ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്
ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍ വന്നിടിക്കുന്നു.

മരണം ഉറപ്പിച്ച് വിമാനത്തില്‍ അള്ളിപ്പിടിച്ചിരുന്ന മൈക്കല്‍ നെനോള്‍ഡ്‌സും (60) ഭാര്യയും നോക്കുമ്പോള്‍ പൈലറ്റ് പീറ്റര്‍ ഷോട്ട് (54) അത്ര ആശങ്കയിലല്ല ലാന്‍ഡിങ് ഗിയര്‍ ഇല്ലെങ്കില്‍ വിമാനത്തിന്റെ അടിഭാഗം നിലത്തുരസിയാകും ലാന്‍ഡിങ്. തീ പിടിക്കും. ഇതൊഴിവാക്കാന്‍ പൈലറ്റ് വിമാനവുമായി നാലു മണിക്കൂറോളം ചുറ്റിപറന്നു. അധിക ഇന്ധനം കത്തിച്ചു തീര്‍ത്തു. താഴ്ത്തി പറത്തി റണ്‍വേയില്‍ വിമാനം ഉരസി വിമാനമിറക്കി. സേഫ് ലാന്‍ഡിങ്.15ാം വയസ്സു മുതല്‍ വിമാനം പറഞ്ഞുന്ന പീറ്റര്‍ ഷോട്ട് തന്റെ പണി കൃത്യമായി ചെയ്തു.

Other News in this category



4malayalees Recommends