Indian
മൂന്നു പതിറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആശ്വാസത്തിലാണ് എട്ടുവയസ്സുകാരിയും പിതാവും. അപകടത്തിന് തൊട്ടുമുന്‍പ് മകളുടെ വാശി കാരണം അവസാന നിമിഷം കോച്ച് മാറിയതാണ് ഇവരെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. ഒഡിഷ സ്വദേശിയായ ദേവും മകള്‍ സ്വാതിയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഖരഗ്പുരില്‍ നിന്ന് കോറമണ്ഡല്‍ എക്‌സ്പ്രസിലാണ് ഇരുവരും യാത്ര ആരംഭിച്ചത്. ഇടയ്ക്ക് വെച്ച് യാത്രയ്ക്കിടയില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് മകള്‍ വാശി പിടിക്കുകയായിരുന്നു. മകളുടെ നിര്‍ബന്ധം കാരണം വിന്‍ഡോ സീറ്റ് കിട്ടുമോയെന്ന് ടിക്കറ്റ് ചെക്കറോട് അന്വേഷിക്കുകയും മറ്റേതെങ്കിലും യാത്രക്കാരോട് സംസാരിച്ച് സീറ്റ് മാറിയിരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തതോടെയാണ് ഇരുവരും കോട്ട് മാറിയത്. 'അവര്‍
ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നതായി റെയില്‍വേ വ്യക്തമാക്കി. 803 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 56 പേരുടെ പരുക്ക് ഗുരുതരമാണ്. രക്ഷാദൗത്യം പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു. അതേസമയം, ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത ശിക്ഷ
ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതവും പരുക്കേറ്റവര്‍ ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. ട്രെയിനില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ അറിയുന്നവര്‍ എത്രയും വേഗം ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും
233 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന്റെ നടുക്കലിലാണ് രക്ഷപ്പെട്ടവര്‍. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന്റെ നടുക്കം ഇപ്പോഴും ഇവരില്‍ നിന്നും വിട്ടുപോയിട്ടില്ല. രക്ഷപ്പെട്ടവര്‍ക്കെല്ലാം തീരാനോവായി മാറുകയാണ് ഈ അപകടം. സംഭവത്തെ കുറിച്ച് പറയുമ്പോള്‍ അവര്‍ ഓരോരുത്തരും വിതുമ്പുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് താനൊക്കെ ഇപ്പോഴും
ഒഡീഷ ബാലസോര്‍ ട്രെയ്ന്‍ അപകടത്തില്‍ മരണം 280 കടന്നു. 900ലേറെ പേര്‍ക്ക് പരുക്കേറ്റു. കോറമാണ്ടല്‍ എക്‌സ്പ്രസ് ട്രെയിന്‍ ചരക്ക് ട്രെയ്‌നുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കോറമാണ്ടല്‍ എക്‌സ്പ്രസിന്റെ എട്ടോളം ബോഗികള്‍ പാളം തെറ്റി. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയ്‌നും ഇടിച്ചുകയറിയത്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തൊഴില്‍ രഹിതനായതുകൊണ്ട് ഇന്ത്യയിലെ യുവാക്കളെല്ലാം തൊഴില്‍രഹിതരാണെന്ന് അതിന് അര്‍ഥമില്ലെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. കോണ്‍ഗ്രസിന്റെ ശൈലി കാരണം കാരണം ദേശീയ പാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ ചീത്തപ്പേര് ലഭിച്ചു. കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ഗാന്ധിക്ക് തൊഴിലില്ലാത്തതിനാല്‍ രാജ്യത്തെ യുവാക്കളെല്ലാം തൊഴില്‍
കയ്യിലുള്ള അമിത ഭാരത്തിന് പണം നല്‍കേണ്ടിവരുമെന്ന ഭയം മൂലം വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സ്ത്രീ അറസ്റ്റില്‍. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യുവതിയെ സിഐഎസ്എഫ് സഹര്‍ പൊലീസിന് കൈമാറി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കൊല്‍ക്കത്തയിലെ അമ്മയെ സന്ദര്‍ശിക്കുന്നതിനായി മുംബൈ വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു
മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കര്‍ണാടകയിലാണ് സംഭവം. മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമര്‍ശം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചയാളാണ് അറസ്റ്റിലായത്. റായ്ചൂര്‍ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കില്‍ മാത്രമല്ല വാട്‌സ് ആപ്പിലും ഇയാള്‍
കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം. മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ അസന്തുഷ്ടയാണെന്ന്