UAE

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ് ; അടുത്ത ആഴ്ച വരെ തുടരും
യുഎഇയില്‍ ഇന്നലെ പുലര്‍ച്ചെ അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞ് അടുത്ത ആഴ്ചവരെ തുടരണമെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച വരെ മൂടല്‍ മഞ്ഞുണ്ടാകും.  രാജ്യത്തിന്റെ വടക്കുഭാഗങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ താപനില കുറയും. ബുധനാഴ്ച വരെ പകല്‍ 26 ഡിഗ്രിയും രാത്രി 16 ഡിഗ്രി സെല്‍ഷ്യസുമാണ് ശരാശരി താപനില.   

More »

പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മനയങ്ങാട് മാവിലച്ചല്‍ സ്വദേശി റെനില്‍ (36) ആണ് മരിച്ചത്. റാക് ടുഡെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. ബുധനാഴ്ച രാവിലെ ആണ് താമസസ്ഥലത്ത് മരിച്ചത്. മൃതദേഹം റാക് പൊലീസ് ഫോറന്‍സിക് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കും. ഇതിനായി നിയമനടപടികള്‍ പൂര്‍ത്തിയാക്കി

More »

വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാര്‍ പിടിയിലായി
വിമാനത്താവളത്തില്‍ 8.9 കിലോ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയിലായി. കഞ്ചാവ് പൊടിച്ച് ബാഗില്‍ മൈലാഞ്ചിയെന്ന വ്യാജേന ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഏഷ്യന്‍ വംശജന്‍ ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിടികൂടിയ മയക്കുമരുന്നും യാത്രക്കാരനേയും ദുബൈ പൊലീസിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി നാര്‍കോട്ടിക്‌സിന്

More »

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദേഹാസ്വാസ്ഥ്യത്തിന് ആശുപത്രിയിലെത്തിച്ച പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടി വിളക്കുന്നേല്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ (43) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രിന്‍സിനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ആശുപത്രി മോര്‍ച്ചറിയില്‍

More »

ദേശീയ ദിനാഘോഷം ; ഇന്നുമുതല്‍ ടോളും പാര്‍ക്കിങ്ങും സൗജന്യം
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ച് അബുദാബി ,ദുബായ്, ഷാര്‍ജ എമിറേറ്റുകള്‍. ദേശീയ ദിന അവധി ദിനങ്ങളായ 2,3,4 ദിവസങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ അഞ്ചിന് രാവിലെ 7.59വരെയാണ് ഇളവ്. മുസഫ എം -18 ലെ പാര്‍ക്കിങ് കേന്ദ്രത്തിലും ഈ ദിവസങ്ങളില്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാം.

More »

ട്രാഫിക് പിഴകള്‍ അടച്ചു തീര്‍ക്കാം, 50 ശതമാനം ഇളവ്
 യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫുജൈറയില്‍ ട്രാഫിക് നിയമലംഘന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരം ഫുജൈറ പൊലീസാണ് ട്രാഫിക് നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നവംബര്‍ 30 മുതല്‍ 52 ദിവസത്തേക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 2023 നവംബര്‍ 30ന് മുമ്പ് ചുമത്തപ്പെട്ട പിഴകള്‍ക്ക് മാത്രമെ ഈ

More »

യുഎഇ ദേശീയ ദിനം; ഷാര്‍ജയിലെ 475 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
യുഎഇയുടെ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഷാര്‍ജയിലെ 475 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ മോചനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മോചിതരായ തടവുകാര്‍ എത്രയും വേഗം അവരുടെ

More »

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇയില്‍ വന്‍ ഒരുക്കങ്ങള്‍
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നാടും നഗരവും വര്‍ണ ദീപങ്ങളാല്‍ അണിഞ്ഞൊരുങ്ങി. പ്രധാന റോഡുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ,വീടുകള്‍ എന്നിവയെല്ലാം അലങ്കാരത്തിലാണ്. ലക്ഷക്കണക്കിന് വര്‍ണദീപങ്ങള്‍കൊണ്ടാണ് വിവിധ എമിറേറ്റുകള്‍ അലങ്കരിച്ചിരിക്കുന്നത്.  അബുദാബി നഗരത്തില്‍ മാത്രം 4800 ജ്യാമിതിയ രൂപങ്ങള്‍ സ്ഥാപിച്ചു.

More »

റിയല്‍ എസ്റ്റേറ്റ് ഇടപാട് സുതാര്യമാകുന്നു ; വസ്തു ഇടപാടിന് യുഎഇ പാസ് രജിസ്‌ട്രേഷന്‍ വേണം
വസ്തു ഇടപാടുകളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ യുഎഇ പാസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. വില്‍ക്കലും വാങ്ങലും യുഎഇ പാസ് പോര്‍ട്ടല്‍ വഴിയാക്കാനാണ് നീക്കം. വ്യക്തിഗത വിവരങ്ങള്‍, രേഖകള്‍, വാടക കരാര്‍, റെക്കോര്‍ഡുകള്‍ തുടങ്ങി സമഗ്ര വിവരങ്ങള്‍ ലഭ്യമാകുന്ന ഏകജാലക സംവിധാനമാണ് യുഎഇ പാസ്. ഈ പോര്‍ട്ടലില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി ഇടപാടുകള്‍

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