Indian

സിബിഐ എന്റെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നു, ഞങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥികളെ തിരയുന്നു'; ബിജെപിയെ പരിഹസിച്ച് മഹുവ മൊയ്ത്ര
സിബിഐ റെയ്ഡിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സിബിഐ എന്റെ വീട്ടിലും തിരഞ്ഞെടുപ്പ് ഓഫീസിലും തെരച്ചില്‍ നടത്തുമ്പോള്‍ ഞങ്ങള്‍, ഞങ്ങള്‍ക്കെതിരെയുള്ള ബിജെപി സ്ഥാനാര്‍ഥികളെ തിരയുകയാണ് എന്നായിരുന്നു മഹുവ മൊയ്ത്ര 'എക്‌സി'ല്‍ കുറിച്ചത്. 'സിബിഐ എന്റെ വീട്ടിലും തിരഞ്ഞെടുപ്പ് ഓഫീസിലും ഇന്ന് വന്നു. വളരെ മര്യാദയുള്ളവരായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, ഞാനും സയോനി ഘോഷും ഇപ്പോഴും ഞങ്ങള്‍ക്കെതിരെയുള്ള ബിജെപി സ്ഥാനാര്‍ഥികളെ തിരയുകയാണ്' എന്നായിരുന്നു എക്‌സിലെ പോസ്റ്റ്. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷയും യാദവ്പുരിലെ സ്ഥാനാര്‍ഥിയുമായ സയോനി ഘോഷിന്റെ കൂടെ ബൈനോക്കുലറിലൂടെ വീക്ഷിക്കുന്ന ചിത്രവും കുറുപ്പിനൊപ്പം മഹുവ

More »

വീരപ്പന്റെ മകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വീരപ്പന്‍ മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകള്‍ വിദ്യാറാണി. ബിജെപിയില്‍ നിന്നും രാജിവെച്ച വിദ്യാ റാണി ശനിയാഴ്ച്ചയാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. നാം തമിഴര്‍ കച്ചി ടിക്കറ്റിലാവും ജനവിധി തേടുക. ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിച്ചയാളായിരുന്നു തന്റെ പിതാവെന്നും എന്നാല്‍ അതിന് വേണ്ടി

More »

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല, ഇപ്പോഴും പ്രവര്‍ത്തനക്ഷമം: ബിജെപി
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും അറ്റാച്ച് ചെയ്തത് മാത്രമാണെന്നും വാദിച്ച് ബിജെപി. നികുതി അടക്കാതിരുന്നതിനുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും എന്നാല്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര പറഞ്ഞു. കോണ്‍ഗ്രസിന് നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇതില്‍ മൂന്നോ നാലോ

More »

മദ്യനയ കേസിലെ മാപ്പുസാക്ഷി ഇഡി അറസ്റ്റിന് പിന്നാലെ ബിജെപിക്ക് 55 കോടി രൂപ നല്‍കി: ആരോപണവുമായി എഎപി
മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നല്‍കിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി. ഇലക്ടറല്‍ ബോണ്ടിലൂടെ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് പണം

More »

ബിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് അപകടം; ഒരാള്‍ മരിച്ചു, നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നു
ബിഹാറിലെ സുപോളില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് അടിയന്തിര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏകദേശം 30 പേര്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 984 കോടി ചെലവില്‍ കോസി നദിക്ക് കുറുകെ നിര്‍മാണം

More »

രാമായണത്തില്‍ നിന്നുള്ള പ്രചോദനം ; അമ്മയ്ക്ക് സ്വന്തം ത്വക്ക് കൊണ്ട് പാദരക്ഷകള്‍ നിര്‍മ്മിച്ച് നല്‍കി മകന്‍
രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അമ്മയ്ക്ക് സ്വന്തം ത്വക്ക് കൊണ്ട് പാദരക്ഷകള്‍ നിര്‍മ്മിച്ച് നല്‍കി മകന്‍ റൗണക് ഗുര്‍ജാര്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. പൊലീസില്‍ നിന്ന് കാലില്‍ വെടിയേറ്റിരുന്ന ഗുര്‍ജാര്‍ തന്റെ തുടയില്‍ നിന്ന് ചര്‍മ്മം എടുത്താണ് പാദരക്ഷകള്‍ ഉണ്ടാക്കി അമ്മയ്ക്ക് സമ്മാനിച്ചത്. ശ്രീരാമന്റെ അമ്മയോടുള്ള ഭക്തിയുടെ കഥയാണ് തനിക്ക്

