Indian
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ സംരക്ഷണത്തെ കുറിച്ചുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വിവാദത്തിലായിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. ഹുസൈന്‍ ഒബാമമാരെ പോലെ നിരവധി പേര്‍ ഇന്ത്യയിലുണ്ടെന്നും അവരെയെല്ലാം പൊലീസ് 'കൈകാര്യം' ചെയ്യുമെന്നുമായിരുന്നു ഹിമന്ത ബിശ്വശര്‍മയുടെ വിവാദ പ്രസ്താവന. ഈ പ്രസ്താവന ഹിമന്ത നടത്താനുണ്ടായ സാഹചര്യമാകട്ടെ, മാധ്യമപ്രവര്‍ത്തക രോഹിണി സിങിന് നല്‍കിയ ഒരു ട്വീറ്റിലെ മറുപടിയാണ്. ട്വീറ്റിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിം വിഭാഗങ്ങളുടെ അവകാശം സംരക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ പലതായി ചിതറി പോകുമെന്നും ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമ്പോള്‍ ഇതേക്കുറിച്ചാണ് യുഎസ് പ്രസിഡന്റ്
തമിഴ് സൂപ്പര്‍താരം വിജയിയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന കെ. അണ്ണാമലൈ. വിജയിയെ പോലുള്ളവര്‍ ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും താനും ബിജെപിയും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. നടന്‍ വിജയിയെപ്പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല. വിജയിയെ പോലുള്ള
ഓടുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി യോഗാ ദിന റീല്‍സ് ഷൂട്ട് ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 നായിരുന്നു സംഭവം. ഗ്രേറ്റര്‍ നോയിഡയിലെ ജാര്‍ച്ച സ്വദേശികളായ 19 ഉം 22 ഉം വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് റെയില്‍വേ സുരക്ഷാ സേനയുടെ പിടിയിലായത്. ഇരുവരും ഓടുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ അര്‍ധ നഗ്നരായി കയറി നിന്ന്
വിജിലന്‍സ് വകുപ്പിന്റെ റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടു കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കളക്ടര്‍. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ അഡീഷണല്‍ സബ് കളക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണം ഒളിപ്പിക്കാന്‍ നോക്കിയത്. അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു ഒഡീഷയിലെ വിജിലന്‍സ് വകുപ്പിന്റെ റെയ്ഡ്. റൗട്ടിന്റെ ഭൂവനേശ്വറിന്റെ കാനന്‍ വിഹാര്‍ ഏരിയയിലെ
തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൂന്നുവയസുകാരനെ പുലി പിടിച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വെച്ച് ആളുകള്‍ പിറകേ ഓടുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു. ഗുരുതരമായി
ബാംഗ്‌ളൂരില്‍ ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്ത മലയാളി യുവാവ് അറസ്റ്റില്‍. ബംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിക്ക് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ബാനസവാടിയില്‍ താമസിക്കുന്ന ടോം മാത്യുവാണ് പിടിയിലായത്. പള്ളിയുടെ മുന്‍വാതില്‍ ചുറ്റിക കൊണ്ടടിച്ച് തകര്‍ക്കുകയും അതിനകത്തുള്ള ബലീപീഠവും ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചേ 4.30 നാണ് സംഭവം ശബ്ദം കേട്ട്
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ഭട്ടാചാര്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. താന്‍ പുരുഷ ലിംഗത്തിലേക്ക് മാറുമെന്ന് അറിയിച്ചിരിക്കുകയാണ് സുചേതന. തന്റെ പേര് സുചേതന്‍ എന്നാക്കുമെന്നും സുചേതന പറഞ്ഞു. അടുത്തിടെ എല്‍ജിബിടിക്യു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത സുചേതന, താന്‍ പുരുഷനാണെന്നും ശാരീരികമായി അങ്ങനെയാവാനാണ് ആഗ്രഹമെന്നും
സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് 23കാരിയെ ബന്ധുക്കള്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ചും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ വരഞ്ഞുമാണ് കൊലപാതകം. യുവതിയുടെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും ചെയ്തു. ഗാസിയാബാദിലാണ് ദാരുണ സംഭവം നടന്നത്. സാമിന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്വര്‍ണം
മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ യുവ എഞ്ചിനിയറെ നടുറോഡില്‍ വച്ച് മുഖത്തടിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎല്‍എ. മീരാ ഭയന്ദര്‍ എംഎല്‍എ ഗീത ജെയിന്‍ ആണ് എഞ്ചിനിയറെ തല്ലിയത്. എംഎല്‍എ രണ്ട് എഞ്ചിനിയര്‍മാരെ ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് ഇതില്‍ ഒരാളെ തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. മീരാ ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