UAE

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡന്‍സി പെര്‍മിറ്റ്, അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഇനി ഓണ്‍ അറൈവല്‍ വിസ ലഭ്യമാകും. ഇതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂര്‍, ജപ്പാന്, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡന്‍സി വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് യുഎഇയില്‍ ഇനി ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. നേരത്തേ യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ താമസവിസയുള്ള ഇന്ത്യക്കാര്‍ക്കാണ് യുഎഇയുടെ ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭിച്ചിരുന്നത്. ഈ തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം

വെറ്ററിനറി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി അജ്മാന് മുനിസിപ്പാലിറ്റി. കാലാവധി കഴിഞ്ഞ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായ രീതിയില്‍ സംസ്കരിക്കണമെന്ന് എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങള്‍ക്കും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി. ഉല്‍പ്പന്നങ്ങളുടെ കാലാവധി കഴിഞ്ഞാല്‍ മൂന്നു മാസത്തിനുള്ളില്‍ അവ ശരിയായ രീതിയില്‍ തന്നെ

ജുമൈറയിലെ കൈറ്റ് ബീച്ച് സ്ട്രീറ്റിലേക്കുള്ള റോഡ് നവീകരണം പൂര്‍ത്തിയാക്കിയതായി റോഡ്, ഗതാഗത അതോറിറ്റി അറിയിച്ചു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും റോഡ് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗത കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി സ്ട്രീറ്റില്‍ ഒരേ ദിശയിലേക്ക് രണ്ട് ലെയിനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍പ് ഒരു ലെയിന്‍ മാത്രമായിരുന്നു

ദുബായിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെലവ് കുറഞ്ഞ റെയില്‍ ബസ് സംവിധാനം വരുന്നു. ഇവിടെ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) നൂതന ഗതാഗത സംവിധാനമായ 'റെയില്‍ ബസ്' പുറത്തിറക്കി. 40 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള റെയില്‍ ബസിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് അതോറിറ്റി

പുതുതായി ഡ്രൈവിങ് ലൈസന്‍സ് നേടാനോ അല്ലെങ്കില്‍ നിലവിലെ ലൈസന്‍സ് പുതുക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് കാഴ്ച പരിശോധനക്കായുള്ള സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കി ഷാര്‍ജ പോലീസ്. ഇതിനായി ബെല്‍ഹാസ ഒപ്റ്റിക്സ് സെന്ററുമായി ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് സഹകരണ കരാറില്‍ ഒപ്പിട്ടു. ഷാര്‍ജ എമിറേറ്റിലെ വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പുതിയ ഡ്രൈവിങ് ലൈസന്‍സ്

അബുദാബി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങള്‍ വഴി 2024ല്‍ 2.94 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. ഓരോ വര്‍ഷവും 28 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം 28.8 കോടി യാത്രക്കാരാണ് സായിദ് അന്താരാഷ്ട്ര

യുഎഇയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടന് താല്‍ക്കാലികമായി അടച്ചിടുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് മാസത്തേക്കാണ് അടച്ചിടുക. മെച്ചപ്പെട്ട പ്രകാശ, ശബ്ദ സംവിധാനങ്ങളൊരുക്കി സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം സാധ്യമാക്കാനാണ് ഈ താല്‍ക്കാലിക അടച്ചിടലെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം മെയ്

ദുബായിലെ വിവിധ ഇടങ്ങളില്‍ പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിപ്പിച്ചതായി പബ്ലിക് പാര്‍ക്കിങ് ഓപ്പറേറ്ററായ പാര്ക്കിന് പിജെഎസ്സി അറിയിച്ചു. അല്‍ സുഫൂഹ് 2, എഫ് സോണ്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് താരിഫുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ബര്‍ഷ ഹൈറ്റ്സ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റര്‍നെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവരെയാണ് ഈ മാറ്റങ്ങള്‍ കൂടുതലായും

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന്റെ സാഹചര്യത്തില്‍ അബുദാബി, അല്‍ഐന്‍, അല്‍ ദഫ്ര പ്രദേശങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. ഇന്ന് രാവിലെ 10 മണി വരെയും മൂടല്‍ മഞ്ഞ് തുടരും. അല്‍ ഐനിലെ റെമാ, അല്‍ വിഖാന്‍, സാബ പ്രദേശങ്ങളിലാണ് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അബുദാബിയിലെ അല്‍ വത്ബ, സീഹ് അല്‍ ഹമ, സ്വീഹാന്‍ എന്നിവിടങ്ങളിലും