ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാര്‍ഥി സുപ്രിയ സുലെ

ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാര്‍ഥി സുപ്രിയ സുലെ
മഹാരാഷ്ട്രയിലെ ബാരാമതിയിലെ തിരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സിസിടിവികള്‍ മനഃപൂര്‍വ്വം ഓഫ് ചെയ്തുവെന്ന ആരോപണവുമായി എന്‍സിപി നേതാവും ബാരാമതി ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ സുപ്രിയ സുലെ. 45 മിനുറ്റുകളോളം സിസിടിവികള്‍ പ്രവര്‍ത്തിച്ചില്ല എന്ന ആരോപണമാണ് സുപ്രിയ ഉയര്‍ത്തുന്നത്. ക്യാമറകള്‍ ഓഫ് ചെയ്തതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ മറുപടി നല്‍കിയില്ലെന്നും സുപ്രിയ പറഞ്ഞു.

ഇവിഎമ്മുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ ക്യാമറ 45 മിനിറ്റ് ഓഫ് ചെയ്ത് വെച്ചു. സ്‌ട്രോങ്ങ് റൂം പോലെയുള്ള അതീവ സുരക്ഷാ ആവശ്യമുള്ള സ്ഥലങ്ങളിലെ ക്യാമറ ഓഫ് ചെയ്ത് വെക്കുന്നത് സംശയാസ്പദമാണ്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉടനടി വിശദീകരണം തേടണമെന്നും സുപ്രിയ എക്‌സില്‍ കുറിച്ചു. സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും സുപ്രിയ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ടമായ മെയ് ഏഴിനായിരുന്നു ബാരാമതിയില്‍ വോട്ടെടുപ്പ് നടന്നത്.

Other News in this category



4malayalees Recommends