UAE

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്‌സാദി ഖാന്റെ സംസ്‌കാരം ഇന്ന് നടക്കും. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് സംസ്‌കാരം യുഎഇയില്‍ വെച്ച് നടത്താന്‍ തീരുമാനമായത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇ അനുമതി നല്‍കിയെങ്കിലും സാമ്പത്തിക പരിമിതി മൂലം പങ്കെടുക്കാന്‍ ആകില്ലെന്ന് കുടുംബം അറിയിച്ചു. കെയര്‍ ഗീവര്‍ ആയി ജോലി ചെയ്തിരുന്ന വീട്ടിലെ നാലുമാസം പ്രായമായ കുട്ടി മരണപ്പെട്ടതിന് കാരണം ഷഹസാദിയാണെന്ന് കണ്ടെത്തിയാണ് അബുദാബി കോടതി ഷഹസാദി ഖാനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഫെബ്രുവരി 15ന് വധശിക്ഷ നടപ്പാക്കിയെങ്കിലും ഇന്ത്യന്‍ എംബസിയില്‍ വിവരമറിയിക്കുന്നത് ഫെബ്രുവരി 28നാണ്. മകള്‍ നിരപരാധിയാണെന്നും മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും

യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന പുതിയ സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍. ബെംഗളൂരുവില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസുകള്‍ തുടങ്ങിയത്. യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് പുതിയ സര്‍വീസുകള്‍ക്ക് തുടക്കമിട്ടത്. ബെംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ രാവിലെ 10 മണിക്ക് പുറപ്പെടും.

റമദാന്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് അബുദാബിയില്‍ ഹെവി വാഹനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബി മൊബിലിറ്റി. ചരക്ക് ട്രക്കുകള്‍, ടാങ്കറുകള്‍, നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള ഹെവി വാഹനങ്ങളുടെ ഗതാഗത സമയത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ 10

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രത ശുദ്ധിയുടെ നാളുകള്‍. യു എ ഇ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാന്‍ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റമദാന്‍ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ

പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കി സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ദുബായ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്‌ഫോം വഴി രണ്ട് മിനിട്ടിനുള്ളില്‍ മുഴുവന്‍ നടപടികളും പൂര്‍ത്തീകരിക്കാം. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട്

ട്രാഫിക്, സുരക്ഷ പരിശോധനകള്‍ ശക്തമാക്കാന്‍ പദ്ധതിയിടുന്നതായി ഷാര്‍ജ പൊലീസ്. നോമ്പുകാലത്ത് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നത്. എമിറേറ്റിലുടനീളം അനധികൃതമായ പണപ്പിരിവുകള്‍, തെരുവ് കച്ചവടം, ഭിക്ഷാടനം എന്നിവക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍

ഷാര്‍ജയില്‍ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ് ഫോം (Aqari) ആരംഭിച്ചു. കെട്ടിട വാടക കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏഴില്‍ നിന്ന് മൂന്നാക്കി കുറയ്ക്കുകയും ചെയ്തു. ഫ്‌ളാറ്റോ കെട്ടിടമോ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ഓഫീസില്‍ കയറി ഇറങ്ങേണ്ടതില്ല. നേരത്തെ അഞ്ചു തവണ വിവിധ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടിയിരുന്ന സേവനം

ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി. രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. 396 യാത്രക്കാരും 12 ജീവനക്കാരുമായി ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച അര്‍ധരാത്രിയോടെ അടിയന്തരമായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇറക്കുകയായിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയതെന്ന് അധികൃതര്‍