ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പദ്ധതി വരുന്നു

ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പദ്ധതി വരുന്നു
ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി ദുബായ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ ഒഴുക്ക് തടസ്സരഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ദുബായിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളില്‍ സാധ്യമായ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റും. ഇതുവഴി പീക്ക് ടൈമുകളില്‍ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം വലിയൊരളവ് വരെ കുറയ്ക്കാനാവുമെന്നാണ് കരുതുന്നത്. അതോടൊപ്പം ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. തിരക്കേറിയ സമയങ്ങള്‍ ഒഴിവാക്കി ജോലി സമയത്തില്‍ മാറ്റം വരുത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Other News in this category4malayalees Recommends