Kerala

പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്
പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്തായിരുന്നു ബോംബേറ്. പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. വീട് അടിച്ച് തകര്‍ത്ത ശേഷമായിരുന്നു ബോംബേറ്. പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച സുഹൃത്തായ വീട്ടുടമസ്ഥ പി എം രേഷ്മയും അറസ്റ്റിലാണ്. മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയാണ് ഇന്നലെ ബോംബേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം പിടിയിലായ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയായിരുന്നു ബോംബേറ്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ പറ്റി. പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അധ്യാപിക രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോല്‍ അമൃത

More »

ലൗ ജിഹാദ് ആരോപണം സത്യമാവാം, മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കില്ല: പാലക്കാട് ബിഷപ്പ്
ലൗ ജിഹാദുണ്ടെന്ന് ഏതെങ്കിലും മതമേലധ്യക്ഷന്‍മാര്‍ പറയുന്നുണ്ടെങ്കില്‍ അത് സത്യമാവാമെന്ന് പാലക്കാട് നിയുക്ത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബിഷപ്പ് ട്വന്റിഫോറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. ഏതെങ്കിലും സഭാ മേലധ്യക്ഷന്മാരോ വ്യക്തികളോ ലൗ ജിഹാദിനെ കുറിച്ച് തറപ്പിച്ച് പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനെ

More »

അനധികൃത ക്വാറി ഖനനം; താമരശേരി രൂപത ബിഷപ്പിനും പള്ളി വികാരിക്കും കാല്‍ക്കോടിയോളം രൂപ പിഴ
അനധികൃത ക്വാറി ഖനനം നടത്തിയ താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി. പളളിയുടെ ഉടമസ്ഥതയിലുളള ക്വാറിയില്‍ ഖനനം നടത്തിയതിനാണ് കോഴിക്കോട് ജില്ല ജിയോളജിസ്റ്റ് പിഴ ചുമത്തിയത്. 23,53,013 രൂപയാണ് പിഴ. ഏപ്രില്‍ 30നകം പിഴയൊടുക്കണം എന്നാണ് ജിയോളജി വകുപ്പ് ഉത്തരവില്‍ പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്‌ലവര്‍

More »

അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പോയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുടുംബം കണ്ടെത്തിയത് മരിച്ച നിലയില്‍ ; ഷോ്‌കേറ്റ് മരിച്ചത് ദമ്പതികളുടെ ഏക മകന്‍
മറ്റത്തൂര്‍കുന്ന് കാവനാട് മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. പാലയ്ക്കല്‍ വിശ്വംഭരന്റെ ഏകമകന്‍ ആകര്‍ഷ് ആണ് മരിച്ചത്. എട്ട് വയസായിരുന്നു. വീടിന്റെ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ ആണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ്

More »

ഞങ്ങളുടെ സ്വപ്നങ്ങളില്‍ ജീവിക്കും, വിമര്‍ശകരുടെ വാ മൂടി കെട്ടാന്‍ കഴിയില്ല, പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ ; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ലെസ്ബിയന്‍ ജോഡികളായി ശ്രുതി സിത്താരയും ദയ ഗായത്രിയും
കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ലെസ്ബിയന്‍ ജോഡികളായി ശ്രുതി സിത്താരയും ദയ ഗായത്രിയും. രണ്ട് വര്‍ഷത്തെ സൗഹൃദം പുതിയ തലത്തിലേക്ക് കടന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും അറിയിച്ചത്. മിസ് ട്രാന്‍സ് ഗ്ലോബല്‍ പട്ടം നേടിയ ശ്രുതിയും ടിക് ടോക്കിലൂടെ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ സുപരിചിതയായ ദയയും ഇപ്പോള്‍ ലിവ് ഇന്‍ ടുഗദറിലാണ്. സുഹൃത്തുക്കളെല്ലാം ഇവര്‍ക്ക് ആശംസ

More »

പാലാരിവട്ടം പാലം ; മന്ത്രിയും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് സര്‍ക്കാരിന് വരുത്തിയത് എട്ടേകാല്‍ കോടിയുടെ നഷ്ടം ; കേസില്‍ കുറ്റപത്രം വൈകുന്നു ; വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ല
രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയുടെ പ്രതീകമായി മാറിയ പാലാരിവട്ടം പാലം കേസില്‍ കുറ്റപത്രം വൈകുന്നു. കുറ്റപത്രം സമര്‍പ്പിക്കാനായി സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് ഈ വൈകല്‍. മുന്‍ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പടെയുള്ളവരുടെ പ്രോസിക്യൂഷന്‍ അനുമതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം ആയിട്ടില്ല. ഇതോടെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി ഒരു കൊല്ലം

More »

നിമിഷ പ്രിയയുടെ മോചനം: ദയാധനമായി തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത് 50 ദശലക്ഷം റിയാല്‍
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായാണ് റിപ്പോര്‍ട്ട്. കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്‍കി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള അവസരം ഉപയോഗിക്കാനാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50

More »

അര മണിക്കൂര്‍ നടത്തിയ ഗൂഢാലോചന മോര്‍ച്ചറി പരിസരത്ത്; ശ്രീനിവാസന്‍ വധത്തില്‍ പ്രതികളുടെ മൊഴി പുറത്ത്
മോര്‍ച്ചറി പരിസരത്തെ അരമണിക്കൂര്‍ സമയം നീണ്ട ഗൂഢാലോചനയില്‍ നടപ്പാക്കിയതാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയെന്ന് പ്രതികളുടെ മൊഴി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കണക്ക് തീര്‍ക്കാനായിരുന്നു നിര്‍ദേശം. സുബൈര്‍ കൊലപ്പെട്ട പതിനഞ്ചിന് രാത്രിയിലായിരുന്നു ആസൂത്രണം. അറിയപ്പെടുന്ന നേതാവാകണം ഇരയെന്ന് ആദ്യമേ ഉറപ്പിച്ചു.

More »

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് 22കാരന്റെ വീടിന് മുന്നില്‍ തമിഴ് യുവതിയുടെ സത്യാഗ്രഹം
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിന്റെ വീടീന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി തമിഴ് യുവതി. തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലാണ് മൂന്ന് ദിവസം പഴനി സ്വദേശിയായ യുവതി സമരം നടത്തിയത്. ഏഴ് മാസം മുമ്പ് പഠനത്തിനായി ചെന്നൈയിലെത്തിയ യുവാവ് താനുമായി അടുപ്പത്തിലായിരുന്നുവെന്നും, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് ആരോപണം.

More »

പാലക്കാട് ഡോ. പി സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയാകും ; വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും ; കോണ്‍ഗ്രസിന് തിരിച്ചടിയായി സരിന്റെ തീരുമാനം

പാലക്കാട് ഡോ. പി സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയാകും. മികച്ച സ്ഥാനാര്‍ത്ഥിയെന്ന വിലയിരുത്തലിലാണ് തീരുമാനം. തീരുമാനം ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടാണ് നടക്കുക. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിന്‍ കണിച്ചേരി പി സരിന്റെ

'നിന്റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല'; ചെങ്കൊടി പ്രസ്ഥാനം ഉറപ്പ് നല്‍കുന്നുവെന്ന് ജില്ലാ സെക്രട്ടറി

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മക്കളുടെ കണ്ണീര്‍ വെറുതെയാകില്ലെന്ന് ഉറപ്പ് നല്‍കി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ''പാതിയുടഞ്ഞ കുടവുമായി അച്ഛന് വലം വയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേര്‍ത്തുവെയ്ക്കാന്‍ ഞങ്ങളുണ്ടാകും. നിന്റെ കണ്ണിലെ നനവും മനസിലെ നോവും

'ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ'; സരിന്‍ കോണ്‍ഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

സരിന്‍ പറയാതെ അദ്ദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാന്‍ നോക്കിയാല്‍ എതിര്‍ക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്കകളാണ്. അങ്ങനെയുള്ളൊരാള്‍

രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ... ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍

ചേലക്കര കോണ്‍ഗ്രസിലും പൊട്ടിത്തെറി; അന്‍വറിന്റെ സ്ഥാനാര്‍ഥി എഐസിസി അംഗം എന്‍കെ സുധീര്‍

പാലക്കാടിന് പിന്നാലെ ചേലക്കര കോണ്‍ഗ്രസിലും പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീര്‍ പിവി അന്‍വര്‍ നയിക്കുന്ന ഡിഎംകെയുടെ സ്ഥാനാര്‍ഥിയാകും. ഇന്നലെ രാത്രി അന്‍വറുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ചേലക്കരയില്‍ എന്‍കെ സുധീര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ദളിത്

പ്രിയപ്പെട്ട നവീന്‍, നിങ്ങള്‍ ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു; വൈകാരിക കുറിപ്പുമായി പിബി നൂഹ്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വൈകാരിക കുറിപ്പുമായി പത്തനംതിട്ട മുന്‍ കളക്ടര്‍ പിബി നൂഹ്. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും ഔദ്യോഗിക കാര്യങ്ങള്‍ 100ശതമാനവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നുവെന്നും പിബി