Saudi Arabia

സൗദിയില്‍ മാസപ്പിറവി കണ്ടു; ഇന്ന് ദുല്‍ഹജ്ജ് ഒന്ന്; അറഫാ സംഗമം ആഗസ്ത് 10ന്; ബലി പെരുന്നാള്‍ 11ന്
ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ആഗസ്ത് 10ന് നടക്കും. സൗദിയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് ദുല്‍ഹജ്ജ് ഒന്നായി പ്രഖ്യാപിക്കുകയായിരുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലി പെരുന്നാള്‍ ഈ മാസം 11ന് ആഘോഷിക്കും. സൗദിയിലെ സുദൈര്‍ മജ്മഅ യൂണിവേഴ്സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. ഇതിനെ തുടര്‍ന്ന് സൗദി സുപ്രിം കോടതി ഇന്ന് ദുല്‍ഹജ്ജ് ഒന്നാം ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രകാരം ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ആഗസ്ത് പത്തിന് ശനിയാഴ്ച നടക്കും. ലോകത്തെ ഇരുപത് ലക്ഷത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍ ഇത്തവണ അറഫയില്‍ സംഗമിക്കും. ആഗസ്ത് 11ന് ഇവര്‍ ബലി പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഞായറാഴ്ച ബലി

More »

ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ അറിയിച്ച് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍; ദൃശ്യമായവര്‍ സാക്ഷികള്‍ മുഖേന തൊട്ടടുത്ത കോടതികളില്‍ അറിയിക്കാന്‍ നിര്‍ദേശം
ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. ദുല്‍ഖഅദ് 29 വ്യാഴം(01-08-2019) സൂര്യാസ്തമയത്തോടെയാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. നഗ്‌ന നേത്രങ്ങള്‍കൊണ്ടോ ബൈനോക്കുലര്‍ പോലുള്ള ഉപകരണങ്ങള്‍ കൊണ്ടോ മാസപ്പിറവി നിരീക്ഷിക്കാം.  മാസപ്പിറവി ദൃശ്യമായവര്‍ സാക്ഷികള്‍ മുഖേന തൊട്ടടുത്ത

More »

130 വയസുള്ള തീര്‍ത്ഥാടകനെ വരവേറ്റ് ഹജ്ജ് നഗരി; ഓഹി അയ്‌ദ്രോസ് സംരി എത്തിയത് ഇന്തോനേഷ്യയില്‍ നിന്ന്
തീര്‍ത്ഥാടക നഗരി കഴിഞ്ഞ ദിവസം വരവേറ്റത് വിശിഷ്ടമായ ഒരു അതിഥിയാണ്. 130 വയസുള്ള ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകന്‍ ഓഹി അയ്‌ദ്രോസ് സംരി വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയില്‍ എത്തിയത് വേറിട്ട കാഴ്ചയായി. തന്റെ ആറ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സംരി കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന

More »

ജോലി സ്ഥലത്ത് പുകവലിച്ചാല്‍ പിടിവീഴും; പുകവലി നിരോധം നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുമതിയായി; സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
സൗദിയില്‍ ജോലി സ്ഥലങ്ങളില്‍ പുകവലി നിരോധം നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുമതിയായി. സെപ്തംബര്‍ ഒന്ന് മുതല്‍ നിയമം നിലവില്‍ വരും. തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് അടുത്തിടെ സൗദിയില്‍ പുറപ്പെടുവിച്ചിരുന്നു.   നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉള്‍പ്പെടെ വിഭാവന ചെയ്യുന്നതാണ് പുതിയ

More »

സൗദിയില്‍ ഇനി യാചിച്ച് ജീവിക്കാമെന്ന പ്രതീക്ഷയും വേണ്ട! യാചക വൃത്തിയിലേര്‍പ്പെട്ടു പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ തീരുമാനം
സൗദിയില്‍ യാചക വൃത്തിയിലേര്‍പ്പെട്ടു പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ കരട് നിയമം തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് തയാറാക്കും. സ്വദേശികളായ യാചകര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍, വിദേശികള്‍ക്ക് ഒരു വര്‍ഷം വരെ തടവും പിന്നീട്

More »

സൗദി നിയോം സിറ്റി പദ്ധതിയില്‍ പ്രവാസികള്‍ ജോലി സ്വപ്‌നം കാണേണ്ട; നിയമനം സ്വദേശികള്‍ക്ക് മാത്രം
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ നിയോം സിറ്റി പദ്ധതിയില്‍ ജോലി ലഭിക്കുക സ്വദേശികള്‍ക്ക് മാത്രം. പുതുതായി പഠനം പൂര്‍ത്തിയാക്കി ജോലിയന്വേഷിക്കുന്ന സ്വദേശികളായ യുവതി യുവാക്കള്‍ക്കാണ് അവസരം. ഇതിനായി മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. നിയോം പദ്ധതിയിലെ മുഴുവന്‍ ഉയര്‍ന്ന തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദവും ബിരുദാനന്തര ബിരുദവും

More »

തീര്‍ത്ഥാടനകാലം; ഹജ്ജ് തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പശ്ചിമേഷ്യന്‍ വിമാനക്കമ്പനികള്‍
ഹജ്ജ് തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ പശ്ചിമേഷ്യന്‍ വിമാനക്കമ്പനികള്‍. ഇതിനായി അധിക വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പടെയാണ് പരിഗണിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തോളം വര്‍ധനയാണ് ഫ്‌ളൈനാസ്, സൗദിയ തുടങ്ങിയ വിമാനക്കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. തീര്‍ത്ഥാടകരുടെ

More »

അനുമതി പത്രമില്ലാതെ ഹജ്ജിന് വന്നാല്‍ നാടുകടത്തുമെന്ന് മുന്നറിയിപ്പ്; അനധികൃത തീര്‍ഥാടകരെ മക്കയില്‍ എത്തിക്കുന്നവര്‍ക്കെതിരെയും നടപടി
ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയില്‍ പ്രവേശിക്കുന്നതില്‍നിന്നു തടയുമെന്നും പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുമെന്നും തടയുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകര്‍ക്ക് ആദ്യ തവണ 15 ദിവസം തടവാണ് ശിക്ഷ. രണ്ടാം തവണയും നിയമം ലംഘിച്ചാല്‍ 2 മാസം തടവും 25,000 റിയാല്‍ പിഴയും. മൂന്നാം തവണ നിയമം ലംഘിക്കുന്നവര്‍ക്ക്  50,000 റിയാലാണ് പിഴ. നിയമം ലംഘിച്ച വിദേശിയെ പ്രവേശന

More »

സൗദി സ്വദേശിവല്‍ക്കരണം; സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു
സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു. നിതാഖാത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ എണ്ണം കുറയുന്നത്. സൗദി സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് വിദേശികള്‍ കൊഴിഞ്ഞുപോകുന്നതായാണ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആകെ  2,72,078 പേരാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി

More »

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി

ലെബനനിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് തുറന്ന് സൗദി അറേബ്യ

ലെബനനിലേക്ക് വൈദ്യ സഹായവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായി സൗദി അറേബ്യ എയര്‍ ബ്രിഡ്ജ് ആരംഭിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായുള്ള വിമാനം റിയാദിലെ കിംഗ്

റിയാദ് മെട്രോ ഉടന്‍ ആരംഭിക്കും

റിയാദ് മെട്രോ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. നിലവില്‍ പരീക്ഷണ ഓട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു സംരഭമാണെന്നും അദ്ദേഹം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി

ജിദ്ദയില്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ടു

നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും

സൗദിയില്‍ നിയമലംഘനം നടത്തിയ 23435 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി