Indian
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മുറിക്കുള്ളില്‍ സൂക്ഷിച്ച പ്രതി അറസ്റ്റില്‍. സെയില്‍സ് ജീവനക്കാരനായ ഭരത് ആണ് കേസില്‍ അറസ്റ്റിലായത്. ഫെബ്രുവരി 27ന് ആണ് ഭരത് ഭാര്യ സുനിതയെ കൊലപ്പെടുത്തുന്നത്. കൃത്യത്തിന് ശേഷം മൃതദേഹം മുറിക്കുള്ളില്‍ സൂക്ഷിച്ച പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗാസിയാബാദിലെ അംബേദ്കര്‍ നഗറിലുള്ള വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് സുനിതയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ സുനിതയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭരതിന്റെയും സുനിതയുടെയും രണ്ടാം
പ്രണയനൈരാശ്യത്തെ തുടര്‍ന്നോ പ്രണയത്തകര്‍ച്ചയെത്തുടര്‍ന്നോ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അത് പ്രേരണാക്കുറ്റത്തിന് കാരണമാകില്ലെന്ന് മുംബൈയിലെ ഒരു കോടതി. ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ധാര്‍മ്മികമായി ശരിയല്ല. എന്നാല്‍ ബന്ധം നിരസിച്ചു എന്ന കാരണത്താല്‍ ഒരാളെ ശിക്ഷിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 2016ല്‍ നിതിന്‍ കേനി എന്ന യുവാവ് ആത്മഹത്യ ചെയ്തതിന്
കൂടെ താമസിച്ചിരുന്ന പങ്കാളിയുടെ 13 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തതിന് 33 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് രാജസ്ഥാനിലെ കോടതി. ഇയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് അവരുടെ മകള്‍ ഇയാള്‍ക്കൊപ്പം താമസിച്ച കാലത്താണ് നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഝലവാറിലുള്ള പോക്‌സോ കോടതിയാണ് പ്രതാപ് സിങ് സോന്ദ്യ
സ്‌ഫോടനം നടന്ന രാമേശ്വരം കഫേയുടെ പരിസരത്തു കൂടെ ബാഗുമായി ഒരാള്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്‌ഫോടനത്തിന് മുമ്പ് ഇയാള്‍ ബാഗ് കഫേയ്ക്ക് സമീപം വച്ച് പുറത്തുപോയെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കാനെത്തിയ ആള്‍ ബാഗ് ഉപേക്ഷിച്ചു മടങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഇയാള്‍ പണമടച്ച് ടോക്കണ്‍ എടുക്കുന്നതും ഭക്ഷണം കഴിക്കാതെ പോകുന്ന
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ സീറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ച് പ്രതിപക്ഷമായ മഹാ വികാസ് സഖ്യം. മഹാരാഷ്ട്രയില്‍ 48 ലോക്‌സഭ സീറ്റുകളാണുള്ളത്. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന 20 സീറ്റുകളിലും കോണ്‍ഗ്രസ് 18 സീറ്റുകളിലും മത്സരിക്കും. അവശേഷിക്കുന്ന 10 സീറ്റുകളില്‍ ശരത്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിക്കാണ് നല്‍കിയിരിക്കുന്നത്.
225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളില്‍ 33 ശതമാനം പേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എഡിആറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 31 പേര്‍ കോടീശ്വരന്മാരുമാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്‍ഡ് നാഷണല്‍ ഇലക്ഷന്‍ വാച്ച് (ന്യൂ) നടത്തിയ
രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌ഫോടക വസ്തു ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കര്‍ണപുടം തകര്‍ന്ന നിലയിലാണ്. അപകടനില തരണം ചെയ്‌തെങ്കിലും കേള്‍വിശക്തി നഷ്ടമായേക്കും. തീവ്രവാദ ആക്രമണമാണ്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീവെഡിങ് ആഘോഷങ്ങള്‍ക്ക് ഗുജറാത്തിലെ ജാംനഗറില്‍ തുടക്കമായി. ജൂലൈയില്‍ നടക്കുന്ന ആഡംബര വിവാഹത്തിന് മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നീളുന്ന ചടങ്ങളില്‍ ലോകത്തിലെ മുന്‍നിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമെത്തി. ജാംനഗര്‍
തെലുങ്കാനയില്‍ ഉണ്ടായിരുന്ന കെസിആര്‍ സര്‍ക്കാരും കേരളത്തിലെ പിണറായി സര്‍ക്കാരും അഴിമതിയില്‍ ഒരു പോലെയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി തെലുങ്കാനയില്‍ വന്നത് ഏങ്ങനെ അഴിമതി നടത്താമെന്ന് പഠിക്കാനാണ്. ബിജെപിക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് പൊരുതുന്ന ഇന്ത്യാ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ മൂന്നാം മുന്നണി എന്ന അഴിമതി കൂട്ടായ്മ ഉണ്ടാക്കാന്‍