കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു

കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു
സ്‌ക്രൂഫിക്‌സ് കാര്‍ പാര്‍ക്കില്‍ വെച്ച് വിവാഹിതനായ സഹജീവനക്കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയെ പിടികൂടിയ മുന്‍ പോലീസുകാരന് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കി. ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ച് പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും കോടതി ജയിലിലേക്ക് അയയ്ക്കാതെ ഇളവ് നല്‍കുകയായിരുന്നു.

45-കാരനായ ഗാവിന്‍ ഹാര്‍പ്പറാണ് പോലീസ് കോണ്‍സ്റ്റബിള്‍ കൂടിയായ പങ്കാളി സ്റ്റെഫാനി ഗ്ലിന്നും, വിവാഹിതനായ കാമുകന്‍ ആന്‍ഡ്രൂ മക്‌ലുള്ളിച്ചും മേഴ്‌സിസൈഡിലെ ബിര്‍കെന്‍ഹെഡിലുള്ള കാര്‍ പാര്‍ക്കില്‍ കാറിന്റെ പിന്നിലിരുന്ന് സെക്‌സില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയത്. ഭാര്യയുടെ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ചാണ് ഇവരുടെ യാത്രാപാത തിരിച്ചറിഞ്ഞത്.

മുന്‍ കോണ്‍സ്റ്റബിളായ ഹാര്‍പ്പര്‍ സ്ഥലത്തെത്തി കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്ന് അര്‍ദ്ധനഗ്നരായ നിലയിലുള്ള കാമുകീകാമുകന്‍മാര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിക്കുകയായിരുന്നു. തന്റെ ഭാര്യയുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചെന്ന് ആക്രോശിച്ച ഭര്‍ത്താവ് കാമുകനായ പോലീസുകാരനെ മര്‍ദ്ദിക്കാനും തെറിവിളിക്കാനും തുടങ്ങി.

താനല്ല അതിക്രമം തുടങ്ങിയതെന്നും മക്‌ലുള്ളിച്ച് മര്‍ദ്ദിച്ചപ്പോള്‍ പ്രതിരോധിക്കാനായി തിരികെ അടിച്ചതാണെന്നാണ് ഹാര്‍പ്പര്‍ അവകാശപ്പെട്ടത്. കൂടാതെ ഭാര്യയും തന്നെ ഇടിച്ച് വീഴ്ത്തിയെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഭാര്യക്ക് അവിഹിതബന്ധമുള്ളതായി സംശയം തോന്നിയതോടെ ട്രാക്കര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തന്റെ ഭാഗം ശരിയാണെന്ന് തെളിയിക്കാന്‍ ഹാര്‍പ്പര്‍ ഇറങ്ങിത്തിരിച്ചത്. ഇവര്‍ തമ്മിലെ വിവാഹബന്ധം മോശമായതിന് ശേഷമായിരുന്നു പുതിയ പ്രണയത്തിലേക്ക് ഗ്ലിന്‍ നീങ്ങിയത്.

ഹാര്‍പ്പറെ ജയിലിലേക്ക് അയച്ചാല്‍ ഇയാളെ ആശ്രയിച്ച് പഠിക്കുന്ന മകനും, പ്രായമായ മാതാപിതാക്കളും പ്രശ്‌നത്തിലാകുമെന്ന് മുന്‍നിര്‍ത്തിയാണ് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കിയത്. 200 മണിക്കൂര്‍ വേതനരഹിത ജോലി ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. ഗ്ലിന്നിനെയും, മക്‌ലുള്ളിച്ചിനെയും ബന്ധപ്പെടാന്‍ ഏഴ് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.

Other News in this category



4malayalees Recommends