Indian
ഭാര്യ മറ്റൊരു യുവാവിനൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്തതില്‍ മനംനൊന്ത് 33 കാരന്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ചാമരാജനഗര് ജില്ലയിലെ പിജി പാല്യയിലെ കുമാര്‍ എന്ന യുവാവാണ് മരിച്ചത്. ഹനൂരിലെ മരത്തില്‍ കെട്ടിത്തൂങ്ങി വ്യാഴാഴ്ചയാണ് കുമാര്‍ ജീവനൊടുക്കിയത്. ദിവസക്കൂലിക്ക് പല ജോലികളും ചെയ്യുന്ന കുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായി. രണ്ടു പെണ്‍മക്കളുമുണ്ട്. ഭാര്യ രൂപ സമൂഹ മാധ്യമങ്ങളില്‍ സദാസമയം മുഴുകിഇരിക്കുന്നതും നിരന്തരം റീല്‍സ് എടുക്കുന്നതും കുമാറിനെ വിഷമിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതേ ചൊല്ലിയും കുമാറിന്റെ മദ്യപാനത്തെ ചൊല്ലിയും ഭാര്യയുമായി തര്‍ക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. അടുത്തിടെ കുമാറിനോട് പിണങ്ങി രൂപ തന്റെ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം രൂപ മറ്റൊരു യുവാവുമൊന്നിച്ച് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം
തിരുപ്പതി മൃഗശാലയില്‍ മദ്യലഹരിയിലായിരുന്ന യുവാവ് സിംഹത്തിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 15ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയായ യുവാവിനെയാണ് സിംഹം കടിച്ച് കൊന്നത്. മദ്യലഹരിയിലായിരുന്ന യുവാവ് മരത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍
മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ സുരക്ഷാസേനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം ഉണ്ടായി. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയുധധാരികള്‍ക്കൊപ്പമുള്ള സെല്‍ഫി വൈറലായതിനെത്തുടര്‍ന്ന് ഹെഡ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സുരക്ഷാ സേനയുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയത്. സര്‍വീസില്‍
ത്രിപുരയിലെ സര്‍ക്കാര്‍ കോളേജില്‍ സംഘടിപ്പിച്ച സരസ്വതി പൂജ ആഘോഷം വിവാദത്തിലായി. കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സരസ്വതിയുടെ ശില്‍പത്തില്‍ പരമ്പരാഗത രീതിയില്‍ സാരി ധരിപ്പിച്ചില്ലെന്ന് ആരോപിച്ച് വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും ബജ്‌റംഗ് ദളും പ്രതിഷേധം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുരിലാണ് സംഭവം. ഗൗതം ഗുഷെയ്ത് എന്ന നാല്‍പതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് സമീപത്തെ ബസ് സ്റ്റോപ്പില്‍ കൊണ്ടുവച്ചത്. ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായാണ് ഇയാള്‍ കൊടുംക്രൂരത ചെയ്തത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ടില്‍ ഭാര്യയുമായി
ശിവസേന ഉദ്ദവ് വിഭാഗം നേതാവും മുന്‍കോര്‍പറേറ്ററുമായ അഭിഷേക് ഗോസാല്‍ക്കറെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ മോറിസ് നെറോണ വെടിയുതിര്‍ക്കുന്നതെങ്ങനെയെന്ന് യൂട്യൂബില്‍ നോക്കിയും സുരക്ഷാ ഗാര്‍ഡിനോടു ചോദിച്ചുമാണ് പഠിച്ചത്. തോക്കുകള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന വീഡിയോകളാണ് കുറച്ചു കാലമായി കണ്ടിരുന്നത്. ലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് സുരക്ഷാ
ബിജെപി സര്‍ക്കാരിന് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തതോടെ അസമില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ടെന്ന് അസം മന്ത്രി പിജൂഷ് ഹസാരിക വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 720 കോടി രൂപയ്ക്ക് അടുത്തെന്ന് റിപ്പോര്‍ട്ട്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിക്കും സിപിഐഎമ്മിനും എന്‍പിപിക്കും ലഭിച്ചതിന്റെ അഞ്ചിരട്ടിയാണിത്. 2022-23 വര്‍ഷം ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ആകെ ലഭിച്ചത് 850.438 കോടി രൂപയാണ്. 20,000 രൂപയില്‍ കൂടുതലുള്ള തുകയാണ് സംഭാവനയായി കണക്കാക്കി കണക്ക് പുറത്ത് വന്നത്. 2022-23
വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥ 'ലേഡി സിംഹ'വും. മാട്രിമോണിയല്‍ സൈറ്റിലൂടെ ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് വിവാഹം കഴിച്ചത്. ശ്രേഷ്ഠ താക്കൂര്‍ എന്ന 2012 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് തട്ടിപ്പില്‍പെട്ടത്. 2018ലാണ് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രേഷ്ഠയെ മാട്രിമോണിയല്‍ സൈറ്റിലൂടെ രോഹിത് രാജ് പരിചയപ്പെട്ടത്. 2008 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനെന്നായിരുന്നു രോഹിത്