ബെല്‍ജിയത്തില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പ്രതികളെന്ന് കണ്ടെത്തിയ 10 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 11 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് സുഹൃത്തായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
ഏപ്രില്‍ രണ്ടിനും ആറിനുമിടയില്‍ മൂന്നു വട്ടം പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ചതായി പ്രോസിക്യൂട്ടര്‍ പറയുന്നു. ഫ്രാന്‍സ് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിമീ അകലെയുള്ള വന പ്രദേശത്തുവച്ച് ആണ്‍സുഹൃത്തും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഉപദ്രവിച്ചവരെയെല്ലാം പിടികൂടി ജുവനൈല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി പ്രോസിക്യൂട്ടര്‍ അറിയിച്ചു.