Indian
മണിപ്പൂരില്‍ സംഘര്‍ഷം ശക്തമാകുകയാണ്. ഇന്നലെ കാങ്‌പോക്പിയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടായത്. ഇംഫാല്‍ നഗരത്തില്‍ മൃതദേഹങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തിയ മെയ്‌ത്തെയി വിഭാഗക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്. അതേ സമയം മണിപ്പൂരില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മെയ്‌ത്തെയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കും.ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളില്‍ ആണ് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുല്‍ കൂടികാഴ്ച നടത്തും. എന്നാല്‍ സംഘര്‍ഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടി ഈ മേഖലകളിലേക്ക് പോകുന്നതില്‍ നിന്ന് ഇന്നും രാഹുല്‍ ഗാന്ധിയെ
തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടിയില്‍ നാണം കെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. കഴിഞ്ഞ രാത്രി ഏഴുമണിയോടെയാണ് സെന്തില്‍ ബാലാജിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയതായി ഗവര്‍ണര്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയത്. പിന്നീട് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. വാര്‍ത്താക്കുറിപ്പിറങ്ങി 4 മണിക്കൂറിനു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. ഇരു രാജ്യങ്ങളുമായി ഒപ്പുവെച്ച പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള കരാറില്‍ 25,000 കോടിയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു.ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നേരത്തെ മോദി പറഞ്ഞിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ മുദ്രാവാക്യത്തിന് എന്തു
മാരിയമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടക്കില്ലെന്ന ആശങ്കയില്‍ ഏഴു സ്ത്രീകള്‍ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ വെപ്പമരത്തൂരിലാണ് സംഭവം. വെപ്പമരത്തൂരിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം മുടങ്ങുമെന്ന ആശങ്ക കാരണമാണ് പായസത്തില്‍ വിഷം ചേര്‍ത്ത് കഴിച്ചതെന്നാണ് സ്ത്രീകള്‍ പറഞ്ഞത്. ഇവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളവരും
മഹാരാഷ്ട്രയില്‍ തന്റെ പാര്‍ട്ടിയുടെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ 'കാര്‍ പരേഡില്‍' അസ്വസ്ഥനാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ക്ഷേത്രദര്‍ശനത്തിന് മഹാരാഷ്ട്രയിലെ പന്ഥാര്‍പൂറിലേക്ക് 600 കാറുകളുടെ അകമ്പടിയില്‍ ചന്ദ്രശേഖര റാവു എത്തിയതാണ് പവാറിനെ ചൊടിപ്പിച്ചത്. ഇത്തരത്തിലുള്ള ശക്തിപ്രകടനം അസ്വസ്ഥത
രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്. വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 29, 30 തീയതികളിലാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. തന്നെ വിമര്‍ശിക്കുന്നവര്‍ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാന്‍ നോക്കുകയാണെന്ന്
സ്‌കൂട്ടറില്‍ ഏഴു കുട്ടികളെയും കയറ്റി അപകടകരമാം വിധം യാത്ര ചെയ്തയാള്‍ അറസ്റ്റിലായി. മുനവ്വര്‍ ഷാ എന്നയാളാണ് അറസ്റ്റിലായതെന്ന് മുംബൈ പൊലീസ് അറിയിച്ചു. അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ മറ്റൊരു യത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തുകയും മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അറസ്റ്റ്
ദമ്പതികളെ തടഞ്ഞു നിര്‍ത്തി മോഷണത്തിന് ശ്രമിച്ചവര്‍ ഒടുവില്‍ നൂറു രൂപ നല്‍കി തിരിച്ചുപോയി. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. ദമ്പതികള്‍ റോഡിലൂടെ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവരെ തടഞ്ഞത്. അല്‍പ നേരത്തെ സംസാരത്തിന് ശേഷം ദമ്പതികളുടെ കയ്യില്‍ ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ നൂറു രൂപ ദമ്പതികള്‍ക്ക് നല്‍കി കവര്‍ച്ചാ സംഘം
തെലങ്കാനയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിആര്‍എസ് നേതാക്കളു കുറിച്ചുള്ള ട്വീറ്റില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ചിത്രം പങ്കുവച്ച് ഹരിയാന യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ഇങ്ങനെ മുന്‍ എംപി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയും തെലങ്കാന മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവും മറ്റ് ബിആര്‍എസ് നേതാക്കളും ഡല്‍ഹിയിലെ എഐസിസി