Indian
കര്‍ണാടക ആര്‍ടിസിയുടെ നട്ടെല്ല് ഒടിച്ച് സര്‍ക്കാരിന്റെ ശക്തി സ്‌കീം. സര്‍ക്കാര്‍ പദ്ധതി ആരംഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ 21 കോടി രൂപയാണ് കര്‍ണാടക ആര്‍ടിസിക്ക് ചെലവായത്. പദ്ധതിക്കായി ആരംഭിച്ച ചൊവ്വാഴ്ച 10.82 കോടിയും ആദ്യ മൂന്ന് ദിവസങ്ങളില്‍ 21.05 കോടിയും ചെലവായി. ഈ പദ്ധതിക്ക് സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 4,000 കോടി രൂപ അധിക ബാധ്യത വരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ശക്തി സ്‌കീമിന് കീഴിലുള്ള 13.97 ലക്ഷം ഉള്‍പ്പെടെ 38.27 ലക്ഷമാണ് കര്‍ണാടക ആര്‍ടിസി യാത്രക്കാരുടെ എണ്ണം. യഥാക്രമം 11.08 ലക്ഷം, 5.89 ലക്ഷം എന്നിങ്ങനെ എന്‍.ഡബ്ലിയൂ. കെ.ആര്‍.ടി.സി. 22.53 ലക്ഷവും കെ.കെ.ആര്‍.ടി.സി 15.67 ലക്ഷവും യാത്രക്കാരാണ് പദ്ധതിക്ക് കീഴില്‍ യാത്ര നടത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നടത്തിയ അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ആദ്യത്തേതാണ് സര്‍ക്കാര്‍ നിറവേറ്റിയിരിക്കുന്നത്.
ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിന്റെ അനുജനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ആഷിയ എന്ന യുവതിയാണ് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ
വിവാഹ ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ കുടുംബം. യുപിയിലെ പ്രതാപ്ഗഡിലാണ് സംഭവം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വധുവിന്റെ വീട്ടുകാര്‍ കെട്ടിയിട്ടത്. വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന ' ജയ് മാല' ചടങ്ങിന് തൊട്ടുമുമ്പാണ് സ്ത്രീധനം വേണമെന്ന ആവശ്യം അമര്‍ജീത് വര്‍മ ഉന്നയിച്ചത്. വധുവിന്റെ കുടുംബം കുറച്ചുസമയം നല്‍കണമെന്ന് പറഞ്ഞിട്ടും
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ' ശക്തി സ്‌കീം' വഴി സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരിക്കുകയാണ്. വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും നടക്കുന്നുണ്ട്. അതേസമയം, കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവായ ലാവണ്യ ബല്ലാല്‍ ജെയ്‌ന്റെ പോസ്റ്റാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കഴിഞ്ഞ ദിവസം ബസില്‍ യാത്ര ചെയ്തപ്പോഴുള്ള ടിക്കറ്റാണ് ലാവണ്യ
അന്തവിശ്വാസം മൂലം പലപ്പോഴും ജീവനുകള്‍ നഷ്ടമാകാറുണ്ട്. ഡോക്ടര്‍ക്ക് പകരം ആള്‍ദൈവങ്ങളിലും മന്ത്രവാദികളിലും വിശ്വാസമര്‍പ്പിക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഭവം വാര്‍ത്ത നേടുകയാണ് അവശനിലയിലായ രോഗിയെയും കൊണ്ട് ആശുപത്രിയിലെത്തിയ സംഘം പെട്ടെന്ന് രോഗമുക്തി നേടാന്‍ ആശുപത്രിക്ക് മുന്നില്‍ മന്ത്രവാദം നടത്തി. ദിഗി വില്ലേജിലെ താമസക്കാരിയായ
ഗുജറാത്തില്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ആറ് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. 23 മൃഗങ്ങള്‍ ചത്തു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. ചിലയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികളുമായി ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ് ദില്ലിയിലും പഞ്ചാബിലും മത്സരിക്കില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മധ്യ പ്രദേശിലും രാജസ്ഥാനിലും ആംആദ്മി പാര്‍ട്ടിയും മത്സരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി. ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആണ് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധിയുമായി എത്തിയത്.
ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി അവ്താര്‍ സിംഗ് ഖണ്ഡ രക്താര്‍ബുദത്തെ തുടര്‍ന്ന് മരിച്ചു. യുകെയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ബെര്‍മിങ്ഹാം സിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ 12.45 ഓടെയായിരുന്നു മരണം. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ യുകെ തലവനാണ് അവ്താര്‍ സിംഗ് ഖണ്ഡ. ബുധനാഴ്ച്ചയാണ് രക്താര്‍ബുദം കണ്ടെത്തിയതിനെ തുടര്‍ന്ന്
തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ അറസ്റ്റ് ചര്‍ച്ചയാകുകയാണ്. ബിജെപിയ്ക്കും കേന്ദ്രത്തിനെതിരേയും വിമര്‍ശനം ഉയരുന്നതിനിടെ മന്ത്രിയുടെ വളര്‍ച്ചയും വാര്‍ത്തയാകുകയാണ്. സെന്തില്‍പഞ്ചായത്തംഗമായിട്ടായിരുന്നു സെന്തില്‍ ബാലാജി തുടങ്ങിയത്. പിന്നീട് മൂന്ന് പാര്‍ട്ടികളിലെ പ്രധാന പദവികളിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. കരൂരിലെ സാധാരണ കര്‍ഷക