Indian
അടച്ചിട്ട വീട്ടില്‍ ദമ്പതികളുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്കു സമീപം നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. ഉത്തരാഖണ്ഡില്‍ ഡെറാഡൂണിലാണ് സംഭവം. മൂന്ന് ദിവസമായി പൂട്ടിയിട്ട വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശികളായ കാശിഫ് (25), ഭാര്യ (22) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാശിഫിന് വന്‍ തുക സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. അതേസമയം, കാശിഫിന്റെ രണ്ടാം ഭാര്യയാണ് മരിച്ച അനം. ആദ്യ വിവാഹത്തിലും ഒരു കുട്ടിയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചെങ്കിലും
യുവാക്കള്‍ പഠനത്തിനായും ജോലിക്കായും മറ്റും രാജ്യം വിട്ട് പോകുന്നത് ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ആയിരക്കണക്കിന് വരുന്ന ശതകോടീശ്വരന്മാരും രാജ്യം വിടുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023 (എച്ച്എന്‍ഡബ്ല്യുഐ) പ്രകാരം ഇന്ത്യയിലെ 6,500 ശതകോടീശ്വരന്മാര്‍ രാജ്യം വിടുമെന്നാണ് പറയുന്നത്. ഈ വര്‍ഷം ഏറ്റവും
ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും. മന്ത്രിയുടെ ജീവന്‍ അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റിനുപിന്നാലെ ആശുപത്രിയിലായ തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലിജിയെ ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. മന്ത്രിയുടെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും
ബൈക്ക് പൂജിക്കാനായി ഗംഗയില്‍ എത്തിയ 14കാരന് ദാരുണാന്ത്യം. നദിയില്‍ മുങ്ങിക്കുളിച്ച ശേഷം പൂജ നടത്താനിരിക്കെവെ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ അങ്കിതിനെ മുതല വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോയി ജീവനോടെ തിന്നുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ബഹളം വെച്ചെങ്കിലും അങ്കിതിന്റെ ചില ശരീരഭാഗങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇതോടെ കുപിതരായ
തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമന്‍ഡുരാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ സുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെ വിന്യസിച്ചു. എയിംസില്‍
കോക്പിറ്റിലേക്ക് പെണ്‍സുഹൃത്തിനെ ക്ഷണിച്ച പൈലറ്റുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുറപ്പെട്ട എഐ455ാം നമ്പര്‍ വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ക്കെതിരേയാണ് എയര്‍ ഇന്ത്യ നടപടിയെടുത്തിരിക്കുന്നത്. സമാനമായ ഒരു സംഭവം അടുത്തിടെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യാബിന്‍ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിമാനത്തിലെ പൈലറ്റിനും
ബംഗളൂരുവില്‍ യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിയായ 39 കാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയത്. ശേഷം അവര്‍ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. യുവതിയെ അറസ്റ്റ്