Saudi Arabia

ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ സമാപനം; ഇക്കുറി ഇന്ത്യയില്‍ നിന്നെത്തിയത് രണ്ട് ലക്ഷത്തോളം തീര്‍ത്ഥാടകര്‍; 25,000ഓളം മലയാളികളും പുണ്യ നഗരിയില്‍ സന്ദര്‍ശിച്ചു
ഹജ്ജ് കര്‍മ്മങ്ങള്‍ നാളെ അവസാനിക്കും. സൗദിയില്‍ ഞായറാഴ്ചയായിരുന്നു ബലിപ്പെരുന്നാള്‍ ആഘോഷിച്ചത്. ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിച്ചത് 24,89,406 പേരാണെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 13,85,234 പേര് പുരുഷന്മാരും 11,04,172 പേര് വനിതകളുമാണ്. ഹജ്ജ് നിര്‍വ്വഹിച്ചവരില്‍ 18,55,027 പേര് വിദേശത്തു നിന്നെത്തിയവരും 6,34,379 പേര് ആഭ്യന്തര തീര്‍ത്ഥാടകരുമാണ്. ആഭ്യന്തര തീര്‍ത്ഥാടകാരില്‍ 60 ശതമാനം പേരും വിദേശികളാണ്. ഇന്ത്യയില്‍ നിന്ന് രണ്ടു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കാന്‍ എത്തിയത്. ഇതില്‍ 25,000ഓളം മലയാളികളും ഉള്‍പ്പെടുന്നു.  

More »

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയില്‍ വാസം അനുഭവിക്കുന്ന വിദേശരാജ്യം സൗദി അറേബ്യ; 1811 ഇന്ത്യക്കാര്‍ സൗദിയിലെ ജയിലില്‍; യുഎഇക്ക് രണ്ടാം സ്ഥാനം
ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയില്‍ വാസം അനുഭവിക്കുന്നത് സൗദി അറേബ്യയില്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തു വിട്ടത്. സൗദിയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 1811 ആണ്. സൗദിക്ക് ശേഷം രണ്ടാമതുള്ളത് യുഎഇയാണ്. ഇവിടെ 1,392 ഇന്ത്യന്‍ തടവുകാരാണ് ഉള്ളത്.  വിചാരണ നേരിടുന്നവര്‍ അടക്കം ലോകത്തുള്ള വിവിധ രാജ്യങ്ങളിലായി ഇന്ത്യക്കാരായ 8,189 തടവുകാര്‍ ഉണ്ട്. സൗദി,

More »

ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ ഡീലിനായി സൗദിയുടെ ആരാംകോയും റിലയന്‍സ് ഇന്‍ഡസ്ട്രീസും കൈകോര്‍ക്കുന്നു; റിലയന്‍സ് ഇന്റസ്ട്രീസില്‍ 20 ശതമാനം ഓഹരി ആരാംകോ സ്വന്തമാക്കി
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍ റിഫൈനറി, കെമിക്കല്‍ ബിസിനസുകളുടെ 20 ശതമാനം ഓഹരികള്‍ സൗദി അറേബ്യന്‍ കമ്പനിയായ അരാംകോയ്ക്ക്. 75 ബില്യണ്‍ യുഎസ് ഡോളറിനാണ് (5,32,466 കോടി രൂപ) ഓഹരി വില്‍പ്പന. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 42ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് എന്ന് മുകേഷ് അംബാനി

More »

ജിദ്ദ-മക്ക പ്രധാന റോഡ് ഇനി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പേരില്‍ അറിയപ്പെടും; അംഗീകാരം സൗദിയുടെ വികസനത്തിനും പുരോഗതിക്കും രാജകുമാരന്‍ നടത്തുന്ന ശ്രമങ്ങള്‍ കണക്കിലെടുത്ത്
ജിദ്ദ-മക്ക പ്രധാന റോഡ് ഇനി മുതല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പേരിലായിരിക്കും അറിയപ്പെടുക. മക്ക നഗരസഭ സമര്‍പ്പിച്ച നിര്‍ദേശം സല്‍മാന്‍ രാജാവിന്റെ ഉപദേശകന്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ അംഗീകരിച്ചതോടെയാണിത്. സൗദി അറേബ്യയുടെ വികസനത്തിനും പുരോഗതിക്കും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തുന്ന ശ്രമങ്ങള്‍ കണക്കിലെടുത്താണ്

More »

സൗദിയിലെ പുതിയ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം അബുദാബിയിലെത്തി; ഊഷ്മള വരവേല്‍പ്പ് നല്‍കി അധികൃതര്‍
 സൗദി അറേബ്യയിലെ പുതിയ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിന് അബുദാബിയില്‍ ഊഷ്മള വരവേല്‍പ്പ്. ജിദ്ദയില്‍ നിന്നുള്ളതാണ് ഈ വിമാന സര്‍വീസ്. ശനിയാഴ്ച ഉച്ചയ്ക്ക് 2.44-ന് പുറപ്പെട്ട സൗദിയ എയര്‍ബസ് എ 320 അബുദാബിയില്‍ വൈകീട്ട് 6.17-ന് എത്തി.  വിമാനത്തെ ജലധാരകൊണ്ട് അഭിവാദ്യം ചെയ്യുകയും യാത്രികരെ സ്വീകരിക്കുകയും ചെയ്തു.പ്രതിവര്‍ഷം 300 ലക്ഷം

