Indian
ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവ ദമ്പതികള്‍ കടലില്‍ മുങ്ങി മരിച്ചു. സ്പീഡ് ബോട്ടില്‍ ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്‌നിയയും മുങ്ങി മരിച്ചത്. ജൂണ്‍ 1നായിരുന്നു ഇവരുടെ വിവാഹം. ഹണിമൂണ്‍ ആഘോഷത്തിനാണ് ബാലിയില്‍ എത്തിയത്. സ്പീഡ് ബോട്ടില്‍ കടലില്‍ ഫോട്ടോഷൂട്ട് നടത്തവേയാണ് ബോട്ട് മറിഞ്ഞ് ഇരുവരും കടലിലേക്ക് വീണത്. ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തു. ശനിയാഴ്ച രാവിലെ വിബുഷ്‌നിയയുടെ മൃതദേഹവും കണ്ടെത്തി.
തമിഴ്‌നാട്ടില്‍ ഡിഎംകെ. നേതാവിന്റെ മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ധര്‍മപുരിയിലെ ഡിഎംകെ കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷ (23)ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനായ 17കാരനാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും
ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിച്ച വനിത ഗുസ്തി താരങ്ങളോട് ലൈംഗിക പീഡനത്തിന്റെ തെളിവ് ഹാജരാക്കാന്‍ നിര്‍ദേശം. ശ്വാസ പരിശോധനയുടെ പേരില്‍ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, അമര്‍ത്തി കെട്ടിപ്പിടിച്ചു എന്നീ ആരോപണങ്ങളിലാണ് ഡല്‍ഹി പൊലീസ് തെളിവ് ചോദിച്ചത്. ശബ്ദ, ദൃശ്യ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിജ് ഭൂഷണെതിരെ നടപടി എടുത്തില്ലെങ്കില്‍ കടുത്ത
കഷ്ടിച്ച് പരീക്ഷയില്‍ വിജയിച്ച മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കളാണ് ശ്രദ്ധേയമാകുന്നത്. മുംബൈ സ്വദേശികളായ മാതാപിതാക്കളാണ് പത്താം ക്ലാസ് പരീക്ഷയില്‍ 35% മാര്‍ക്ക് വാങ്ങി വിജയിച്ച മകനെ അഭിനന്ദിക്കുകയും എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റുകയും ചെയ്തത്. മറാഠി മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയായ വിശാല്‍ കരാഡ് ആണ് 35 ശതമാനം മാര്‍ക്ക് നേടി പരീക്ഷയില്‍ വിജയിച്ചത്. പരീക്ഷയില്‍
മരണപ്പെട്ട മാതാവിന്റെ ഓര്‍മയില്‍ താജ്മഹല്‍ മാതൃകയില്‍ സ്മാരകം നിര്‍മിച്ച് മകന്‍. തിരുവാരൂരിനടുത്തുള്ള അമ്മയ്യപ്പനില്‍ ആണ് സംഭവം. അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദ് എന്നയാള്‍ ആണ് താജ്മഹലിന്റെ മാതൃകയില്‍ തന്റെ മാതാവിനായി സ്മാരകം പണിതത്. 5 കോടി രൂപയുടേതാണ് സ്മാരകം. തിരുവാരൂര്‍ ജില്ലയിലെ അമ്മയ്യപ്പന്‍ സ്വദേശികളായ അബ്ദുള്‍ ഖാദര്‍ജൈലാനി ബീവി ദമ്പതികളുടെ മക്കളില്‍ ഇളയവനാണ്
ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പീഡന പരാതിയില്‍ അന്വേഷണമുള്‍പ്പെടെ തുടര്‍നടപടികള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. നിയമം ദുരുപയോഗം ചെയ്യുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രസ്തുത കേസ് എന്നും പരാതിക്കാരിയായ യുവതി നിയമം ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. വിവാഹശേഷം ഒരു ദിവസം മാത്രം ഭര്‍ത്താവിനൊപ്പം കഴിഞ്ഞ യുവതി ബലാത്സംഗം അടക്കമുള്ള
കന്യാകുമാരിയില്‍ കാമുകിയെ തലക്ക് വെട്ടി പരിക്കല്‍പ്പിച്ച ശേഷം കാമുകന് ട്രെയ്‌നിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഡാന്‍ നിഷയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ബര്‍ജിന്‍ ജോഷ്വ എന്ന വിദ്യാര്‍ഥിയാണ് ട്രെയ്‌നിന് മുന്നില്‍ ചാടി മരിച്ചത്. കന്യകുമാരി ജില്ലയിലെ മടിച്ചല്‍ സ്വദേശി വിജയകുമാറിന്റെ മകളാണ് 23കാരിയായ ഡാന്‍ നിഷ. മാര്‍ത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകനാണ്
യുപിയില്‍ കാമുകിയെ കൊന്ന് മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. മുപ്പത്തഞ്ചുകാരിയായ രാജ് കേസറാണ് മരിച്ചത്. സംഭവത്തില്‍ അരവിന്ദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ യമുനാപുര്‍ കര്‍ച്ചന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രാത്രിയാണ് അരവിന്ദ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് കേസറിന്റെ മൃതദേഹം ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍
മുംബൈയെ നടുക്കിയ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 32 കാരിയായ സരസ്വതി വൈദ്യയെ അതിദാരുണമായാണ് കാമുകന്‍ മനോജ് സാനെ (51) കൊലപ്പെടുത്തിയത്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നല്‍കിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും മനോജിന്റെ അറസ്റ്റിലേക്ക് വഴിവെച്ചതും. 32 കാരിയായ സരസ്വതി വൈദ്യയും 56 കാരനായ മനോജ്