UK News

വിവാദം നല്ലതിന്! പാര്‍ട്ടിഗേറ്റില്‍ കുടുങ്ങിയ ബോറിസ് ജോണ്‍സണ്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തടഞ്ഞുവെയ്ക്കും; എംപിമാരുടെ പ്രീതി പിടിച്ചുപറ്റാന്‍ മറ്റ് വഴികളില്ല; പ്രധാനമന്ത്രി മനസ്സ് മാറ്റുമെന്ന നിലപാടില്‍ ട്രഷറി സ്റ്റാഫും
 വിവാദങ്ങള്‍ പലപ്പോഴും ഗുണങ്ങള്‍ സൃഷ്ടിക്കാറില്ല. തലക്കെട്ടുകളില്‍ നിറഞ്ഞ് നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിവാദങ്ങള്‍ മറന്ന് അടുത്ത വിവാദങ്ങളിലേക്ക് പോകുന്നതോടെ ഇത്തരം വാര്‍ത്തകളുടെ ശോഭ കെടും. വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ ചിലര്‍ വീണുപോകുകയും ചെയ്യുമെങ്കിലും അതൊന്നും ആരും ഓര്‍ത്തിരിക്കാറില്ല. പക്ഷെ ലോക്ക്ഡൗണ്‍ കാലത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികളുടെ പേരിലുള്ള വിവാദങ്ങള്‍ അങ്ങിനെ വെറുതെ കടന്നുപോകില്ലെന്നതാണ് അവസ്ഥ.  ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി കസേരയെ തന്നെ അട്ടിമറിക്കാന്‍ പോന്ന വിവാദത്തില്‍ ഗുണഫലം ജനത്തിന് അനുഭവിക്കാന്‍ കഴിയുമെന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നാട്ടുകാര്‍ക്ക് ലോക്ക്ഡൗണ്‍ കൊടുത്തിട്ട് പ്രധാനമന്ത്രി കാര്യാലയത്തില്‍ പാര്‍ട്ടി ആഘോഷിച്ച നാണക്കേട് വിട്ടുമാറാന്‍ നാഷണല്‍

More »

യുകെയിലെ മലയാളികള്‍ക്ക് അഭിമാനത്തിന്റെയും, അനുഗ്രഹത്തിന്റെയും നിമിഷം! കൊല്ലം സ്വദേശിയായ പുരോഹിതന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി സ്ഥാനമേറ്റു; ഹിന്ദിയില്‍ അഭിനന്ദനം നേര്‍ന്ന് ആര്‍ച്ച്ബിഷപ്പ് വെല്‍ബി
 യുകെയിലെ മലയാളികള്‍ക്ക് അഭിമാനകരമായ മുഹൂര്‍ത്തം സമ്മാനിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി ഇന്ത്യന്‍ വംശജനായ റവ. മലയില്‍ ലൂക്കോസ് വര്‍ഗ്ഗീസ് മുതലാളി സ്ഥാനമേറ്റു. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹരണം.  ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പ് സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനും, മലയാളിയുമാണ് 43-കാരനായ

More »

ഇംഗ്ലണ്ടില്‍ പ്ലാന്‍ ബി വിലക്കുകള്‍ ഇന്ന് അവസാനിക്കും; മാസ്‌കും, വാക്‌സിന്‍ രേഖയും ഇനി വേണ്ട; വ്യത്യസ്ത നയങ്ങള്‍ സ്വീകരിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍; മാസ്‌ക് ധരിക്കുന്നത് തുടരാന്‍ സെയിന്‍സ്ബറീസ്; ലണ്ടനിലും മാസ്‌ക് നിബന്ധനയില്‍ ഇളവില്ലെന്ന് മേയര്‍
 ഇംഗ്ലണ്ടില്‍ ഒമിക്രോണിനെ നേരിടാനുള്ള പ്ലാന്‍ ബി വിലക്കുകള്‍ അവസാനിപ്പിച്ചു. മാസ്‌ക് നിബന്ധന ഉള്‍പ്പെടെയുള്ള പദ്ധതികളാണ് നിര്‍ത്തലാക്കിയത്. എന്നാല്‍ രാജ്യത്തെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യത്യസ്തമായ നയങ്ങളാണ് മാസ്‌ക് നിബന്ധനയില്‍ അനുശാസിക്കുന്നത്.  സൂപ്പര്‍മാര്‍ക്കറ്റ് വമ്പനായ സെയിന്‍സ്ബറീസ് ജീവനക്കാരോടും, കസ്റ്റമേഴ്‌സിനോടും മാസ്‌ക് തുടര്‍ന്നും

More »

റഷ്യ ഉക്രെയിനില്‍ അധിനിവേശം നടത്തിയാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസിനൊപ്പം, യുകെയും! ഭീഷണികള്‍ വകവെയ്ക്കാതെ ക്രെംലിന്‍; പാരീസില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ ലോകം
 റഷ്യയും, ഉക്രെയിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ നിലപാട് കടുപ്പിച്ച് യുകെ. ഉക്രെയിനില്‍ അധിനിവേശത്തിന് റഷ്യ തയ്യാറായാല്‍ യുഎസിന് പാത പിന്തുടര്‍ന്ന് തങ്ങളും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ഉക്രെയിന്‍ സന്ദര്‍ശനം നടത്തുമെന്നും ട്രസ്

More »

