

ബൂത്തുകള്‍ അടിച്ചു തകര്‍ത്തു, ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടു; മൂന്നുപേര്‍ കൊല്ലപ്പെട്ടു; പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വ്യാപക അക്രമം; നിരത്തിലിറങ്ങി ഗവര്‍ണര്‍
ബംഗാളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വ്യാപക അക്രമം, മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇന്നു രാവിലെയുണ്ടായ അക്രമത്തില്‍ റെജിനഗര്‍, തുഫംഗഞ്ച്, ഖാര്‍ഗ്രാം തങ്ങളുടെ മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് വെടിയേറ്റതായും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കഇ. ബിജെപി സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്നും

More »

രാഹുലിന്റെ അപ്പീല്‍ പരിഗണിച്ച ജഡ്ജിയുടെ ' പഴയ ബിജെപി ബന്ധം ' കുത്തി പൊക്കി കോണ്‍ഗ്രസ്
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ശിക്ഷിച്ച സൂറത്ത് സെഷന്‍ കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തള്ളിയത് ഗുജറാത്ത് ഹൈക്കോടതിയാണ്. കോടതിയില്‍ അപ്പീല്‍ ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് ആണ്. അദ്ദേഹത്തിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ പ്രതിപക്ഷ പ്രവര്‍ത്തകരും മറ്റും ഉയര്‍ത്തുന്നത്. ഗുജറാത്ത് വംശഹത്യാ കേസില്‍

More »

ഗുജറാത്തില്‍ നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല' ; രാഹുലിന്റെ അപ്പീല്‍ തള്ളിയതില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍
മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സംഭവത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 'അപ്പീല്‍ തള്ളിയതില്‍ അതിശയം ഇല്ല.ഗുജറാത്തില്‍ നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല. വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓര്‍ക്കണം. ഇതിനെ എല്ലാം തരണം

More »

അയോഗ്യത തുടരും; മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി ഗുജറാത്ത് ഹൈക്കോടതി
മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. എംപി സ്ഥാനത്തു നിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ സിഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നുവെന്ന് കോടതി പറഞ്ഞു. സൂറത്ത് കോടതിയുടെ വിധി ഉചിതമെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നും കോടതി പറഞ്ഞു. മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ

More »

ഭാര്യ മറ്റൊരാളുമായി പ്രണയത്തില്‍, ഇരുവരുടേയും വിവാഹം നടത്തി കൊടുത്ത് ഭര്‍ത്താവ്
ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കിയിരിക്കുകയാണ് ബീഹാര്‍ സ്വദേശിയായ യുവാവ്. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് ജോലിക്ക് പോയ സമയം രാത്രി വൈകി കാമുകനെ കാണാന്‍ യുവതി പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. നിര്‍ഭാഗ്യവശാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദമ്പതികളെ കുടുംബാംഗങ്ങള്‍ കൈയോടെ പിടികൂടുകയായിരുന്നു. ശേഷം കാമുകനെ ക്രൂരമായി മര്‍ദിക്കുകയും ഇരുവരെയും

More »

ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ ശ്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പണികിട്ടി ; പിഴയീടാക്കി കോടതി

സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്‍. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി ; അത്ഭുതകരമായി രക്ഷപ്പെട്ടു ; കുട്ടിയുടെ മേല്‍ മനപൂര്‍വ്വം കാറു കയറ്റിയതെന്ന ആരോപണവുമായി അമ്മ

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അയാന്‍ഷ്

രണ്ടു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ; ജാമ്യം കിട്ടി 300 ദിവസത്തിനു ശേഷവും ജയില്‍ മോചിതയായില്ല ; ഉന്നത ഇടപെടലില്‍ മോചന സാധ്യത തുറക്കുന്നു

തമിഴ്‌നാട്ടില്‍ ഹൈക്കോടതി ജാമ്യം നല്‍കി 300 ദിവസം കഴിഞ്ഞിട്ടും ജയില്‍ വിടാനാകാതെ യുവതിക്ക് ഒടുവില്‍ മോചനത്തിനുള്ള വഴികള്‍ തെളിയുന്നു. യുവതിയെ വീട്ടുകാര്‍ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമായിരുന്നു 44കാരിയുടെ മോചനം വൈകിച്ചത്. രണ്ട് വയസ്സുകാരിയായ മകളെ

'സോണിയാ ജീ, മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണ്'; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20ന്

പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റ് വേദിയില്‍ കുഴഞ്ഞുവീണു

വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പാമ്പ് കടിയേറ്റത് അറിഞ്ഞിരുന്നില്ല. പിന്നീട് നര്‍ത്തകന്‍

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 11ാം ക്ലാസുകാരന്‍ തട്ടിയെടുത്തത് 42 ലക്ഷം രൂപ ; പറ്റിച്ചത് 200 ഓളം പേരെ

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 19കാരന്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് അറസ്റ്റിലായത്. 19 വയസ് മാത്രമുള്ള ഇയാള്‍ 11-ാം ക്ളാസിലാണ്