Cinema

നടനും നിര്‍മ്മാതാവും തമിഴ്‌നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇന്‍പനിധി ഉദയനിധി സ്റ്റാലിന്‍ സിനിമയിലേക്ക്. മാരി സെല്‍വരാജ് സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് ഉദയനിധിയുടെ മകന്റെ അരങ്ങേറ്റം. നാടകാഭിനയ ശില്പശാലകളില്‍ ഇന്‍പനിധി പങ്കെടുക്കുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. കൂടാതെ നിര്‍മാണ കമ്പനി റെഡ് ജയന്റ്‌സ് മൂവീസ് സിഇഒ ആയി ഇന്‍പനിധി ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഉദയനിധി സ്റ്റാലിന്‍ 2008 ല്‍ ആരംഭിച്ച നിര്‍മ്മാണ, വിതരണ കമ്പനിയായ റെഡ് ജയന്റ് മൂവീസിന്റെ തലപ്പത്തേക്കാണ് 21 കാരനായ ഇന്‍പനിധി ഉദയനിധി സ്റ്റാലിന്‍ എത്തിയത്. തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാ നിര്‍മ്മാണ, വിതരണ കമ്പനികളിലൊന്നാണ് റെഡ് ജയന്റ് മൂവീസ്. 2008 ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം കുരുവി മുതല്‍ രവി മോഹന്‍ നായകനായ കാതലിക്ക നേരമില്ലൈ വരെ നിരവധി

കാന്താര രണ്ടാം ഭാഗം വലിയ വിജയമായതോടെ കാന്താര ആദ്യ ഭാഗത്തിലെ ചില രംഗങ്ങളെ പറ്റിയുള്ള ചില വിമര്‍ശനങ്ങളും സമൂഹമാധ്യങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന നായകന്‍ നായികാ കഥാപാത്രത്തെ ആദ്യമായി കാണുമ്പോള്‍, അവരുടെ സമ്മതമില്ലാതെ അരക്കെട്ടില്‍ നുള്ളുന്ന രംഗം. വലിയ വിമര്‍ശനമായിരുന്നു ഈ രംഗത്തിന് ലഭിച്ചത്. ഇപ്പോഴിതാ അതിനെ

ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത് വലിയ വാര്‍ത്തയായിരുന്നു. പരിപാടിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവും, തുടര്‍ന്ന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് അടൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. മിമിക്രി, കോമഡി വേദികളില്‍ നിന്നും സിനിമാ രംഗത്തേക്കും എത്തിയ താരമാണ് ഉല്ലാസ്. എന്നാല്‍ സ്‌ട്രോക്ക് ബാധിതനായി ഒരു ജ്വല്ലറിയുടെ ഉദ്ഘാടന വേദിയിലെത്തിയ ഉല്ലാസിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ പലരും ശ്രദ്ധിച്ചിരുന്നു. നടക്കാനായി ഊന്നുവടിയുടെ സഹായവും ഉണ്ടായിരുന്നു ഉല്ലാസിന്. ഈ വേദിയില്‍

ബിഗ് ബോസില്‍ നിന്നു പുറത്തുവന്ന ശേഷം വിദേശ യാത്രയിലാണ് രേണു. ഒരു റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ് രേണു ദുബായിലെത്തിയത്. ഇതോടനുബന്ധിച്ച് ദുബായിലെ ഒരു ഓണ്‍ലൈന്‍ ചാനലിന് രേണു നല്‍കിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ''ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീ ഇതുപോലെ നടക്കണം, ഇതുപോലുള്ള സ്ഥലത്തേ പോകാവൂ, വെള്ള സാരി ഉടുത്തു നടക്കണം എന്നൊക്കെ പറയുന്നവരുണ്ട്. അതൊക്കെ പഴയ കാലം. 2025ലാണ്

അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തില്‍ ഹിജാബ് ധരിച്ച് അഭിനയിച്ചതിന് പിന്നാലെ ദീപിക പദുകോണിനെതിരെ സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ അറ്റാക്ക് ശക്തിപ്പെടുന്നു. ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പമാണ് ദീപിക പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ നിരവധി ആരാധകര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനത്തോടെ നോക്കി കാണുന്ന

ഇന്നലെ നടന്ന കാര്‍ അപകടത്തില്‍ വിശദീകരണവുമായി നടന്‍ വിജയ് ദേവരകൊണ്ട. കാറിന് ഒരു ഇടികിട്ടിയെന്നും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും നടന്‍ പറഞ്ഞു. നല്ല തലവേദനയുണ്ട് പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ പ്രതികരിച്ചത്. 'കാറിനൊരിടി കിട്ടി...ഇപ്പോള്‍ സുഖമായിരിക്കുന്നു. പക്ഷേ, ഞങ്ങള്‍ക്ക്

സിമ്പുവിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട അണിയറപ്രവര്‍ത്തകര്‍. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് സിനിമ. ചിത്രത്തില്‍ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേര് പുറത്തുവിട്ടിരിക്കുകയാണ്. അരസന്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കാന്താര. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ 316 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്. കാന്താര ഇറങ്ങി ഇത്രയും ദിവസങ്ങള്‍ ആയിട്ടും ഇപ്പോഴും തിയേറ്ററുകളില്‍ ജനസാഗരമാണ്. ആദ്യ ദിനം