ജിസിസി ഏകീകൃത വീസ ; 30 ദിവസത്തിലേറെ അംഗ രാജ്യങ്ങളില്‍ തങ്ങാനായേക്കും

ജിസിസി ഏകീകൃത വീസ ; 30 ദിവസത്തിലേറെ അംഗ രാജ്യങ്ങളില്‍ തങ്ങാനായേക്കും
വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയില്‍ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളില്‍ താങ്ങാമെന്ന് സൂചന. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്.

സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍ ,ബഹ്‌റൈന്‍, ഒമാന്‍ എന്നീ അംഗരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിര്‍ദിഷ്ട ജിസിസി ഏകീകൃത വീസയ്ക്ക് ജിസിസി കൗണ്‍സില്‍ പച്ചക്കൊടി കാട്ടിയിരുന്നു.

നിലവില്‍ ഓരോ രാജ്യങ്ങളും സന്ദര്‍ശിക്കുന്നതിന് പ്രത്യേക വീസ എടുക്കേണ്ടതുണ്ട്.

Other News in this category4malayalees Recommends