ഏപ്രില്‍ മാസത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിച്ചാല്‍ പണപ്പെരുപ്പം കൂടുതല്‍ മോശമാകും; വിലകള്‍ കൂടുതല്‍ ഉയരുന്നതോടെ കുടുംബ ബജറ്റുകള്‍ താളംതെറ്റും; മുന്നറിയിപ്പുമായി എംപിമാരുടെ റിപ്പോര്‍ട്ട്; അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമോ?
 ഏപ്രില്‍ മാസത്തിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന നിലവില്‍ വരേണ്ടത്. ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിലയിലുള്ള പണപ്പെരുപ്പത്തിനൊപ്പം അവശ്യ സാധനങ്ങളുടെയെല്ലാം വില കുതിച്ചുരുന്ന അവസ്ഥയാണ്. കോവിഡിനൊപ്പം ഈ പ്രശ്‌നങ്ങള്‍ കൂടി തേടിയെത്തുമ്പോള്‍ ജനജീവിതം ദുസ്സഹമാകുകയാണ്. ഈ ഘട്ടത്തില്‍ കുടുംബ ബജറ്റിനെ കുറിച്ച് യാതൊരു ചിന്തയുമില്ലാതെ തിടുക്കം പിടിച്ചാണ് നാഷണല്‍ ഇന്‍ഷുറന്‍സ്

More »

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ കോവിഡ് പൂരം! കഴിഞ്ഞ ആഴ്ച 20ല്‍ ഒരു വിദ്യാര്‍ത്ഥി വീതം വൈറസ് ബാധയെ തുടര്‍ന്ന് ഹാജരായില്ല; സ്ഥിരീകരിച്ച കേസുകളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് 321,800ല്‍; ഹാജരാകാത്ത അധ്യാപകരുടെ എണ്ണം റെക്കോര്‍ഡില്‍
 കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ 20ല്‍ ഒരു വിദ്യാര്‍ത്ഥി വീതം കോവിഡ് ബാധയെ തുടര്‍ന്ന് ക്ലാസില്‍ ഹാജരായില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലാസില്‍ എത്താതെ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് ഇരട്ടിയായി ഉയര്‍ന്നുവെന്നും സര്‍ക്കാര്‍ ഡാറ്റ വ്യക്തമാക്കുന്നു.  ജനുവരി 20ന് കൊറോണാവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 321,800 പേരാണ് ക്ലാസുകളില്‍ എത്താതെ പോയത്. രണ്ടാഴ്ച

More »

കോവിഡ് പിടിപെട്ടാല്‍ രക്ഷപ്പെട്ടെന്ന് ആശ്വസിക്കാന്‍ വരട്ടെ! കഴിഞ്ഞ മാസം ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്ത മൂന്നിലൊന്ന് കേസുകളും മുന്‍പ് കോവിഡ് പിടിപെട്ടവര്‍; ജനുവരിയില്‍ വന്‍തോതില്‍ ഇന്‍ഫെക്ഷന്‍ കുറഞ്ഞത് സന്തോഷവാര്‍ത്ത!
 കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ കൊറോണാവൈറസ് പിടിപെട്ട മൂന്നിലൊന്ന് കേസുകളും പുനര്‍രോഗബാധയെന്ന് ഔദ്യോഗിക ഡാറ്റ. രാജ്യത്തെ ഏറ്റവും വലിയ നിരീക്ഷണ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമായത്. ജനുവരി 20 വരെയുള്ള സമയത്ത് 1 ലക്ഷം റാന്‍ഡം ടെസ്റ്റിംഗ് നടത്തിയതോടെയാണ് ഡിസംബറില്‍ 4.4 ശതമാനം പേര്‍ക്ക് വൈറസ് പിടിപെട്ടതായി കണ്ടെത്തിയത്.  ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന

More »

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് ചങ്കുറപ്പ് പോരാ! വാക്‌സിനെടുക്കാത്തവര്‍ക്ക് ജോലിയില്ലെന്ന വിവാദ നിയമം തിരുത്താന്‍ സാധ്യത; സൂചന നല്‍കി ഹെല്‍ത്ത് സെക്രട്ടറി; വാക്‌സിനെടുക്കാത്തവര്‍ അപകടമല്ല?
 എന്‍എച്ച്എസ് ജീവനക്കാരെയും, കെയര്‍ വര്‍ക്കേഴ്‌സിനെയും കോവിഡിന് എതിരായ വാക്‌സിനെടുപ്പിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വിഴുങ്ങിയേക്കുമെന്ന് സൂചന. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ നിയമം പുനഃപ്പരിശോധിക്കുിന്നതായി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് സൂചന നല്‍കി.  ഒമിക്രോണ്‍ സാരമായ

More »

പാര്‍ട്ടിഗേറ്റ് ബോംബില്‍ പോലീസ് അന്വേഷണം! മെറ്റ് പോലീസിന്റെ ക്രിമിനല്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ബോറിസ്; സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് അന്വേഷണം തീരാതെ പുറത്തുവരില്ല; ന്യായീകരണം നിര്‍ത്തി മന്ത്രിമാര്‍
 56-ാം പിറന്നാള്‍ ആഘോഷം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നടത്തിയെന്ന വെളിപ്പെടുത്തലിനെ കുറിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസിന്റെ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. താന്‍ നിയമം തെറ്റിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വാദിക്കുന്നു.  കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഡൗണിംഗ് സ്ട്രീറ്റിലും, വൈറ്റ്ഹാളിലും നടന്ന ലോക്ക്ഡൗണ്‍

More »

ഗര്‍ഭം ധരിക്കുമ്പോള്‍ ആലോചിക്കണം! സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍; പ്രസവത്തിനിടെ അപകടമൊക്കെ സാധാരണമത്രെ; ഗര്‍ഭിണികള്‍ ദുരന്തം നേരിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ തവണ ഏറെ നാളുകള്‍ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനം നിന്ന് 5 ശതമാനമായി കുറച്ചത്. നിലവില്‍ പണപ്പെരുപ്പം 2.2 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് പണപ്പെരുപ്പം

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