ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 32 കാരന്‍ മരിച്ചു

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 32 കാരന്‍ മരിച്ചു
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 32 വയസുകാരനായ ദീപക് ഗുപ്ത എന്നയാളാണ് മരിച്ചത്. വര്‍ക്കൗട്ടിനിടെ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഇരുന്ന് വിശ്രമിക്കുകയും പിന്നാലെ നിലത്തേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്നവ!ര്‍ ഓടിയെത്തി ശുശ്രൂഷിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.

വരാണസിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവാവ് ജിമ്മില്‍ ഇരിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതുമെല്ലാം അവിടുത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്. തലയ്ക്ക് കൈ കൊടുത്ത് കുറച്ച് നേരം ജിമ്മിലെ ഉപകരണങ്ങള്‍ക്ക് അടുത്ത് കുനിഞ്ഞ് ഇരിക്കുന്നതും പിന്നാലെ നിലത്തേക്ക് കുഴഞ്ഞുവീഴുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അടുത്തുണ്ടായിരുന്നവര്‍ ഓടിയെത്തി അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച് ഇരുത്താന്‍ ശ്രമിക്കുകയും പുറവും തലയും തടവിക്കൊടുന്നുമുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷമായി പതിവായി ജിമ്മില്‍ എത്തി വ!ര്‍ക്കൗട്ട് ചെയ്തിരുന്നയാളാണ് ദീപക് ഗുപ്തയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പല ഫിറ്റ്‌നസ് മത്സരങ്ങളിലും സജീവ പങ്കാളിയുമായിരുന്നു. ജിമ്മില്‍ കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലേക്ക് ഉടനെ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു

Other News in this category



4malayalees Recommends