എഎപി വിദേശ രാജ്യങ്ങളില്‍ നിന്ന് ചട്ടംലംഘിച്ച് 7.08 കോടി സംഭാവന സ്വീകരിച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി ഇ ഡി

എഎപി വിദേശ രാജ്യങ്ങളില്‍ നിന്ന് ചട്ടംലംഘിച്ച് 7.08 കോടി സംഭാവന സ്വീകരിച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി ഇ ഡി
വിദേശ രാജ്യങ്ങളില്‍ നിന്ന് ചട്ടംലംഘിച്ച് എഎപി 7.08 കോടി രൂപ സംഭാവന സ്വീകരിച്ചെന്ന ഇ ഡി. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇ ഡി റിപ്പോര്‍ട്ട് നല്‍കി.

2014 -2022 കാലയളവില്‍ പണം നല്‍കിയ പലരുടെയും പാസ്‌പോര്‍ട്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ സമാനമാണ്. കാനഡ, അമേരിക്ക, മിഡില്‍ ഈസ്റ്റ്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളില്‍ നിന്നാണ് പണമെത്തിയതെന്നും ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

155 പേര്‍ 404 തവണയായി 1.02 കോടി രൂപ സംഭാവന നല്‍കിയെന്നും എന്നാല്‍ സംഭാവനകള്‍ 55 പാസ്‌പോര്‍ട്ടുകളുമായി മാത്രമേ ബന്ധിപ്പിച്ചിട്ടുള്ളുവെന്നുമാണ് റിപ്പോര്‍ട്ട്. വിദേശവിനിമയ ചട്ടവും ജനപ്രാതിനിധ്യ നിയമവും എഎപി ലംഘിച്ചെന്നും ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

2021ല്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ച ഇഡി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു .

പഞ്ചാബിലെ എഎപി മുന്‍ എംഎല്‍എയും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ സുഖ്പാല്‍ സിങ് ഖൈറയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ കണ്ടെടുത്ത രേഖകളില്‍ നിന്നാണ് ഇത്തരം സംഭാവന നല്‍കിയവരുടെ വിവരം ലഭിച്ചതെന്നാണ് ഇഡിയുടെ അവകാശവാദം.

Other News in this category



4malayalees Recommends