യുഎഇ ദേശീയ ദിനം; ഷാര്‍ജയിലെ 475 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

യുഎഇ ദേശീയ ദിനം; ഷാര്‍ജയിലെ 475 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
യുഎഇയുടെ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഷാര്‍ജയിലെ 475 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ മോചനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മോചിതരായ തടവുകാര്‍ എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിയെത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. അജ്മാന്‍ 143, ഫുജൈറ 113, റാസല്‍ഖൈമ 442 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്.

Other News in this category4malayalees Recommends