More »

മോദിയുടെ വാട്‌സാപ്പ് സന്ദേശം പെരുമാറ്റ ചട്ടലംഘനം; 'വികസിത് ഭാരത് കത്ത്' തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്‌സാപ്പുകളിലേക്ക് അയക്കുന്ന വികസിത് ഭാരത് സന്ദേശം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി നടത്തുന്ന പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി

More »

ജമ്മുവിലെ മുന്‍ ബിജെപി മന്ത്രി ചൗധരി ലാല്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ജമ്മു കശ്മീരിലെ മുന്‍ മന്ത്രിയും ദോഗ്ര സ്വാഭിമാന്‍ സംഘടന ചെയര്‍മാനുമായ ചൗധരി ലാല്‍ സിങ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും ചൗധരി ലാല്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. പിഡിപി ബിജെപി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ചൗധരി ലാല്‍ സിങ്. മുന്‍ കോണ്‍ഗ്രസുകാരനായ സിങ് 2014 ലെ പൊതു തിരഞ്ഞെടുപ്പിന്

More »

ഒരു വര്‍ഷത്തോളമായി നാട്ടുകാരെയടക്കം കബളിപ്പിച്ച് ആര്‍പിഎഫ് എസ്‌ഐയായി ആള്‍മാറാട്ടം നടത്തി വന്ന യുവതി അറസ്റ്റില്‍ ; യൂണിഫോമില്‍ വിവാഹ നിശ്ചയത്തിനെത്തിയതില്‍ വരന് തോന്നിയ സംശയം കുടുക്കി
ആര്‍പിഎഫ് എസ്‌ഐയായി ആള്‍മാറാട്ടം നടത്തി വന്ന യുവതി അറസ്റ്റില്‍. ഒരു വര്‍ഷത്തോളമായി നാട്ടുകാരെയടക്കം കബളിപ്പിക്കുകയായിരുന്ന തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്. സദാസമയവും എസ്‌ഐ യൂണിഫോമില്‍ കാണപ്പെട്ടിരുന്ന യുവതി വിവാഹനിശ്ചയ ദിനത്തിലും യൂണിഫോം ധരിച്ചെത്തിയതോടെയാണ് സംശയം ഉയര്‍ന്നത്. പ്രതിശ്രുത വരന് തോന്നിയ

More »

മൂന്നാം തവണയും പരീക്ഷയില്‍ തോറ്റു; ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത് വിദ്യാര്‍ത്ഥി

ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. മൂന്നാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ പ്രകോപിതനായ 17-കാരനാണ് ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസന്ദയിലാണ് സംഭവം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്

കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ കോള്‍ ; 31 കാരിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ

മൊബൈല്‍ സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ കോള്‍ വഴി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടി. ബംഗളുരു സ്വദേശിയായ 31കാരിക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. വീണ്ടും വീണ്ടും തട്ടിപ്പുകാര്‍ പണം ചോദിക്കാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി പൊലീസിനെ

കര്‍ണാടകയില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു, രക്ഷപെട്ടവര്‍ക്കായി തെരച്ചില്‍

കര്‍ണാടകയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് വിക്രം ഗൗഡ. അതേസമയം ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചിക്കമംഗളൂരു - ഉഡുപ്പി

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു ; ആള്‍ക്കൂട്ട അക്രമവും തീവെപ്പും ആയി പ്രതിസന്ധി രൂക്ഷം

കലാപം തുടരുന്ന മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെയും അക്രമകാരികള്‍ ആക്രമണം നടത്തുകയാണ്. ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ ഒന്‍പത് ബിജെപി എംഎല്‍എമാരും ഉള്‍പ്പടുന്നു. ഞായറാഴ്ച രാത്രി മുഴുവന്‍

ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തി ഭര്‍തൃമാതാവിനെ തീ കൊളുത്തി കൊന്നു ; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈയില്‍ ഭര്‍തൃ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം

പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവര്‍ ഇരുന്ന കസേരകളുമായി മടങ്ങിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാന്‍ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു