Indian

വീടു മാറിയിട്ടും പക കുറഞ്ഞില്ല ; അമ്മായി അമ്മയെ വേഷം മാറിയെത്തി ക്രൂരമായി കൊലപ്പെടുത്തി മരുമകള്‍
വീട് മാറിയിട്ടും കുടുംബ പ്രശ്‌നം അവസാനിക്കാതെ ആയതിന് പിന്നാലെ അമ്മായി അമ്മയെ വേഷം മാറിയെത്തി ക്രൂരമായി കൊലപ്പെടുത്തി മരുമകള്‍. തിരുനെല്‍വേലിയിലാണ് സംഭവം. അമ്മായി അമ്മയുടെ വീട്ടില്‍ മകന്റെ വേഷങ്ങളണിഞ്ഞാണ് മരുമകള്‍ കൊലപാതകത്തിനായി എത്തിയത്. വീട്ടിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. തിങ്കളാഴ്ച രാവിലെയാണ് 58കാരിയായ സീതാലക്ഷ്മിയെ തലയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ തിരുനെല്‍വേലിയിലെ വീട്ടില്‍ കണ്ടെത്തിയത്. ഇരുമ്പ് വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ തല തകര്‍ന്ന അവസ്ഥയിലായിരുന്നു സീതാലക്ഷ്മിയുണ്ടായിരുന്നത്.  തുലുകാകുളം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഭര്‍ത്താവ് ഷണ്‍മുഖ വേലാണ് ഭാര്യയെ അവശനിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച

More »

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ ഗാന്ധി അമരാവതി ജില്ലയിലെ

പഠിക്കാതെ മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി

അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഇടതുകണ്ണ് കാണാതായതായി പരാതി, എലി കടിച്ചെടുത്തുവെന്ന് ആശുപത്രി ജീവനക്കാര്‍

പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സയിലിരിക്കെ മരിച്ച ഫന്റസ് കുമാറിന്റെ ഇടതുകണ്ണ് കാണാതായതായാണ് പരാതി. ഇയാളുടെ കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം. ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫന്റസ് കുമാറിന്റെ കുടുംബം ആശുപത്രി വളപ്പില്‍

വഴക്കുപറഞ്ഞിലുള്ള പക ; അധ്യാപികയുടെ കസേരയ്ക്ക് അടിയില്‍ പടക്കങ്ങള്‍ കൊണ്ട് ബോംബുണ്ടാക്കി റിമോട്ട് കൊണ്ട് പൊട്ടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍

സയന്‍സ് അധ്യാപികയുടെ കസേരയ്ക്ക് അടിയില്‍ പടക്കങ്ങള്‍ കൊണ്ട് ബോംബുണ്ടാക്കി വച്ച് റിമോട്ട് കൊണ്ട് പൊട്ടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്‌കൂളിലാണ് സംഭവം. അധ്യാപിക കസേരയില്‍ ഇരുന്ന സമയത്താണ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ്

എലിയെ തുരത്താന്‍ വിഷം വിതറി: എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്ന രണ്ടു കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ കുടുംബത്തിനു ദാരുണാന്ത്യം. ചെന്നൈ മാനാഞ്ചേരിക്ക് സമീപം കുണ്ട്രത്തൂരിലാണ് സംഭവം. എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ രണ്ടു കുട്ടികള്‍ എലിവിഷം ശ്വസിച്ച് മരിച്ചു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

യുപി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം ; പത്തു നവജാത ശിശുക്കള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം. എന്‍ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 54