അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത് അടക്കമുള്ള സഹായമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വൈകാതെ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകും.

അതിക്രമങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് സാമൂഹിക ക്ഷേമ മന്ത്രി അമാന്‍ഡ വ്യക്തമാക്കി.

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് .

വിഷയം ദേശീയ പ്രതിസന്ധിയായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം 32 സ്ത്രീകളാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശക്തമായ നിലപാടെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Other News in this category

4malayalees Recommends