ദുബൈയില്‍ കുടുംബത്തിന് നേരെ ആക്രമണം ; പ്രതി പിടിയില്‍

ദുബൈയില്‍ കുടുംബത്തിന് നേരെ ആക്രമണം ; പ്രതി പിടിയില്‍
വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ദുബൈയിലാണ് കുടുംബത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

അറബ് വംശജനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ നിസ്സാര പരിക്കേറ്റയാളെ ദുബൈ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവം നടന്ന് 12 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends