Bahrain

ഓണ്‍ലൈന്‍ തട്ടിപ്പ് ; പ്രതികള്‍ പിടിയില്‍
ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയിലായി. ഇ പെയ്‌മെന്റ് നടത്തുന്ന കമ്പനിയുടെ പരാതി പ്രകാരമാണ് നടപടി. മോഷ്ടിക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടി ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ച ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.  

More »

വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം വിപുലപ്പെടുത്തും ; മന്ത്രി
വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം വിപുലപ്പെടുത്താന്‍ താല്‍പര്യമുള്ളതായി വ്യാപാര, വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്‌റു വ്യക്തമാക്കി. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഔസാഫ് സഈദിന്റെ നേതൃത്വത്തിലുള്ള സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ആറാമത് ചര്‍ച്ചക്കായാണ്

More »

നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തില്‍ ബഹ്‌റൈനും പങ്കാളിയാകും
യുഎസ് പ്രഖ്യാപിച്ച പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തില്‍ പങ്കാളിയാകാനുള്ള നാഷണല്‍ സ്‌പേയ്‌സ് സയന്‍സ് ഏജന്‍സിയുടെ തീരുമാനത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം. ചന്ദ്രനില്‍ ആദ്യമായി വനിത ബഹിരാകാശ സഞ്ചാരിയെ ഇറക്കാനാണ് നാസയുടെ ആര്‍ട്ടെമിസ് ചൗന്ദ്ര ദൗത്യം ലക്ഷ്യമിടുന്നത് .ആ വനിത ബഹ്‌റൈനിയാകട്ടെ എന്നും ശൂറ കൗണ്‍സില്‍ പ്രതീക്ഷ

More »

ബഹ്‌റൈനിലേക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്നു പുതിയ പ്രതിദിന സര്‍വീസ്
ജൂണ്‍ 15 മുതല്‍ ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാനസര്‍വീസുകള്‍ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഇന്നലെ മുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ ബഹ്‌റൈന്‍ ദോഹ സര്‍വീസ് ആരംഭിച്ചു. നിലവില്‍ ദിവസവും രാത്രി 8നു മാത്രമാണ് ദോഹ

More »

ബഹ്‌റൈന്‍-ദോഹ ; ദിവസവും ആറു വിമാന സര്‍വീസുകള്‍
ബഹ്‌റൈനും ഖത്തറിനുമിടയില്‍ ദിനേന മൂന്നനു വീതം സര്‍വീസുകള്‍ നടത്താന്‍ ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വേസും തീരുമാനിച്ചു. ജൂണ്‍ 14 വരെ ഓരോ സര്‍വീസും ജൂണ്‍ 15 മുതല്‍ മൂന്നു സര്‍വീസുകളുമാണ് ഓരോ വിമാന കമ്പനികളും നടത്തുക. സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് നേരത്തെ ഗള്‍ഫ് എയര്‍ വ്യക്തമാക്കിയിരുന്നു. 2017 ലെ ഗള്‍ഫ് ഉപരോധത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം

More »

ബഹ്‌റൈന്‍ ദോഹ ബുക്കിങ് ആരംഭിച്ച് ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വേസും
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്‌റൈനും ഖത്തറും തമ്മില്‍ വ്യോമ ഗതാഗതം പുനരാരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ബഹ്‌റൈന്‍ ദേശീയ എയര്‍ലൈനായ ഗള്‍ഫ് എയര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നേരിട്ടുള്ള സര്‍വീസിന് ബുക്കിങ് ആരംഭിച്ചു. മേയ് 25 മുതലാണ് സര്‍വീസ് തുടങ്ങുന്നത്. ദിവസേന ഒരു സര്‍വീസാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍

More »

സുഡാനില്‍ വെടിനിര്‍ത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് ബഹ്‌റൈന്‍
സുഡാനില്‍ വെടിനിര്‍ത്താനുള്ള തീരുമാനത്തെ ബഹ്‌റൈന്‍ സ്വാഗതം ചെയ്തു. സൗദിയുടേയും അമേരിക്കയുടേയും മധ്യസ്ഥതയിലാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഇതുമായി ബന്ധപ്പെട്ട കരാറില്‍ സുഡാനിലെ ഇരു വിഭാഗവും ഒപ്പുവച്ചത്.  സൗദിയുടേയും അമേരിക്കയുടേയും സമാധാന ശ്രമങ്ങളാണ് ഇത്തരമൊരു താല്‍ക്കാലിക വെടിനിര്‍ത്തലിലേക്ക് എത്തിച്ചിട്ടുള്ളത്. സുഡാനില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കാവശ്യമായ മാനുഷിക

More »

അറബ് ഉച്ചകോടി ; ഹമദ് രാജാവ് ഇന്ന് സൗദിയിലേക്ക്
ജിദ്ദയില്‍ നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യാഴാഴ്ച സൗദിയിലേക്ക് തിരിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബഹ്‌റൈന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെ ക്ഷണ പ്രകാരമാണ് ഹമദ് രാജാവ് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍

More »

ഖത്തര്‍ ബഹ്‌റൈന്‍ വിമാന സര്‍വീസുകള്‍ 25 മുതല്‍ പുനരാരംഭിക്കും
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തര്‍ ബഹ്‌റൈന്‍ വിമാന സര്‍വീസുകള്‍ ഈ മാസം 25 മുതല്‍ പുനരാരംഭിക്കും. ബഹ്‌റൈന്‍് സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുന സ്ഥാപിക്കുന്നതിന്റെ ഭാഗമാണിത്. ഏപ്രില്‍ 12 ന് സൗദി തലസ്ഥാനമായ റിയാദിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമാണ്

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന