UK News
ബ്രിട്ടനില്‍ കാലാവസ്ഥ വ്യതിയാനം ജനജീവിതത്തെ മോശമായി ബാധിച്ചു കഴിഞ്ഞു.കൊടും തണുപ്പില്‍ വിറക്കുകയാണ് പല ഭാഗവും. ഗ്ലാഡിസ് കൊടുങ്കാറ്റ് പലയിടത്തും ആഞ്ഞടിക്കുന്നതിനിടെ ശക്തമായ മഴയും മഞ്ഞുവീഴ്ചയും കൂടിയെത്തുന്നതോടെ ഗതാഗത സംവിധാനങ്ങള്‍ പ്രതിസന്ധിയിലാകും. വാഹനവുമായി പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സ്കോട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഉള്‍പ്പെടെ പലയിടങ്ങളിലും വൈകീട്ട് എട്ടുമണിവരെ യോല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. മഞ്ഞുവീഴ്ചയും കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണമെന്നും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സ്കൂളുകള്‍ പലതും സ്കോട്ടിഷ് കൗണ്‍സില്‍ അവധി പ്രഖ്യാപിച്ചു. ഹൈലാന്‍ഡ് കൗണ്‍സിലില്‍ 15 സ്കൂളുകള്‍ക്കാണ് അവധി.
യുക്രെയ്ന് നേര്‍ക്കുള്ള സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന്. നീതീകരിക്കാനാകാത്ത യുദ്ധമാണ് യുക്രെയ്നില്‍ നടക്കുന്നത്. റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തമായ ഉപരോധങ്ങളാണ് യൂറോപ്യന്‍ യൂണിയന് പദ്ധതിയിടുന്നത്. റഷ്യയെ അനുകൂലിച്ച് ചൈന മാത്രമാണ് രംഗത്തുവന്നത്. എന്നാല്‍ തങ്ങള്‍ ഒറ്റപ്പെടുകയാണെന്നും യുഎസും
കോവിഡില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള നടപടികളിലേക്ക് നീങ്ങി ബ്രിട്ടന്. കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മോചനം നേടാനുള്ള ആദ്യ പടിയായി സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളാണ് ഇംഗ്ലണ്ടില്‍ ഇല്ലാതായത്. ഇതോടെ വൈറസ് പോസിറ്റീവാകുന്നവരും നിര്‍ബന്ധമായി ഐസൊലേറ്റ് ചെയ്യണമെന്ന നിബന്ധനയും, ഇത് അനുസരിക്കാത്തവര്‍ക്ക് പിഴ ശിക്ഷ നല്‍കുമെന്ന നിയമവുമാണ് റദ്ദായത്. ബ്രിട്ടനിലെ
ഉക്രെയിനില്‍ രക്തച്ചൊരിച്ചിലും, നാശവും വിതയ്ക്കാനുള്ള പാതയാണ് റഷ്യ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. അയല്ക്കാര്ക്ക് നേരെ റഷ്യ ഭീകരമായ അക്രമം അഴിച്ചുവിട്ടതോടെ യൂറോപ്പ് ഉറക്കം ഉണര്‍ന്നത് യുദ്ധത്തിലേക്കാണ്. അധിനിവേശം തുടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി ഉക്രെയിന് പ്രസിഡന്റ് സെലെന്‍സ്കിയെ ഫോണില്‍ വിളിച്ചു.
ബ്ലാക്ക് ബേണ്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായ കോട്ടയം സ്വദേശിയായ മലയാളി നഴ്സ് ഷിജി ഒടുവില്‍ മരണത്തിന് കീഴടങ്ങി. നാലു വര്‍ഷമായി കാന്‍സര്‍ ബാധിതയായിരുന്നു. രോഗം ഭേദമായി ആശ്വാസത്തിലിരിക്കേ വീണ്ടും രോഗം പിടിമുറുക്കുകയായിരുന്നു. ബ്ലാക്ക് ബേണ്‍ ആശുപത്രിയിലെ നഴ്സ് കൂടിയായ ഷിജിയുടെ വിയോഗം പ്രിയപ്പെട്ടവര്‍ക്കും വേദനയാകുകയാണ്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം
യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ്സിന് ശമ്പളം 25,000 പൗണ്ടില്‍ തൊട്ടാല്‍ സ്റ്റുഡന്റ് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങണം. നിലവിലെ ശമ്പള പരിധിയായ 27,295 പൗണ്ടില്‍ നിന്നുമാണ് സര്‍ക്കാര്‍ പരിധി താഴ്ത്താന്‍ ഒരുങ്ങുന്നതെന്ന് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കടം വാങ്ങിയ പണം ഗ്രാജുവേറ്റ്സിന് തിരിച്ചടയ്ക്കാനുള്ള സമയപരിധി വര്‍ദ്ധിപ്പിച്ച് 40 വര്‍ഷമാക്കി മാറ്റാനും സര്‍ക്കാര്‍
ലണ്ടനിലെ ട്യൂബുകളിലും, ബസുകളിലും ഇന്ന് മുതല്‍ മാസ്കുകള്‍ നിര്‍ബന്ധമാകില്ല. എന്നാല്‍ സഹയാത്രികരോട് ബഹുമാനം കാണിക്കാന്‍ യാത്രക്കാര്‍ മാസ്ക് ധരിക്കുന്നത് തുടരാനാണ് ലണ്ടനിലെ ജനങ്ങള്‍ക്ക് നല്കുന്ന നിര്‍ദ്ദേശം. തങ്ങളുടെ സേവനങ്ങളില്‍ യാത്ര ചെയ്യാന്‍ മാസ്ക് ഇനിയൊരു നിബന്ധനയാകില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍
ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകളില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് ടെസ്റ്റിനുള്ള ചെലവ് വഹിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ഓരോ മൂന്ന് ദിവസത്തിലും ഒരു പാക്ക് മാത്രമാണ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. കിറ്റുകള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഏപ്രില്‍ 1 മുതല്‍ ചാര്‍ജ്ജ് ഈടാക്കുന്നതിന് മുന്‍പായി ലാറ്ററല്‍ ഫ്ളോ ടെസ്റ്റുകള്‍ നടത്താനുള്ള
സ്കോട്ട്ലണ്ടില്‍ അടുത്ത ആഴ്ചയുടെ അവസാനത്തോടെ നൈറ്റ്ക്ലബിലും, സ്പോര്‍ട്സ് വേദികളിലുമുള്ള നിര്‍ബന്ധിത വാക്സിന് പാസ്പോര്‍ട്ട് റദ്ദാക്കുമെന്ന് നിക്കോള സ്റ്റര്ജന്. ബസുകളിലും, ഷോപ്പുകളിലും മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധനയും ഫസ്റ്റ് മിനിസ്റ്റര്‍ നീക്കി. ഒമിക്രോണ്‍ വേരിയന്റ് മൂലമുള്ള ആരോഗ്യ, സാമൂഹിക പ്രത്യാഘാതങ്ങള്‍ കുറഞ്ഞ തോതിലാണെന്ന്