UAE
സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് 42000 ദിര്‍ഹം പിഴ ചുമത്തുമെന്ന് സ്വദേശിവല്‍ക്കരണ മന്ത്രാലയം. സ്വദേശികളെ നിയമിക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞ് 24 ദിവസം പിന്നിട്ടാല്‍ സ്ഥാപനങ്ങള്‍ക്ക് പിഴ വീഴും. അര്‍ധ വാര്‍ഷികം പിന്നിടുമ്പോഴേക്കും മൊത്തം തൊഴിലാളികളില്‍ ഒരു ശതമാനം സ്വദേശികളാകണം. അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാണ്. കൂടുതല്‍ സ്വദേശികള്‍ നിയമിക്കേണ്ട കമ്പനി വീഴ്ച വരുത്തിയാല്‍ പിഴ കൂടും. അടുത്ത മാസം മുതല്‍ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 1ല്‍ യാത്രക്കാര്‍ ഇറങ്ങിവരുന്ന സ്ഥലത്തേക്ക് ടാക്‌സികള്‍ക്കും സര്‍ക്കാര്‍ അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിങ് ടെര്‍മിനലില്‍ നിര്‍ത്തണം. സ്വകാര്യ വാഹനങ്ങളില്‍ ടെര്‍മിനലിന് മുന്നിലെത്തി യാത്രക്കാരെ കയറ്റാന്‍ ഇനി കഴിയില്ല. കാര്‍ പാര്‍ക്ക് എ- പ്രീമിയം, ബി- ഇക്കോണമി
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ദുബായും അബുദാബിയും. മെര്‍സര്‍ സര്‍വേ പ്രകാരം ദുബായ് 18ാം സ്ഥാനത്തും അബുദാബി 43ാം സ്ഥാനത്തുമാണ്. മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം 31,61 സ്ഥാനങ്ങളിലായിരുന്നു. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ടെല്‍ അവീവ് ആണ് മധ്യപൂര്‍വദേശത്തെ ഏറ്റവും ചെലവേറിയ നഗരം. വീട്, ഗതാഗതം, ഭക്ഷണം, വസ്ത്രം, വിനോദം എന്നിവ ഉള്‍പ്പെടെ പരിഗണിച്ചാണ് ചെലവ്
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒരു വര്‍ഷത്തിനകം 95 ശതമാനം കുറച്ചതായി പരിസ്ഥിതി ഏജന്‍സി അബുദാബി അറിയിച്ചു. നിരോധനത്തിന് മുമ്പ് വരെ ദിവസേന നാലര ലക്ഷം പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ചിരുന്നു. പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ സഞ്ചികള്‍ പ്രചാരത്തില്‍ കൊണ്ടുവന്നാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. 2022 ജൂണ്‍ ഒന്നിനാണ് അബുദാബിയില്‍ ഒറ്റത്തവണ
സ്‌കൂള്‍ പ്രവേശനത്തിനായി പ്രവാസികള്‍ നെട്ടോട്ടത്തിലാണ്. കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയ പ്രവാസി കുടുംബങ്ങള്‍ തിരിച്ചെത്തുകയും പുതുതായി കൂടുതല്‍ പേര്‍ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരികയും ചെയ്തതോടെയാണ് സീറ്റ് കിട്ടാന്‍ പ്രയാസമായത്. സ്‌കൂളിന്റെ ശേഷിക്ക് ആനുപാതികമായി മാത്രമേ പുതിയ പ്രവേശനം പാടുള്ളൂ എന്ന നിയമവും ഇതിന് ആക്കം കൂട്ടി. ഇതോടെ സീറ്റിനായി വിവിധ
യുഎഇയില്‍ ചൂട് കത്തിക്കയറുന്നു. ഈ ആഴ്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വേനല്‍ക്കാലം ആരംഭിക്കാന്‍ രണ്ടു ആഴ്ച ശേഷിക്കെയാണ് പൊള്ളുന്ന ചൂടിലേക്ക് കടക്കുന്നത്. പൊടിക്കാറ്റും ശക്തമാകും. വര്‍ഷത്തില്‍ മേയ് മുതല്‍ ക്രമേണ കൂടിത്തുടങ്ങുന്ന ചൂട് ജൂലൈ, ഓഗസ്ത് മാസങ്ങളിലാണ് പാരമ്യത്തില്‍ എത്തുക. ഈ മാസത്തെ ശരാശരി താപനില 40 ഡിഗ്രിക്ക്
യുഎഇയില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അജ്!മാനിലെ അല്‍ ജുര്‍ഫ് ഇന്‍ഡസ്!ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരായ പ്രവാസികളാണ്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരു ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്ന ടാങ്കുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്ന്
ജനങ്ങള്‍ക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരുടെ അവകാശങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ ഹമദ് സെയ്ഫ് അല്‍ ഷംസി പറഞ്ഞു രാജ്യത്തെ സുരക്ഷാ സ്ഥാപനങ്ങളും ഏജന്‍സികളും കൈക്കൊള്ളുന്ന നടപടികള്‍ യുഎഇ നിയമങ്ങള്‍ക്ക്
യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചിലപ്പോള്‍ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാത്രിയിലും ഞായറാഴ്ച രാവിലേയും അന്തരീക്ഷം ഈര്‍പ്പമുള്ളതായിരിക്കും. ചില തീര പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. കാറ്റ് വീശുന്നതിനാല്‍