ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പുതിയ പ്രായ പരിധി 35 വയസ്സാക്കി.
ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സ്റ്റേബാക്ക് നല്‍കുന്നതാണ് താല്‍ക്കാലിക ഗ്രാജ്വേറ്റ് വീസ. കുടുംബങ്ങളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാനും സമയ പരിധിയില്ലാതെ ജോലി ചെയ്യാനും അത് അവസരം നല്‍കുന്നു.
പോസ്റ്റ് സ്റ്റഡിവര്‍ക്ക്, ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീമുകള്‍ ഇനി പോസ്റ്റ് വെക്കേഷണല്‍ എജ്യുക്കേഷന്‍ വര്‍ക്ക് സ്ട്രീം, പോസ്റ്റ് ഹയര്‍ എജ്യുക്കേഷന്‍ വര്‍ക്ക് സ്ട്രീം എന്നീ പേരുകളില്‍ അറിയപ്പെടും. അസോഷ്യേറ്റ് ഡിഗ്രി, ഡിപ്ലോമ, ട്രേഡ് യോഗ്യത ഉള്ളവര്‍ പോസ്റ്റ് വെക്കേഷണല്‍ എജ്യുക്കേഷന്‍ വര്‍ക്ക് സ്ട്രീമില്‍ അപേക്ഷിക്കണം. ബിരുദത്തിനും മുകളിലേക്ക് യോഗ്യതയുള്ളവര്‍ പോസ്റ്റ് ഹയര്‍ എജ്യുക്കേഷന്‍ വര്‍ക്ക് സ്ട്രീമില്‍ അപേക്ഷിക്കണം. പോസ്റ്റ് വൊക്കേഷണല്‍ എജ്യുക്കേഷന്‍ വര്‍ക്ക് സ്ട്രീമില്‍ അപേക്ഷിക്കാനുള്ള പ്രായ പരിധി 35വയസ്സായി കുറച്ചു. 18 മാസം വരെ സ്റ്റേബാക്ക് ലഭിക്കും. പോസ്റ്റ് ഹയര്‍ എജ്യുക്കേഷന്‍ വര്‍ക്ക് സ്ട്രീമിനും സമാനമായ പ്രായപരിധിയാക്കി.