More »

കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ 15000 അംഗങ്ങള്‍; ആകെ ആസ്തി 100 ബില്യണ്‍ ഡോളറിനു മുകളില്‍; ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സില്‍ ലോകത്തിലെ ഏറ്റവും ധനിക കുടുംബങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയ സൗദിയിലെ അല്‍ സൗദി കുടുംബത്തെ കുറിച്ചറിയാം
ലോകത്തിലെ ഏറ്റവും ധനികരായ കുടുംബങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി സൗദി അറേബ്യയിലെ അല്‍ സൗദി കുടുംബം. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരമാണ് വെളിപ്പെടുത്തല്‍. അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥരായ വാള്‍ട്ടന്‍ കുടുംബമാണ് പട്ടികയില്‍ ഒന്നാമതുള്ളത്. സൗദി രാജാവിന്റെ സ്വകാര്യ ഓഫീസ് ദശാബ്ദങ്ങളായി രാജകുടുംബങ്ങള്‍ക്ക്

More »

സൗദിയില്‍ വിദേശി അക്കൗണ്ടന്റുമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍; 2020ഓടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ 20,000 അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനും നീക്കം
സൗദിയില്‍ അക്കൗണ്ടന്റ് ജോലി ചെയ്യുന്ന വിദേശികള്‍ തൊഴില്‍ ചെയ്യാന്‍ പബ്ലിക് അക്കൗണ്ട്സ് ഓര്‍ഗനൈസേഷനില്‍ രജിസ്ട്രേഷനന്‍ പൂര്‍ത്തിയാക്കണമെന്ന നിയമം സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടന്റായും ഓഡിറ്ററായും ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നിയമം

More »

വനിതകള്‍ക്ക് ഇനി സ്വതന്ത്രമായി സഞ്ചരിക്കാം; പുരുഷ രക്ഷകര്‍തൃത്വ നിയമത്തില്‍ ഇളവുമായി സൗദി; അപേക്ഷിക്കുന്ന ഏതൊരു സൗദി പൗരനും പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് സര്‍ക്കാര്‍
വനിതകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിന്റെ ഭാഗമായി പുരുഷ രക്ഷകര്‍തൃത്വ നിയമത്തില്‍ ഇളവു നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. 18 വയസിനു മുകളില്‍ പ്രായമുള്ള യുവതീ യുവാക്കളെ കുടുംബത്തിലെ നിര്‍ദ്ദിഷ്ട പുരുഷ അംഗത്തിന്റെ അനുമതി കൂടാതെ സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് ഈ ഇളവ്. സൗദിയെ സംബന്ധിച്ച് വിപ്ലവകരമായ മാറ്റമായിരിക്കും ഇത്. അപേക്ഷ സമര്‍പ്പിക്കുന്ന ഏതൊരു സൗദി

More »

ലഖ്‌നൗവില്‍ നിന്നുള്ള എയര്‍ ഇന്ത്യ ജിദ്ദ സര്‍വീസ് ഒക്‌റ്റോബര്‍ മുതല്‍; യാത്രാ സമയത്തില്‍ മൂന്ന് മണിക്കൂര്‍ വരെ ലാഭം
ലഖ്‌നൗവില്‍ നിന്നും ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഒക്‌റ്റോബര്‍ മുതലാണ് സര്‍വീസ് ആരംഭിക്കുക. നേരിട്ടുള്ള വിമാന സര്‍വീസ് വരുന്നതോടെ ലഖ്‌നൗ - സൗദി യാത്രാ സമയത്തില്‍ മൂന്ന് മണിക്കൂര്‍ വരെ ലാഭിക്കാന്‍ യാത്രാക്കാര്‍ക്ക് സാധിക്കും. നിലവില്‍ ഡല്‍ഹി വഴിയാണ് എയര്‍ ഇന്ത്യ ലഖ്‌നൗവില്‍ നിന്നുള്ള ജിദ്ദ സര്‍വീസ് നടത്തുന്നത്. ഇങ്ങനെ

More »

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി

ലെബനനിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് തുറന്ന് സൗദി അറേബ്യ

ലെബനനിലേക്ക് വൈദ്യ സഹായവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായി സൗദി അറേബ്യ എയര്‍ ബ്രിഡ്ജ് ആരംഭിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായുള്ള വിമാനം റിയാദിലെ കിംഗ്

റിയാദ് മെട്രോ ഉടന്‍ ആരംഭിക്കും

റിയാദ് മെട്രോ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. നിലവില്‍ പരീക്ഷണ ഓട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു സംരഭമാണെന്നും അദ്ദേഹം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി

ജിദ്ദയില്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ടു

നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും

സൗദിയില്‍ നിയമലംഘനം നടത്തിയ 23435 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി