വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി
ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യങ്ങളിലാണ് പോലീസിനെ വീടുകളിലേക്ക് അയയ്ക്കുന്നത്.

ഹാജര്‍ നില മെച്ചപ്പെട്ടില്ലെങ്കില്‍ രക്ഷിതാക്കളെ ജയിലിലാക്കുമെന്ന ഭീഷണിയും അധികൃതര്‍ ഉയര്‍ത്തുന്നുെവന്നാണ് ഒബ്‌സേര്‍വര്‍ കണ്ടെത്തിയിരിക്കുന്നത്. ഹാജര്‍ നില കുറയുന്ന പ്രതിസന്ധി നേരിടാന്‍ ഗവണ്‍മെന്റില്‍ നിന്നും കനത്ത സമ്മര്‍ദമുള്ളതായി ഹെഡ്ടീച്ചേഴ്‌സ് പറയുന്നു.

2022-23 കാലഘട്ടത്തില്‍ 150,000 കുട്ടികളാണ് സ്റ്റേറ്റ് സ്‌കൂളുകളില്‍ ക്ലാസുകളില്‍ എത്താതിരുന്നത്. സെപ്റ്റംബര്‍ മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ സ്റ്റേറ്റ് സ്‌കൂളുകളും അറ്റന്‍ഡന്‍സ് രേഖകള്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി പങ്കുവെയ്ക്കണം.

എന്നാല്‍ കുട്ടികളെ നിര്‍ബന്ധിതമായി ക്ലാസിലെത്തിക്കാനുള്ള ഈ നടപടിക്ക് എതിരെ കുട്ടികളുടെ സൈക്കോളജിസ്റ്റുകളും, പാരന്റ് ഗ്രൂപ്പുകളും രംഗത്തെത്തി. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ആവശ്യങ്ങള്‍, കുട്ടികള്‍ കെയററായി നില്‍ക്കുന്ന അവസ്ഥ എന്നിവ പരിഗണിക്കാതെയാണ് ഈ നടപടിയെന്നാണ് വിമര്‍ശനം.

മാതാപിതാക്കള്‍ വെള്ളിയാഴ്ച വര്‍ക്ക് ഫ്രം ഹോം എടുക്കുന്നതിന്റെ പേരില്‍ ഈ ദിവസം കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാത്ത കാര്യത്തില്‍ എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയന്‍ കീഗന്‍ രക്ഷിതാക്കളെ വിമര്‍ശിച്ചിരുന്നു.

Other News in this category



4malayalees Recommends