Australia

ഓസ്ട്രേലിയയിലേക്കുള്ള ഇമിഗ്രേഷനില്‍ 2018ല്‍ പെരുപ്പം ;2017ലെ മാന്ദ്യത്തില്‍ നിന്നും മോചനം; ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ കുടിയേറ്റം മൂര്‍ധന്യത്തില്‍; ഈ ദശാബ്ദത്തിന്റെ തുടക്കത്തിലെ ഖനി സമൃദ്ധി കാലത്തേതിന് സമാനമായ കുടിയേറ്റ വര്‍ധനവ്
2017ലെ മന്ദഗതിക്ക് ശേഷം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ 2018ല്‍  വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്റേണല്‍ എറൈവല്‍സ്, ഡിപ്പാര്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ദി ഓസ്ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.ഇക്കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ നെറ്റ് ഫോറിന്‍ മൈഗ്രേഷന്‍ കടുത്ത രീതിയില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണീ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.      ഈ ദശാബ്ദത്തിന്റെ ആദ്യത്തില്‍ ഓസ്ട്രേലിയയില്‍ ഖനി സമൃദ്ധിയുണ്ടായ കാലത്തേതിന് സമാനമായ തോതില്‍ കുടിയേറ്റം ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണീ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഇവിടേക്ക് എത്തിച്ചേര്‍ന്നവരുടെയും ഇവിടെ നിന്ന് വിട്ട് പോയവരുടെയും കണക്കുകളെ മാത്രം

More »

ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിന്‍വലിച്ചു;തൊഴില്‍രഹിതരായവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഡ്രൈവര്‍മാര്‍; നടപടി ഇവരുടെ ലൈസന്‍ലുകള്‍ സ്റ്റേറ്റ് നിഷ്‌കര്‍ഷിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകളുമായി പൊരുത്തക്കേടുള്ളതിനാല്‍
ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇനി ട്രക്കുകളുമായി റോഡിലിറങ്ങാനാവില്ല. ഇവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവര്‍മാരാണെന്നും വെളിപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റിലെ നിലവാരമനുസരിച്ചുള്ള ലൈസന്‍സല്ല ഇവരുടേതെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ ഈ ലൈസന്‍സുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍

More »

ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പിനുള്ള അപേക്ഷകള്‍ തള്ളുന്നത് പെരുകുന്നു; കഴിഞ്ഞ വര്‍ഷം നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകള്‍; ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും തോറ്റാലും തള്ളും
ഓസ്‌ട്രേലിയന്‍ പൗരത്വത്തിനായി കടുത്ത പ്രയത്‌നം നടത്തി അപേക്ഷിച്ചാലും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം ഓര്‍ത്താല്‍ കുടിയേറ്റക്കാര്‍ക്ക് നന്നായിരിക്കും. കഴിഞ്ഞ വര്‍ഷം മാത്രം 4000ത്തില്‍ അധികം സിറ്റിസണ്‍ഷിപ്പ് അപേക്ഷകളാണ് ഓസ്‌ട്രേലിയ നിരസിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു ആളാണ് ഇന്ത്യക്കാരനായ സാഗര്‍ ഷാ. 2012ല്‍ അപേക്ഷ

More »

ഓസ്ട്രേലിയയില്‍ തൊഴില്‍ സാധ്യതയേറിയ മികച്ച കോഴ്സുകളിവ; അക്കൗണ്ടന്‍സി,അഗ്രികള്‍ച്ചറല്‍ സയന്‍സ്,ആര്‍ക്കിടെക്ചര്‍,ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്,എന്‍ജിനീയറിംഗ്,കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, സൈക്കോളജി തുടങ്ങിയവയ്ക്ക് തൊഴില്‍ സാധ്യതയേറെ
ലോകത്തില്‍ പഠിക്കാന്‍ ഏറ്റവും നല്ല ഡെസ്റ്റിനേഷനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പരിഗണിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഓരോ വര്‍ഷവും ഓസ്‌ട്രേലിയ മൂന്ന് ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയാണ് സ്വാഗതം ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ക്കിടയില്‍ ഏതെല്ലാം കോഴ്‌സുകള്‍ തെരഞ്ഞെടുത്താലാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജോലി

More »

