യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് കാലാവസ്ഥ വിഭാഗം

യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് കാലാവസ്ഥ വിഭാഗം
ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ ടെര്‍മിനല്‍ ഒന്നിലും മൂന്നിലും പ്രവര്‍ത്തനം ഭാഗികമായി പുനസ്ഥാപിച്ചു. റോഡുകളും ജനജീവിതവും സാധാരണ നിലയിലാക്കാന്‍ ശ്രമം തുടരുകയാണ്. ദുരിതം വാദിച്ച ജനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി.

ദുരിതത്തില്‍ നിന്നു കരകയറാന്‍ സമ്പൂര്‍ണ പിന്തുണയാണ് യുഎഇ ഉറപ്പ് നല്‍കുന്നത്. പൗരന്‍ എന്നോ പ്രവാസി എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്നു പ്രസിഡന്റ് ഷെയഖ് മുഹംദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. പ്രതിസന്ധികള്‍ സമൂഹത്തിന്റെയും ജനങ്ങളുടെയും യഥാര്‍ത്ഥ കരുത്ത് വെളിവാക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുബായ് വിമാനത്താവളം പൂര്‍വ സ്ഥിതിയിലാക്കാന്‍ വലിയ ശ്രമം ആണ് നടക്കുന്നത്. ടെര്‍മിനല്‍ ഒന്ന് ഭാഗികമായി പുനസ്ഥാപിച്ചു. ദുബായില്‍ ഇറങ്ങുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കി.

ടെര്‍മിനല്‍ മൂന്നില്‍ ഫ്‌ലൈ ദുബായ്, എമിറേറ്റ്‌സ് ചെക്ക് ഇന്‍ വീണ്ടും തുടങ്ങി. റോഡുകളില്‍ വെള്ളക്കെട്ട് നീക്കാന്‍ ശ്രമം തുടരുകയാണ്. ദുബായ് മെട്രോയില്‍ കൂടുതല്‍ സ്റ്റേഷനുകള്‍ സാധാരണ നിലയിലായിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദുബായില്‍ ലഭിച്ചത്.

Other News in this category



4malayalees Recommends