Australia
ഓസ്‌ട്രേലിയയില്‍ കാട്ടുതീ ഭീഷണി വീണ്ടും. കനത്ത ചൂടും ശക്തമായ കാറ്റു തുടരുന്നത് കാട്ടുതീ ഭീഷണി വര്‍ധിപ്പിക്കുന്നു. സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീയ്ക്ക് കഴിഞ്ഞ ഞായറാഴ്ച മുതലാണ് അല്‍പം ആശ്വാസമുണ്ടായത്. നേരിയ മഴ പെയ്തത് തീ വ്യാപിക്കുന്നത് തടഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും കാട്ടുതീ പടരുമെന്നാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ച കാട്ടുതീ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് വിക്ടോറിയ സംസ്ഥാനത്ത് മാത്രം രണ്ടരലക്ഷത്തോളം പേരോട് വീടൊഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വര്‍ധിക്കുന്ന താപനിലയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീയുടെ പ്രധാന കാരണം. 40 ഡിഗ്രീ സെല്‍ഷ്യസിനും മേലെയാണ് പലയിടത്തും ചൂട്. കഴിയുന്നവരെല്ലാം രക്ഷാകേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിദൂര മേഖലകളിലും വനപ്രദേശങ്ങളിലും കഴിയരുതെന്നും ദുരന്ത നിവാരണ വിഭാഗം നിര്‍ദേശം
കാട്ടുതീ പ്രതിസന്ധി വര്‍ധിക്കുന്നതിനിടെ ഓസ്‌ട്രേലിയയിലേക്ക് യാത്ര പോകുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് യാത്ര മുന്നറിയിപ്പ് നല്‍കി അമേരിക്ക. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട അപകടം ഒഴിയുന്നതു വരെ തീപിടുത്ത ബാധിത മേഖലകളിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്. കാട്ടുതീ ബാധിതമല്ലാത്ത മേഖലകളില്‍ പോലും പുകയും വായുവിന്റെ
അതി തീവ്രമായ പ്രതിസന്ധിയാണ് ഓസ്ട്രേലിയ നിലവില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കാട്ടുതീയിലും കൊടും ചൂടിലും പെട്ട് ഇതിനോടകം തന്നെ 17 ജീവനുകള്‍ വിവിധയിടങ്ങളിലായി നഷ്ടപ്പെട്ടു കഴിഞ്ഞു. 18 പേരെയാണ് കാണാതായിരിക്കുന്നത്. 1400 വീടുകള്‍ കത്തി നശിച്ചു കഴിഞ്ഞു. ഓസ്ട്രേലിയയില്‍ ഉടനീളെ കത്തി നശിച്ചത് അഞ്ച് ദശലക്ഷം ഹെക്ടര്‍ ഭൂമിയാണ്. സെപ്റ്റംബര്‍ മുതല്‍ തുടരുന്ന കാട്ടുതീയില്‍ 500
ഓസ്ട്രേലിയയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കി കാട്ടതീ വ്യാപിക്കുകയാണ്. ലക്ഷക്കണക്കിന് ഭൂമിയാണ് കാട്ടുതീയില്‍ കത്തി നശിച്ചത്. കോടിക്കണക്കിന് മൃഗങ്ങള്‍ വെന്തുമരിച്ചു. കോല കരടികളുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കംഗാരു ഐലന്‍ഡില്‍ നിരവധി കോലകളാണ് ചത്തത്. ഏകദേശം കാല്‍ലക്ഷത്തോളം കോലകള്‍ ചത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. കാട്ടുതീ പടരുന്നതിനിടെ ഹൃദയം തൊടുന്നൊരു വീഡിയോയാണ്
ടാക്‌സ് റീഫണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ ഓസ്‌ട്രേലിയയില്‍ വര്‍ധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍സ് സ്‌കാംവാച്ച് ട്വിറ്ററില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചു. മെഗോവ് യൂസര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് നികുതി റീഫണ്ട് ചെയ്തുകൊണ്ടുള്ള മെസേജ് ഉപഭോക്താക്കള്‍ക്ക്
കാട്ടുതീയുമായി ബന്ധപ്പെട്ട സാഹചര്യം വഷളായതോടെ സൗത്ത് ഓസ്‌ട്രേലിയയിലെ കങ്കാരു ഐലന്റില്‍ എമര്‍ജന്‍സി വാണിംഗ് പുറപ്പെടുവിച്ചു. സെന്‍ട്രല്‍ കങ്കാരു ഐലന്റ്, പര്‍ദാന ടൗണ്‍ഷിപ്പ് എന്നിവിടങ്ങള്‍ക്ക് മുന്നറിയിപ്പ് ബാധകമാണ്. വിവോനെ ബേയില് നേരത്തെ അടിയന്തര മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. ദ്വീപില്‍ തീയണയ്ക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദ്വീപിലെ
അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നത് ഓസ്‌ട്രേലിയയിലെ ഇന്ധന വിലയില്‍ പ്രതിഫലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച അവസാനത്തോടെ ലിറ്ററിന് 4.5 സെന്റ് അധികം ഇന്ധനത്തിനായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങള്‍ ആഗോള എണ്ണ വിപണിയേയും ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട
ഓസ്‌ട്രേലിയയിലെ തീപിടുത്തതിനിടയില്‍ നിന്ന് ക്വാലക്കുഞ്ഞുങ്ങളെ രക്ഷിച്ച് ഹീറോ ആയിരിക്കുകയാണ് ഒരു നായ. കെറി മക്കിന്നണ്‍ എന്ന യുവതിയുടെ ആശ എന്ന് പേരുള്ള ഗോള്‍ഡന്‍ റിട്രീവറാണ് തീയില്‍ നിന്ന് കൊവാലക്കുഞ്ഞിനെ രക്ഷിച്ചത്. ഒരുദിവസം കാട്ടിലേക്കോടിക്കയറിയ ആശ കൊവാലക്കുഞ്ഞിനെ പുറത്തു വെച്ച് വീട്ടിലേക്ക് വരികയായിരുന്നു എന്ന് കെറി പറയുന്നു. ''പുലര്‍ച്ചെ എന്റെ ഭര്‍ത്താവ് ആരോടോ ബഹളം
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന ഓസ്ട്രേലിയയില്‍ പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനം.കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ ഓട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഇത്രയധികം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയന്‍ അധികൃതര്‍. ഒട്ടകങ്ങളെ കൊല്ലാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതര്‍