UAE

ദുബൈയില്‍ കുടുംബത്തിന് നേരെ ആക്രമണം ; പ്രതി പിടിയില്‍
വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ദുബൈയിലാണ് കുടുംബത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. അറബ് വംശജനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ നിസ്സാര പരിക്കേറ്റയാളെ ദുബൈ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവം നടന്ന് 12 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

More »

50,000 ദിര്‍ഹത്തില്‍ താഴെയുള്ള ലേബര്‍ പരാതികള്‍ കോടതിയിലേക്ക് പോകില്ല; പുതിയ ലേബര്‍ നിയമ ഭേദഗതിയോടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അവസരവുമായി യുഎഇ
പുതിയ ലേബര്‍ നിയമ ഭേദഗതിയിലൂടെ 50,000 ദിര്‍ഹമോ, അതില്‍ താഴെയോ ഉള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് & എമിററ്റൈസേഷന് അധികാരം ലഭിക്കും. ഇതോടെ ഇത്തരം തര്‍ക്കങ്ങള്‍ കോടതിയില്‍ പോകാതെ പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ അവസരം ലഭിക്കും.  ഏത് ജോലിക്കാര്‍ക്കും ഇത്തരമൊരു ലേബര്‍ തര്‍ക്കം ഉടലെടുത്താല്‍ മോഹര്‍ ഓഫീസില്‍ പരാതി ഫയല്‍ ചെയ്യാം. നേരിട്ടോ,

More »

സ്വദേശിവത്കരണത്തില്‍ കൃത്രിമം ; മാനേജര്‍ക്ക് ലക്ഷം ദിര്‍ഹം പിഴ
സ്വകാര്യ കമ്പനിയില്‍ സ്വദശികളെ നിയമിക്കുന്നതിനായി പ്രഖ്യാപിച്ച നാഫിസ് പദ്ധതിയില്‍ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിയുടെ മാനേജര്‍ക്ക് ദുബൈ കോടതി ലക്ഷം ദിര്‍ഹം പിഴ ചുമത്തി. രണ്ട് ഇമാറാത്തി വനിതകളെ താല്‍ക്കാലികമായി നിയമിച്ച ശേഷം ഈ പെര്‍മിറ്റുകള്‍ കാണിച്ച് സ്വദേശിവത്കരണ നിയമം പാലിച്ചതായി കാണിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്റെ ആരോപണം. നാലുമാസമാണ് സ്വദേശി

More »

യുപിഐ റുപേ കാര്‍ഡ് സര്‍വീസ് ഇനി അബുദബിയിലും
എമിറേറ്റില്‍ യുപിഐ റുപേ കാര്‍ഡ് സര്‍വീസ് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള തടസ്സങ്ങളില്ലാത്ത ഇടപാടുകള്‍ സുഗമമാക്കുകയാണ് ലക്ഷ്യം. യുഎഇ പ്രസിഡന്റിന്റെയും മോദിയുടേയും സാന്നിധ്യത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണപത്രം കൈമാറി. രണ്ട് ദിവസത്തെ

More »

യുഎഇയില്‍ വെള്ളക്കെട്ട് ; ഗതാഗത കുരുക്ക്
യുഎഇയില്‍ പല ഭാഗത്തും വെള്ളക്കെട്ട്. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയായിരുന്നു മഴ. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. ഓഫീസുകളിലേക്കുള്ളവര്‍ മണിക്കൂറുകളോളം വെള്ളക്കെട്ടില്‍ കുടുങ്ങി. ആലിപ്പഴ വര്‍ഷത്തില്‍ ഒട്ടേറെ വാഹനങ്ങളും ഡിസ്‌പ്ലേ ബോര്‍ഡുകളും തകര്‍ന്നു. കെട്ടിടങ്ങളുടെ ചില്ലുകള്‍ വിണ്ടു. റോഡിലെ

More »

യുഎഇയില്‍ പരക്കെ മഴ
യുഎഇയില്‍ പരക്കെ മഴ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ മഴ പല എമിറേറ്റുകളിലും ഇടതടവില്ലാതെ തുടരുകയാണ്. ഇന്നു കാറ്റും മഴയും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ യുഎഇ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപന ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്കിന് അനനുമതിനല്‍കി. സ്‌കൂള്‍, കോളജ് സര്‍വകലാശാല തുടങ്ങിയ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇന്നു റിമോട്ട് ക്ലാസിലേക്ക് മാറാനും

More »

സണ്‍റൂഫിലൂടെ തല പുറത്തിട്ടാല്‍ കടുത്ത പിഴ ; കഴിഞ്ഞ വര്‍ഷം പിടികൂടിയത് 707 വാഹനങ്ങള്‍
ഓടുന്ന കാറിന്റെ സണ്‍ റൂഫിലൂടെ കുട്ടികള്‍ തല പുറത്തിടുന്നതും ഡോറിലിരുന്ന് യാത്ര ചെയ്യുന്നതും വലിയ അപകടങ്ങള്‍ക്ക് വഴിവക്കുന്നതായി ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവൃത്തികള്‍ ട്രാഫിക് നിയമ ലംഘനമാണ്. ഡ്രൈവിങ്ങിനിടെ അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 1183 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 707 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തു. പ്രതികള്‍ക്കെതിരെ 2000 ദിര്‍ഹം

More »

ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂള്‍ ബസ് അപകടം ; അഞ്ചു പേര്‍ക്ക് പരുക്ക്
സ്വകാര്യ സ്‌കൂള്‍ ബസ് അപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികളടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ഷാര്‍ജയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെയുമെടുത്ത് സ്‌കൂളിലേക്ക് വരികയായിരുന്ന ബസ് പെട്ടെന്ന് തിരിച്ചതോടെ നിയന്ത്രണം വിട്ട് നടപ്പാതയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.  നിസ്സാര പരുക്കേറ്റ വിദ്യാര്‍ത്ഥികളേയും രണ്ട് സൂപ്പര്‍വൈസര്‍മാരേയും ആശുപത്രിയില്‍ പ്രാഥമിക

More »

യുഎഇയില്‍ മഴ തുടരുന്നു
മഴയെ തുടര്‍ന്ന് താപനില കുറഞ്ഞ രാജ്യത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ രാജ്യത്തെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മിക്ക പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 45 കിലോമീറ്റര്‍

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