എന്‍സ്ഡബ്ല്യൂവില്‍ ലൈംഗിക ചാറ്റ് നടത്തിയാല്‍ ടീനേജര്‍മാര്‍ക്കെതിരെ നടപടിയില്ല; ഇത് ലൈംഗികത വികസിക്കുന്നതിന്റെയും കൗമാരക്കാരുടെ പരീക്ഷണത്തിന്റെയും ഭാഗമെന്ന് ഗവണ്‍മെന്റ്; കുട്ടികള്‍ക്കിനി ചാറ്റിലൂടെ അര്‍മാദിക്കാം
 സമപ്രായക്കാരായ കൗമാരക്കാര്‍ ലൈംഗികത കലര്‍ന്ന ടെക്സ്റ്റ് മെസേജുകള്‍ അഥവാ സെക്സ്റ്റിംഗ് നടത്തുന്നത് ന്യൂ സൗത്ത് വെയില്‍സില്‍ പ്രശ്‌നമല്ലാതാകുന്നു. അതായത് സെക്സ്റ്റിംഗിനുള്ള നിരോധനം ദിവസങ്ങള്‍ക്ക് മുമ്പ് നീക്കിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച നടപടികളില്ലാതാകാന്‍ തുടങ്ങിയിരിക്കുന്നു. സാധാരണ ലൈംഗികത വികസിക്കുന്നതിന്റെ പ്രക്രിയയാണ് സെക്സ്റ്റിംഗ് എന്നും അതിനാല്‍ അത്

More »

ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് വിദേശത്തുള്ള പങ്കാളികളെ കൊണ്ടു വരാന്‍ പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820);ഇതിലൂടെ പെര്‍മനന്റ് പാര്‍ട്ണര്‍ വിസയ്ക്കും പിആറിനും അവസരമൊരുങ്ങും; ഓരോ വര്‍ഷവും അനുവദിക്കുന്നത് അരലക്ഷത്തിലധികം വിസകള്‍
 ഓസ്ട്രേലിയയിലേക്ക് വരാനുദ്ദേശിക്കുന്നവരെ ആകര്‍ഷിക്കുന്ന ജനകീയ വിസകളിലൊന്നാണ് പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820).ഓസ്ട്രേലിയന്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പിആര്‍ എന്നിവരുടെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ എന്നിവര്‍ക്ക് ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി ജീവിക്കുന്നതിന് അവസരമൊരുക്കുന്ന വിസയാണിത്. പാര്‍ട്ണര്‍ വിസ ലഭിക്കുന്നവര്‍ക്ക് ക്രമേണ പെര്‍മനന്റ്

More »

ആക്ട് പുതിയ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തു; ഇപ്പോഴത്തെ സ്ട്രീം പോയിന്റ് അധിഷ്ഠിത സിസ്റ്റത്തില്‍; നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന ജനകീയ ഒക്യുപേഷനുകള്‍ റദ്ദാക്കി; പുതിയ തൊഴിലുകള്‍ പ്രാബല്യത്തില്‍
 ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് ഇതിന്റെ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തു. പുതിയ ഒരു പോയിന്റ് അധിഷ്ഠിത സിസ്റ്റം സഹിതമാണിത് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഇതിന്റെ ഒക്യുപേഷന്‍ ലിസ്റ്റ് പുതുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നേരത്തെ ലിസ്റ്റിലുണ്ടായിരുന്നു ജനകീയമായ ചില ഒക്യുപേഷനുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്‌കില്‍ഡ്

More »

ഓസ്‌ട്രേലിയ വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍,സീസണ്‍ വര്‍ക്കര്‍ വിസകളില്‍ വന്‍ ഇളവുകള്‍ ; ലക്ഷ്യം കാര്‍ഷിക മേഖലയിലേക്ക് വിദേശത്ത് നിന്നും അനായാസം തൊഴിലാളികളെ കൊണ്ടു വന്ന് തൊഴിലാളിക്ഷാമം പരിഹരിക്കല്‍
 വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍, സീസണ്‍ വര്‍ക്കര്‍ പ്രോഗ്രാം  എന്നീ വിസകളില്‍ ഓസ്‌ട്രേലിയ ഇളവുകള്‍ അനുവദിക്കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തുള്ളവരെ വച്ച് ജോലി ഒഴിവുകള്‍ നികത്തുന്നതിനാണ് ഗവണ്‍മെന്റ്  മുന്‍ഗണനയേകുന്നതെന്നും എന്നാല്‍  സ്‌ട്രോബെറി സീസണില്‍  ഓസ്‌ട്രേലിയന്‍

More »

ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 2018 സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ 0.62 ശതമാനം വര്‍ധനവ്; തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞു; ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്
 ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷംസെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ വേതനത്തില്‍ 0.62 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2014ന് ശേഷം  ഏറ്റവും വലിയ വേതന വര്‍ധനവാണുണ്ടായിരിക്കുന്നത്. തൊഴില്‍

More »

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം. പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്