വടക്ക് കിഴക്കേ ലണ്ടനില്‍ കത്തിയാക്രമണം നടത്തിയ 36 കാരന്‍ പിടിയില്‍ ; ആക്രമണത്തില്‍ കൗമാരക്കാരന് ജീവന്‍ നഷ്ടമായി ; തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ്

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തിയാക്രമണം നടത്തിയ 36 കാരന്‍ പിടിയില്‍ ; ആക്രമണത്തില്‍ കൗമാരക്കാരന് ജീവന്‍ നഷ്ടമായി ; തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ്
വടക്ക് കിഴക്കേ ലണ്ടനില്‍ കത്തി ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന് ദാരുണാന്ത്യം. സംഭവത്തില്‍ 36 കാരനായ യുവാവ് അറസ്റ്റില്‍. പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തി ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമം നടത്തിയ 36 കാരനെ പൊലീസ് പിടിയിലായി. അതിനിടെ ഇയാളെ കീഴടക്കാനുള്ള ശ്രമത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്ക് പറ്റിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും സൂചനയുണ്ട്. മറ്റ് രണ്ടു പേരുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ല.

സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends