പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ
ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ.

മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം കണക്കാക്കി വിതരണം ചെയ്യുന്നതിനും പ്രത്യേക മന്ത്രിതല സമിതിക്കും അധികൃതര്‍ രൂപം നല്‍കിയിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ അബുദാബി ഖസ്ര് അല്‍ വത്‌നില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ മഴയെ 'അഭൂതപൂര്‍വം' എന്നു വിശേഷിപ്പിച്ച ഷെയ്ഖ് മുഹമ്മദ്, ദരുന്തനാളുകളില്‍ പല വിധ സഹായങ്ങള്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള രണ്ടു ലക്ഷത്തില്‍ അധികം കോളുകളാണ് രാജ്യത്തെ നിവാസികളില്‍ നിന്ന് വിവിധ കണ്‍ട്രോള്‍ റൂമുകളിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ കോളുകള്‍ വീടുകളിലും കടകളിലും മറ്റും വെള്ളം കയറിയതു മൂലമുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. പ്രളയം രാജ്യത്തിലെ ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങളുടെ ആഴം ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends