ഒടുവില്‍ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുന്നു; വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ഗുണമായി

ഒടുവില്‍ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുന്നു; വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ഗുണമായി
യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലം കണ്ട് തുടങ്ങിയതായി സൂചനകള്‍. ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ ലെവല്‍ ആദ്യമായി ഫലം കാണുന്നുവെന്നാണ് വ്യക്തമാകുന്നത്. വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം താഴ്ന്നു.

ജനുവരി മുതല്‍ മൂന്ന് മാസങ്ങള്‍ക്കിടെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്, വിദ്യാര്‍ത്ഥികള്‍, അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് & കെയര്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ക്കായി യുകെ നല്‍കിയത് 139,100 വിസകളാണ് അനുവദിച്ചത്. 2023-ലെ ആദ്യ പാദത്തില്‍ 184,000 വിസകള്‍ നല്‍കിയ ഇടത്താണ് ഈ കുത്തനെയുള്ള ഇടിവ്.

2023-ല്‍ ഈ വിഭാഗങ്ങള്‍ക്ക് 1.13 മില്ല്യണ്‍ വിസകളാണ് നല്‍കിയത്. രാജ്യത്തേക്കുള്ള കുടിയേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ വരവാണ്. ഋഷി സുനാകിന്റെ അഭയാര്‍ത്ഥി നിയന്ത്രണ പദ്ധതികളുടെ ഭാഗമായി റുവാന്‍ഡയിലേക്ക് ആദ്യത്തെ അഭയാര്‍ത്ഥി അപേക്ഷകനെ അയച്ച സമയത്ത് തന്നെയാണ് നിയമപരമായ കുടിയേറ്റത്തിന്റെയും എണ്ണം കുറയുന്നതായി വ്യക്തമാകുന്നത്.

ബ്രിട്ടനിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കണക്കുകള്‍ പെട്ടെന്ന് കുറഞ്ഞതിന് പിന്നില്‍. പഠിക്കാനെത്തിയവരുടെ കുടുംബാംഗങ്ങള്‍ക്ക് 6700 വിസകള്‍ മാത്രമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 32,900 ആയിരുന്നു. 80 ശതമാനമാണ് കുറവ്.

Other News in this category



4malayalees Recommends