മാര്‍ച്ച് 21ന് കോവിഡ് നിബന്ധനകള്‍ സമ്പൂര്‍ണ്ണമായി നീക്കാന്‍ സ്‌കോട്ട്‌ലണ്ട്; ബസിലും, ഷോപ്പിലും മാസ്‌ക് ധരിക്കുന്നത് അവസാനിപ്പിക്കും; സൗജന്യ ടെസ്റ്റ് നിര്‍ത്തലാക്കില്ലെന്ന് സ്റ്റര്‍ജന്‍; കോവിഡ് പോസിറ്റീവായാല്‍ ഐസൊലേഷന്‍ അനിവാര്യം

മാര്‍ച്ച് 21ന് കോവിഡ് നിബന്ധനകള്‍ സമ്പൂര്‍ണ്ണമായി നീക്കാന്‍ സ്‌കോട്ട്‌ലണ്ട്; ബസിലും, ഷോപ്പിലും മാസ്‌ക് ധരിക്കുന്നത് അവസാനിപ്പിക്കും; സൗജന്യ ടെസ്റ്റ് നിര്‍ത്തലാക്കില്ലെന്ന് സ്റ്റര്‍ജന്‍; കോവിഡ് പോസിറ്റീവായാല്‍ ഐസൊലേഷന്‍ അനിവാര്യം

സ്‌കോട്ട്‌ലണ്ടില്‍ അടുത്ത ആഴ്ചയുടെ അവസാനത്തോടെ നൈറ്റ്ക്ലബിലും, സ്‌പോര്‍ട്‌സ് വേദികളിലുമുള്ള നിര്‍ബന്ധിത വാക്‌സിന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് നിക്കോള സ്റ്റര്‍ജന്‍. ബസുകളിലും, ഷോപ്പുകളിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധനയും ഫസ്റ്റ് മിനിസ്റ്റര്‍ നീക്കി.


ഒമിക്രോണ്‍ വേരിയന്റ് മൂലമുള്ള ആരോഗ്യ, സാമൂഹിക പ്രത്യാഘാതങ്ങള്‍ കുറഞ്ഞ തോതിലാണെന്ന് കണ്ടെത്തിയതോടെയാണ് കോവിഡ്-19 വിലക്കുകള്‍ നീക്കുന്നതെന്ന് സ്റ്റര്‍ജന്‍ വ്യക്തമാക്കി. അടുത്ത നാലാഴ്ചയില്‍ ഘട്ടംഘട്ടമായാണ് ഇളവുകള്‍ വരുത്തുക.

പുതിയ ഇന്‍ഫെക്ഷന്‍ കുതിപ്പ് ഉണ്ടാകില്ലെന്ന പ്രതീക്ഷയില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും, ഷോപ്പുകളിലും മാസ്‌ക് ധരിക്കണമെന്ന നിബന്ധന മാര്‍ച്ച് 21ന് അവസാനിപ്പിക്കും. ജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ മാസ്‌ക് ഉപയോഗം തുടരാം.

ഇതിന് പുറമെ കോവിഡ് നിയന്ത്രണത്തിനായി സ്‌കോട്ടിഷ് ഗവണ്‍മെന്റ് നടപ്പാക്കിയ നിയമങ്ങള്‍ പാലിക്കണമെന്ന ബിസിനസ്സുകള്‍ക്കും, ആരാധനാലയങ്ങള്‍ക്കും, സര്‍വ്വീസുകള്‍ക്കും ഏര്‍പ്പെടുത്തിയ നിബന്ധനയും മാര്‍ച്ച് 21ന് അവസാനിക്കുമെന്ന് സ്റ്റര്‍ജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇംഗ്ലണ്ടിലെ നിയമമാറ്റത്തില്‍ നിന്നും വ്യത്യസ്തമായി കോവിഡ് ബാധിതര്‍ സെല്‍ഫ് ഐസൊലേഷന്‍ ചെയ്യണമെന്ന നിര്‍ദ്ദേശം നിലനിര്‍ത്തും. കോവിഡ് പോസിറ്റീവായവര്‍ ഷോപ്പിംഗിനും, ജോലിക്കും വൈറസുമായി എത്തുന്നത് നിരുത്തരവാദപരമാകുമെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ വ്യക്തമാക്കി.

സൗജന്യ കോവിഡ് ടെസ്റ്റുകള്‍ തല്‍ക്കാലത്തേക്ക് തുടരാനാണ് സ്‌കോട്ട്‌ലണ്ടിന്റെ തീരുമാനം. എന്നാല്‍ ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
Other News in this category



4malayalees Recommends