Cinema

വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡനം, ദൃശ്യങ്ങളെല്ലാം റെക്കോഡ് ചെയ്തു, നടന്‍ സന്തോഷ് അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തെലുങ്ക് നടന്‍ സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന ഇരുപത്തേഴുകാരിയാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബെഗംളുരു നഗരത്തിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന യുവതിയുടെ പരാതിയിലാണ് ബെംഗളൂരു ജ്ഞാനഭാരതി പൊലീസ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഉല്ലാല്‍ മെയിന്‍ റോഡ് സ്വദേശിനിയാണ് പരാതിക്കാരി. ബസവേശ്വര്‍നഗറിലെ സലോണില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യവേയാണ് യുവതി നടനെ പരിയപ്പെടുന്നത്. 2019ലാണ് സന്തോഷിനെ പരാതിക്കാരി പരിചയപ്പെടുന്നത്. സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് സന്തോഷ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നാലെ വിവാഹ വാഗ്ദാനം നല്‍കി സന്തോഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

More »

നടന്‍ സുദേവ് നായര്‍ വിവാഹിതനായി
നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡല്‍ അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു സുദീപും അമര്‍ദീപും. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സുദേവ് നായര്‍ മൈ ലൈഫ് പാര്‍ട്ണര്‍, അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വണ്‍,

More »

'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയന്‍'; പ്രശംസകളുമായി ആലിയ ഭട്ട്
തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് നിമിഷ സജയനെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ വെബ് സീരീസായ 'പോച്ചറി'ലെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് ആലിയ ഭട്ടിന്റെ പരാമര്‍ശം. എമ്മി പുരസ്‌കാര ജേതാ റിച്ചി മേത്ത സംവിധാനം ചെയ്യുന്ന പോച്ചര്‍, കേരളത്തില്‍ അരങ്ങേറിയ ആന വേട്ടയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പ്രമേയമാവുന്ന സീരീസാണ്. നിമിഷ

More »

'ലാല്‍ സലാം' ഒടിടിയിലേക്ക്
തിയേറ്ററില്‍ ദുരന്തമായി മാറിയ ഐശ്വര്യ രജനികാന്ത് ചിത്രം 'ലാല്‍ സലാം' വളരെ പെട്ടെന്ന് തന്നെ ഒ.ടി.ടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 9ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമ റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ വലിയ തിരിച്ചടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്. 90 കോടി ചിലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ നേടാനായത് 16.15 കോടി രൂപ മാത്രമാണ്.

More »

പലചരക്ക് കടയില്‍ ഐസ് മിഠായി വാങ്ങാനെത്തി റോക്കി ഭായ്; അമ്പരന്ന് ആരാധകര്‍
പലചരക്ക് കടയില്‍ മിഠായി വാങ്ങാനെത്തിയ റോക്കി ഭായ്‌യെ കണ്ട് അമ്പരന്ന് ആരാധകര്‍. കഴിഞ്ഞ ദിവസം ഏവരെയും അത്ഭുതപ്പെടുത്തി പലചരക്ക് കടയിലെത്തിയ യഷിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കര്‍ണ്ണാടകയിലെ ഒരു ചെറിയ കടയിലാണ് യാഷ് എത്തിയത്. കര്‍ണ്ണാടകയിലെ ചെറിയൊരു ഗ്രാമത്തിലെ പലചരക്ക് കടയില്‍ നിന്ന് ഭാര്യക്കൊപ്പം ഐസ് മിഠായി വാങ്ങുന്ന യാഷിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍

More »

തുടക്കമേ പാളിയോ ? പുതിയ പാര്‍ട്ടിയുടെ പേര് മാറ്റുന്നു
തമിഴ് നടന്‍ വിജയ് പുതിയതായി പ്രഖ്യാപിച്ച തന്റെ പാര്‍ട്ടിയുടെ പേര് മാറ്റാന്‍ന്‍ ഒരുങ്ങുന്നു. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം. പേരില്‍ മാറ്റം വരുത്തുന്നതിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് വിവരം. കമ്മീഷന്റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി

More »

നടി സുഹാനി ഭട്‌നാഗറുടെ മരണം ; കാരണം അപൂര്‍വ്വരോഗം
ബോളിവുഡ് നടി സുഹാനി ഭട്‌നാഗറുടെ മരണം ഏറെ വേദനയോടെയാണ് നാം കേട്ടത്.  സുഹാനിയുടെ മരണകാരണം അപൂര്‍വ്വരോഗം മൂലമെന്ന് കുടുംബം തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് എന്ന രോഗമായിരുന്നു സുഹാനിക്ക് എന്ന് സുഹാനിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം മരണത്തിന് കീഴടങ്ങിയത്. 19 വയസായിരുന്നു

More »

'ദംഗലി'ലെ ആമീര്‍ ഖാന്റെ മകള്‍ സുഹാനി അന്തരിച്ചു
2016 ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം 'ദംഗലി'ലൂടെ പ്രശസ്തയായ നടി സുഹാനി ഭട്‌നഗര്‍ (19) അന്തരിച്ചു. കുറച്ചുകാലങ്ങളായി താരം അസുഖ ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ ഫരീദാബാദിലാണ് സുഹാനിയുടെ സ്വദേശം. നേരത്തെയുണ്ടായ വാഹനാപകടത്തില്‍ സുഹാനിയുടെ കാലിന് സാരമായ പരിക്കേറ്റിരുന്നു. ഇതിന്റെ ചികിത്സയുടെ പാര്‍ശ്വഫലമായി

More »

ഞാന്‍ നിങ്ങളെ ശരിക്കും വെറുക്കുന്നു..; ജയം രവിക്കെതിരെ ആരാധകന്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം
ജയം രവിയെ വെറുക്കുവെന്ന പോസ്റ്റുമായി താരത്തിന്റെ ആരാധകന്‍. താരത്തിന്റെ തന്നെ ആരാധക സംഘടനയിലുള്ള ഒരാളാണ് നടനെതിരെ പോസ്റ്റുമായി രംഗത്തെത്തിയത്. തന്റെ കൂടെ ഫോട്ടോ എടുത്തില്ല എന്നതാണ് മുനിയന്‍ എന്ന എക്‌സ് അക്കൗണ്ടില്‍ എത്തിയ പരാതി. ആരാധകന്റെ പരാതിക്ക് ജയം രവി മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ നിങ്ങളെ ശരിക്കും വെറുക്കുന്നു. ഫാന്‍സ് ക്ലബ്ബ് വേണമെങ്കില്‍ എല്ലാ ആരാധകരെയും

More »

പക്ഷിയെ പോലെ പറന്ന് നടക്കുകയാണ് അദ്ദേഹം..; കുറിപ്പുമായി മയോനി

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ കുറിച്ച് മയോനി എന്ന പ്രിയ നായര്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഗായികമാരായ അഭയ ഹിരണ്‍മയിയും അമൃത സുരേഷുമായുള്ള വേര്‍പിരിയിലിന് പിന്നാലെ മയോനി എന്ന തന്റെ പുതിയ സുഹൃത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഗോപി സുന്ദര്‍

ദീപികയും രണ്‍വീറും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു; വിശേഷം പങ്കിട്ട് താരദമ്പതികള്‍

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും സെപ്തംബറില്‍ കുഞ്ഞുപിറക്കും. ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ ദീപികയും രണ്‍വീറും ചേര്‍ന്നാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.

ആ ട്രോളേറ്റുവാങ്ങിയ അഭിമുഖം കണ്ടാണ് പ്രശാന്ത് പരിചയപ്പെട്ടതും വിവാഹത്തിലേക്ക് എത്തിയതും ; തുറന്നുപറഞ്ഞ് ലെന

രണ്ട് ദിവസം മുന്‍പാണ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനെ തെരഞ്ഞെടുത്തത്. മലയാളിയായ പ്രശാന്ത് പാലക്കാട് സ്വദേശിയാണ്. പ്രശാന്തിനെ ദൗത്യ ക്യാപ്റ്റനായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹിതയായി എന്ന് നടി

ട്രാഫിക് നിയമം ലംഘിച്ച് നടി, പിന്നാലെ പൊലീസുമായി തര്‍ക്കം! ഉദ്യോഗസ്ഥന്റെ വസ്ത്രം വലിച്ചുകീറി ഫോണ്‍ പിടിച്ചെടുത്തു ; കേസ്

ട്രാഫിക് നിയമം ലംഘിച്ച് യാത്ര ചെയ്തത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഹൈദരാബാദിലെ ബഞ്ജാര ഹില്‍സിലായിരുന്നു സംഭവം. കഴിഞ്ഞ രാത്രി തന്റെ ആഡംബര കാറില്‍ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണ് നിയമം തെറ്റിച്ച് വണ്‍വേ റോഡിലൂടെ പോകാന്‍ നടി ശ്രമിച്ചത്. ഇതേ തുടര്‍ന്ന്

ശോഭന തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹം, കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുകയാണ്: സുരേഷ് ഗോപി

നടി ശോഭന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായാണ് സുരേഷ് ഗോപി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 'ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്.

വിജയ് സാറിനോട് ഞാന്‍ അക്കാര്യം സംസാരിച്ചിട്ടില്ല.. വിജയ് അങ്കിളിന് വോട്ട് ചെയ്യുമെന്ന് മകള്‍ പറയാറുണ്ട്: മീന

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നടി മീന പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. രാഷ്ട്രീയം എന്താണെന്ന് താന്‍ പറഞ്ഞു കൊടുത്ത ശേഷം തന്റെ മകള്‍ വിജയ്ക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞതായാണ് മീന വെളിപ്പെടുത്തിയിരിക്കുന്നത്. 'വിജയ് സാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കമന്റ്